2010, ജൂൺ 26, ശനിയാഴ്‌ച

ഒരു വിസിറ്റ് വിസയുടെ കഥ......

പതിനാല് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ പലതവണ ആഗ്രഹിച്ചതാണ് ഭാര്യയേയും മകളെയും ഒരു വിസിറ്റ് വിസയിലെങ്കിലും ഇവിടെയൊന്നെത്തിക്കാന്‍... എല്ലാ സ്‌കൂള്‍ അവധിക്കും ശ്രമിക്കുമെങ്കിലും കഴിയാറില്ല.ഒരു വിമാന കമ്പനിയുടെ പരസ്യം കേട്ടാണ് മുന്നിട്ടിറങ്ങിയത്. ടിക്കറ്റും വിസയും വിമാന കമ്പനി തന്നെ ഏര്‍പ്പാടാക്കും. നൂലാമാലകളില്ല. കാശ് കൊടുത്താല്‍ വിസയും ടിക്കറ്റും റെഡി. സഹമുറിയന്‍ പറഞ്ഞു: ''നീ കൊണ്ടുവാടെ ഫാമിലിയെ... നിനക്ക് മകള്‍ ഒന്നല്ലേ ഉള്ളൂ...'' അവന്‍ പറഞ്ഞു. ''എനിക്ക് മക്കള്‍ മൂന്നാണ്.. ടിക്കറ്റും വിസയും റൂമും... എനിക്ക് താങ്ങാന്‍ കഴിയില്ലടേ... അത് കൊണ്ടാ ഞാന്‍ ശ്രമിക്കാത്തത്...'' ഒരു കുഞ്ഞ് ഉള്ളപ്പോഴും മറ്റെന്തോ കാരണമാണ് പറഞ്ഞത്. സത്യത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തതാണ് കാരണം.

''എന്ത് ചിലവ് വന്നാലും കുടുംബത്തെ കൊണ്ടുവന്ന് കാണിക്കണം. അവരുമറിയട്ടെ... ഇവിടുത്തെ ചൂടും... തണുപ്പും... അധ്വാനവും ഒക്കെ'' രവിയാണ് പറഞ്ഞത്. ''എന്നിട്ടെന്തേ രവീ നീ കൊണ്ടുവരാത്തത്...'' അബ്ദുള്ളക്കയാണ് ചോദിച്ചത്. രവി ഒന്ന് ചമ്മി. എങ്ങനെ കൊണ്ടുവരാനാ. പെങ്ങടെ കല്ല്യാണം, പെര പണിയല്‍, അച്ഛന്റെ ചികിത്സ, അനുജന്റെ വിദ്യാഭ്യാസം... മതിയേ ഞാനിവിടെയും അവളവിടെയും നിക്കട്ടെ.... രവി ദേഷ്യത്തോടെ അകത്തേക്ക് പോയി.

ഒരിക്കലെങ്കിലും കുടുംബത്തെ കൊണ്ടുവരാന്‍ ആഗ്രഹിക്കാത്ത പ്രവാസി ഉണ്ടാവില്ല. ദുബായ് ഫെസ്റ്റിവല്‍ തുടങ്ങിയാല്‍ ടി.വി.യില്‍ കാണുന്ന കാഴ്ചകള്‍ കുട്ടികള്‍ക്ക് ഹരമാണ്. ഈ മായകാഴ്ചകളല്ല യഥാര്‍ത്ഥ ഗള്‍ഫ് എന്ന് മനസ്സിലാക്കാന്‍ ഇവിടെ വരണം.
വിമാനകമ്പനിയുടെ മധുരമായ പരസ്യം കേട്ടാണ് ചെന്നത്. പാസ്‌പോര്‍ട്ട് കോപ്പിയും, ഫോട്ടോയും കെട്ടിവെക്കല്‍ തുകയും നല്‍കി തിരികെ വന്നു. ഒരാഴ്ച കൊണ്ട് വിസ കിട്ടും. അപ്പോള്‍ ടിക്കറ്റെടുക്കണം. നല്ല വിമാന കമ്പനിയാണ്, ചാര്‍ജ് കൂടും. ചാര്‍ജ് കൂടിയാലും വേണ്ടില്ല, നമ്മുടെ 'എക്‌സ്​പ്രസില്‍' വരുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്.

ഒരു മാസത്തേക്കാണ് വിസ. അതുമതി. ഒരു മാസം കൊണ്ട് ഇവിടെയൊക്കെ ഒന്നു കണ്ട് പോയ്‌ക്കോട്ടെ.
അടുത്ത കടമ്പ റൂമാണ്. പലരോടും റൂമിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. 'നോക്കാം' എന്ന് എല്ലാവരും സമ്മതിച്ചിട്ടുമുണ്ട്. ഈ ഗള്‍ഫില്‍ ഏത് കാര്യം പറഞ്ഞാലും 'നോക്കാം' എന്നേ പറയൂ.

ബസ് സ്റ്റോപ്പിന് മുകളിലും ടെലഫോണ്‍ ബൂത്തിന് പിറകിലും.... റൂം കൊടുക്കാനുണ്ട് എന്നെഴുതിയ നമ്പറില്‍ വിളിച്ചു. ബംഗാളിയും പാകിസ്താനിയും ഫിലിപ്പൈനിയും... ആണ് ഫോണെടുത്തത്. ഒന്നും നടന്നില്ല. ദിവസം രണ്ട് മൂന്ന് കഴിഞ്ഞു. പറഞ്ഞ പ്രകാരം വിസ കിട്ടാറായി. കൃത്യമായി വന്നാലേ മകളുടെ സ്‌കൂള്‍ തുറക്കുമ്പോഴേക്കും അങ്ങെത്താന്‍ കഴിയൂ..

ഒരു 'സെമിബ്രോക്കറായ' അഹമ്മദിനെ കണ്ടത് കഫ്റ്റീരിയയില്‍ വെച്ചാണ്. അഹമ്മദിനോട് കാര്യം പറഞ്ഞു. ''റൂമുണ്ട്്... കുട്ടികളുണ്ടോ?'' ചോദ്യം. ഞാന്‍ പറഞ്ഞു. ''ഉണ്ട് ഒരാള്‍ പത്ത് വയസ്സ്'' അഹമ്മദ് പറഞ്ഞു. ''അതാണ് പ്രശ്‌നം. കുട്ടികളുണ്ടെങ്കില്‍ നടക്കില്ല. ഷെയിറിങ്ങില്‍ കുട്ടികള്‍ പാടില്ല...'' ഞാന്‍ കാര്യം പറഞ്ഞു. ''അഹമ്മദേ, ഭാര്യയെ ഒഴിവാക്കിയാലും കുട്ടിയെ ഒഴിവാക്കാന്‍ ആവില്ല... അവള്‍ക്ക് വേണ്ടിയാ ഇത്ര കഷ്ടപ്പെട്ട് ഞാന്‍ വിസയെടുത്തത്'' ഞാന്‍ പരവശനായി. ''നിങ്ങള്‍ ബേജാറാവാതിരി. ഒരു വില്ലയുണ്ട്. കുറച്ച് ദൂരെയാ.. ആരുടെ ശല്യവുമില്ല. 3,500 ദിര്‍ഹം വാടക'' ഞാന്‍ പകച്ചുപോയെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റുമെങ്കിലും സമ്മതിച്ചു. ''അഹമ്മദേ അത് പോയി നോക്കാം'' ഞാന്‍ തിടുക്കപ്പെട്ടു. അഹമ്മദ് താടിതടവികൊണ്ട് പറഞ്ഞു. ''ഒരു ചെറിയ പ്രശ്‌നമുണ്ട്. അവിടെയുള്ള ബംഗാളിക്ക് 2000 ദിര്‍ഹം കീ മണി കൊടുക്കണം, എനിക്ക് ഒന്നും വേണ്ട... എന്തേയ്''. എന്റെ ഉത്തരത്തിനായ് അഹമ്മദ് കാത്തിരുന്നു. കഫ്റ്റീരിയയിലെ മേശപ്പുറത്തെ ജഗ്ഗില്‍ നിന്ന് ഞാന്‍ വെള്ളം നേരെ വായിലേക്കൊഴിച്ചു. വിമ്മിഷ്ടം മാറി എന്നായപ്പോള്‍ ഞാന്‍ പറഞ്ഞു. ''അത് ശരിയാവില്ല അഹമ്മദേ... ഒരു മാസത്തേക്ക് 5,500 ദിര്‍ഹം.. നാട്ടിലെ ഏഴുപതിനായിരം ഉറുപ്പിക'' അറിയാതെ പറഞ്ഞ് പോയി. നാട്ടിലെ കാശിന്റെ കണക്ക്. ഈ വിസയെടുക്കാന്‍ തുടങ്ങിയതുമുതലാണ് ദിര്‍ഹം നാട്ടിലെ പൈസയുമായി ഒത്തുനോക്കല്‍. ഛെ നാണക്കേടായി. അഹമ്മദ് പുറത്തേക്കിറങ്ങുമ്പോള്‍ പറഞ്ഞു. ''നാട്ടിലെ കായി നോക്കിയാല്‍ നിങ്ങള്‍ ഇവിടുന്ന് കുടിയാവെള്ളം കുടിക്കൂല'' അഹമ്മദ് വെയിലിലേക്ക് ഇറങ്ങി.

ഭാര്യയുടെ വിളി വന്നപ്പോഴാണ് പരിസര ബോധമുണ്ടായത്. ''നിങ്ങളെന്താ വിളിക്കാത്തത്... എന്തൊക്കെ കൊണ്ടുവരണം... ചെമ്പ് പാത്രങ്ങള്‍ ഇവിടുന്ന് വാങ്ങണോ, അവിടെ കിട്ടുമോ... എനിക്ക് നല്ല ചുരിദാറില്ല... ഞാന്‍ രണ്ടെണ്ണം അടിക്കാന്‍ കൊടുത്തിട്ടുണ്ട്. മോള്‍ക്ക് മൂന്ന് ജോഡി വാങ്ങിച്ചു. റൂമില്‍ നല്ല സൗകര്യമുണ്ടോ...ചേട്ടാ ടി.വിയില്‍ ചാനല്‍ വേണേ... പാരിജാതം ഞാന്‍ മുടങ്ങാതെ കാണുന്നതാ.. ടിക്കറ്റ് ഒക്കെയായാല്‍ വിളിക്കണേ... വെക്കട്ടെ... യാത്ര ചോദിക്കാന്‍ കുടുംബവീട്ടിലൊക്കെ പോകും. ഒക്കെ'' അവള്‍ ഫോണ്‍ വെച്ചു.

റൂമിലേക്ക് നടക്കുന്നതിനിടയിലാണ് രവിയുടെ ഫോണ്‍ വന്നത്. ''റൂം ശരിയായോ?'' രവിയുടെ ചോദ്യം. 'ഇല്ല' ഞാന്‍ പറഞ്ഞു. ''എന്നാലേയ് നിങ്ങള്‍ ഉടനെ കാലിദിയയിലെ തൗഫീഖ് ടൈപ്പിങ്ങ് സെന്ററിനടുത്ത് വരണം.. ങാ... അല്‍മാഹയിരിയുടെ അടുത്ത്്... ഞാന്‍ അവിടെയെത്താം...'' രവി ഫോണ്‍ വെച്ചു. പത്ത് മിനുട്ട് കൊണ്ട് ഞാനും രവിയും കണ്ടുമുട്ടി. കൂടെ ഒരാളും. രവി പറഞ്ഞു. ''ഇയാളുടെ അടുത്ത് ഒരു റൂമുണ്ട്... 2,500 വാടക... പിന്നെ 500 രൂപ നാത്തുറിന് കൊടുക്കണം. എന്തേയ് പറ്റുമോ?'' ഞാന്‍ സമ്മതം മൂളി... ''എങ്കില്‍ റൂം കാണാം'' അവിടുന്ന് ടാക്‌സി പിടിച്ച് മുശിരിഫ് ഏരിയയില്‍ എത്തി. രണ്ട് നില പഴയ കെട്ടിടത്തിലെ ഒരു ഫ്ലറ്റ് ഫാമിലിയും ബാച്ചിലറും താമസിക്കുന്ന ഒരിടം. കുറെ ചെരിപ്പുകള്‍ അഴിച്ചുവെച്ച ഇടനാഴിയിലൂടെ അവസാനത്തെ റൂം ലക്ഷ്യമാക്കി നടന്നു. ആ ഫ്ലറ്റില്‍ അഞ്ച് റൂമുകള്‍ ഉണ്ടെന്ന് തോന്നി. അത് ഡിസൈന്‍ ചെയ്ത എഞ്ചിനീയര്‍ രണ്ട് മുറി മാത്രമേ വരച്ചിട്ടുണ്ടാവൂ. പിന്നീട് മരപ്പലക കൊണ്ട് നാടന്‍ ബ്രോക്കര്‍മാര്‍ തീര്‍ത്ത മൂന്ന് എക്‌സ്ട്രാ മുറികളാണ്. കാണുന്നത് കച്ചവടത്തിന്റെ പുതിയ മുഖം.

രവിയുടെ കൂടെയുള്ളയാള്‍ മുറി തുറന്നു. ലൈറ്റിട്ടു. ഒരെലി കാലിനിടയിലൂടെ പുറത്തേക്ക് പാഞ്ഞു. സിഗരറ്റ് കുറ്റിയും കടലാസ് തുണ്ടുകളും നിറഞ്ഞ ഒരു മുറി. ഫര്‍ണ്ണിച്ചര്‍ മൂന്ന് കാലുള്ള സ്റ്റൂള്‍ മാത്രം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. രവി പറഞ്ഞു. ഒരു ഏ.സി.വെക്കണം. കട്ടില്‍ വാങ്ങണം. പിന്നെ ഒരു വിനോലി (കാര്‍പ്പെറ്റ്) വിരിക്കണം. ഒരു മാസത്തേക്കല്ലേ അണ്ണാ അഡ്ജസ്റ്റ് ചെയ്യൂ. രവി ചിരിച്ചു. കൂടെയുള്ളയാളും. കണക്കുകള്‍ പിഴയ്ക്കുന്നു. ഒന്നും നോക്കാനില്ല, ഇത് സമ്മതിക്കണം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. എന്റെ നിസ്സഹായത് വായിച്ചറിഞ്ഞന്നോണം രവി പറഞ്ഞു. ''പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് നമുക്ക് ഏ.സി.യും കട്ടിലും ഒപ്പിക്കാം, പിന്നെ ടി.വി.യും ഫ്രിഡ്ജും... നമുക്ക് നോക്കമെടാ... തനിക്ക് ഇഷ്ടമായോ റൂം'' രവി ചോദിച്ചു. ഈ ചോദ്യം പണ്ട് എന്റെ ഭാര്യയെ പെണ്ണ് കാണാന്‍ പോയപ്പോള്‍ സുഹൃത്ത് ചോദിച്ചതാണ്. 'നിനക്ക് ഇഷ്ടമായോ'... അന്ന് ഇഷ്ടമാകാത്ത എന്റെ ഭാര്യയെ 'സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട്' ഇഷ്ടമായി എന്ന് പറഞ്ഞതാണ്. അതേ ചോദ്യം ഇപ്പോള്‍ രവിയോടും പറയണം. 'കുഴപ്പമില്ല' ഞാന്‍ പറഞ്ഞു. ഇഷ്ടമല്ലാതിരുന്ന ഭാര്യയെ രണ്ട് മൂന്ന് കൊല്ലം കൊണ്ട് ഇഷ്ടമായതുപോലെ ഈ റൂമും ഇഷ്ടമാകുമായിരിക്കും.

'എങ്കില്‍ വാ' രവി ധൃതികൂട്ടി. അഡ്വാന്‍സ് കൊടുക്കൂ... രവി പറഞ്ഞു. കൂടെയുള്ളയാള്‍ നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നു. 500 ദിര്‍ഹം ഞാന്‍ അഡ്വാന്‍സ് കൊടുത്തു.

ഇറങ്ങാന്‍ നേരം എലി വീണ്ടും അകത്തേക്ക് കയറി. ഏ.സി.യും അനുബന്ധസാധനങ്ങളും വാങ്ങാന്‍ ഏകദേശം 2,500 ദിര്‍ഹമെങ്കിലും വേണം. നാട്ടിലെ 28000 ഉറുപ്പിക. ഭക്ഷണസാധനങ്ങള്‍, സ്റ്റൗവ്് എന്നിവ കൂടാതെ... ഞാന്‍ കണക്കുകള്‍ ഇന്ത്യന്‍ മണിയിലേക്ക് കണ്‍വര്‍ട്ട് ചെയ്തു. തല പെരുക്കുന്നതുപോലെ.

വിസ കാന്‍സല്‍ ചെയ്യാന്‍ ഇനി പറ്റത്തില്ല. മൊബൈലില്‍ നിന്ന് മെസേജ് അയച്ചത് പോലെ. ടലിറ ചെയ്ത് പോയി. ഇനി തിരിച്ചെടുക്കാന്‍ പറ്റില്ല. അവള്‍ ഗള്‍ഫ് യാത്ര ഒരാഘോഷമാക്കുകയാണ്. യാത്ര ചോദിക്കലും.. പെട്ടി വാങ്ങലും...ഇല്ല ഇനി തടയാനാവില്ല... ഞാനെന്നല്ല ഐക്യരാഷ്ട്രസഭ വിചാരിച്ചാല്‍ പോലും അവളെ നിര്‍ത്താനാവില്ല. വരട്ടെ, പതിനാല് വര്‍ഷത്തിന്റെ മോഹസാക്ഷാത്ക്കാരം. ഒരു മാസത്തെ കൂടെകിടപ്പ് കൊണ്ട് അവസാനിക്കട്ടെ.

ക്രെഡിറ്റ് കാര്‍ഡില്‍ ക്രെഡിറ്റ് ലിമിറ്റ് കുറച്ചത് ഒരു വിനയായി. മൂന്ന് ദിവസത്തെ പരക്കംപാച്ചിലില്‍ എല്ലാം ഒന്നൊരുക്കാന്‍ കഴിഞ്ഞു. രവിയും മോഹനനും ഇബ്രാഹിക്കയും നന്നായി സഹകരിച്ചു. റൂം ഒരു വൃത്തിയും വെടിപ്പുമാക്കി. ഞാന്‍ താമസിച്ച റൂമില്‍ നിന്ന് ഒരു പഴയ ടി.വി. കടമായി കിട്ടി. കൊണ്ടുവെച്ചപ്പോഴാണ് ചാനല്‍ ഇല്ല എന്നറിയുന്നത്. നാത്തുറിന് 150 ദിര്‍ഹം കൊടുത്ത് ചാനല്‍ കിട്ടി. ഓണ്‍ ചെയ്തു. സ്‌ക്രീന്‍ തെളിഞ്ഞു. 'അപ്പോഴും പറഞ്ഞില്ലേ കെട്ടണ്ട കെട്ടണ്ടന്ന്' ഏതോ ഒരു തമാശ സീരിയലിലെ ടൈറ്റില്‍ സോങ്ങ് കേട്ടു.
വിസയും ടിക്കറ്റും റെഡി. അടുത്ത വ്യാഴാഴ്ച അവര്‍ വരും. കോഴിക്കോട് നിന്ന് പാതിരാത്രിയിലെത്തിയ വീര്‍ത്ത വയറുള്ള വിമാനത്തില്‍ നിന്ന് എന്റെ പ്രിയതമയും മകളും പുറത്തേക്ക് വന്നു.

ആശ്ചര്യം വിടര്‍ന്ന മുഖത്തോടെ ഭാര്യയും മകളും പുറത്തേക്ക് വരുമ്പോള്‍ നിര്‍ജീവമായ മുഖത്തോടെ ലീവ് കഴിഞ്ഞ് വരുന്ന പ്രവാസികള്‍ നമ്മളെയും കടന്ന് മുന്നോട്ട് നടക്കുന്നുണ്ടായിരുന്നു.

കാറില്‍ നിന്ന് പുറത്തേക്ക് നോക്കി ചുറ്റുമുള്ള അംബരചുംബികളായ കെട്ടിടങ്ങളും വൈദ്യുതി ദീപ അലങ്കാരങ്ങളും ഇവര്‍ക്ക് കൗതുക കാഴ്ചകളായി.

മുറിയിലെത്തി. ഭക്ഷണം കഴിച്ചു. കിടക്കാന്‍ നേരം ഭാര്യ പതുക്കെ പറഞ്ഞു. മകള്‍ വളര്‍ന്നു. അടങ്ങികിടന്നോണം... നേരം വെളുക്കട്ടെ ഇവിടത്തെ ഒരുപാട് കാഴ്ചകള്‍ കാണണം. ഭാര്യ കിടന്നു. നടുവില്‍ മകളും. പഴയ ഏ.സി.യുടെ മുരള്‍ച്ച നെഞ്ചില്‍ നിന്നാണെന്ന് തോന്നി. വിളമ്പി വെച്ച ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു വിശപ്പുള്ളവന്റെ അവസ്ഥയില്‍ ഞാന്‍ ചെരിഞ്ഞ് കിടന്നു.
ദിവസങ്ങള്‍ കടന്നുപോയി. രാത്രി പട്ടിണിയുടെ ദിനങ്ങള്‍ തന്നെ. മകളോട് പുറത്തുപോയി കളിക്കാന്‍ പറയാന്‍ പറ്റാത്ത അവസ്ഥ. ഫിലിപ്പൈനിയും ബംഗാളികളും താമസിക്കുന്ന ഫ്ലറ്റിന്റെ പുറത്തേക്ക് മകളെ തനിച്ചയക്കാന്‍ പേടി.

ഭാര്യ പറഞ്ഞു. ''എന്തായാലും നിങ്ങള്‍ ഉടന്‍ നാട്ടില്‍ വരിക'' ഞാന്‍ പറഞ്ഞില്ല. 'നിന്നെയും മകളെയും കൊണ്ടുവരാന്‍ എനിക്ക് നാട്ടിലെ രണ്ടരലക്ഷം രൂപ ചിലവായെന്ന്, അത് വീട്ടാന്‍ മൂന്ന് വര്‍ഷമെങ്കിലും ഇവിടെ കഷ്ടപ്പെടണമെന്ന്'..

പതിനഞ്ച് ദിവസം കഴിയുമ്പോഴേക്കും നാട്ടിലേക്കുള്ള പര്‍ച്ചേസിങ്ങിന്റെ ലിസ്്റ്റായി. സാധനങ്ങളും വാങ്ങിച്ചു. പോകാനുള്ള തയ്യാറെടുപ്പിലായി. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിതരാന്‍ പറ്റാത്തതിന്റെ വിഷമവും ഭര്‍ത്താവിന്റെ പ്രകൃതിപരമായ ആവശ്യം സാധിക്കാത്തതിന്റെ മനോവിഷമവുമായി ഭാര്യ യാത്ര പറഞ്ഞു. കണ്ടുതീരാത്ത കാഴ്ചകളുടെ എണ്ണം പറഞ്ഞു മകളും തയ്യാറായി.

നാളെ മുതല്‍ മൂട്ട കടിക്കുന്ന മുറിയിലേക്കുള്ള പറിച്ച് നടല്‍ അലോസരപ്പെടുത്തിയെങ്കിലും... മനസ്സിലെവിടെയോ ഒരു വെട്ടിപ്പിടിച്ചതിന്റെ ആഹ്ലാദം. പ്രവാസിക്ക് വളരെ വിരളമായി കിട്ടുന്ന ആനന്ദിന്റെ പൂത്തിരി.

ഓവര്‍ടൈം ചെയ്ത് നടുവൊടിയാന്‍ നീണ്ട മൂന്ന് വര്‍ഷത്തിന്റെ ദൈര്‍ഘ്യം. അഞ്ച് മണിക്ക് അലാറം വെച്ച് ചെരിഞ്ഞ് കിടക്കുമ്പോള്‍ ഞാനെന്ന വ്യക്തിത്വത്തിന്... എന്തെന്നില്ലാത്ത ഉള്‍തുടിപ്പ്... സ്വപ്‌നങ്ങളില്‍ ഇഴചേര്‍ത്ത ഒരു കുടുംബ സംഗമത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍...
ഭാര്യയുടെയും മകളുടെയും കൂടെ നടക്കാനിറങ്ങുമ്പോള്‍ കോര്‍ണീഷ് എത്ര മനോഹരം. നടപ്പാതയിലെ പുല്‍തകിടിക്ക് എന്ത് ഭംഗി. എന്നും കവറോളുമിട്ട് ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഏ.സി.യില്ലാത്ത ബസ്സില്‍ നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ ഈ പതിനാല് വര്‍ഷവും കാണാത്ത മനോഹാരിത ഒരു മാസം എങ്ങനെയുണ്ടായി.

അലാറത്തിന്റെ ശബ്ദത്തില്‍ ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിട്ട്... വീണ്ടും പൊങ്ങുന്ന വെയിലിലേക്ക്..
ഇത് ഒരു കഥയാണ്. പലരുടെയും അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ യാഥാര്‍ത്ഥ്യമായ ജീവിത അനുഭവമാണ്. ഓരോ പ്രവാസിയും ഉള്ളില്‍ കൊണ്ടുനടക്കുന്ന മോഹങ്ങള്‍ ഇതൊക്കെയാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും നിങ്ങള്‍ക്ക് നിങ്ങളായി തോന്നിയെങ്കില്‍ ഒട്ടും സംശയിക്കേണ്ട... അത് നിങ്ങള്‍ തന്നെയാണ്...

കടപ്പാട്:മാതൃഭുമി

2010, ജൂൺ 15, ചൊവ്വാഴ്ച

ആര് ജയിക്കും ഈ കളികളില്‍ ബെറ്റ് 5SR

New Zealandvs.Slovakia-15 Jun 1:30pm
Ivorycostvs.Portugal-15 Jun 4:00pm
Brazilvs.North Korea-15 Jun 9:00pm

2010, ജൂൺ 14, തിങ്കളാഴ്‌ച

കാനെറിപക്ഷികളുടെ ചിറകൊടിയുമോ???




Brazilvs.North Korea-15 Jun 8:30pm



അരയും തലയും മുറുക്കി കനേറിപക്ഷികള്‍ കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷ
ളോടെയാണ് കാത്തിരിക്കുന്നത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത് നില്‍ക്കുന്ന താര-ടീമിന്റെ ആദ്യ മത്സരം 106 -ആം സ്ഥാനത്തുള്ള ഉത്തരകൊറിയയുമായാണ്. ഈ മത്സരത്തില്‍ സമനില പിടിച്ചാല്‍ പോലും ബ്രസീല്‍ ഇന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം അത് അപമാനകരം തന്നെയായിരിക്കും.. ഫബിയോനയെ തുരുപ്പാക്കി ബ്രസീല്‍ കളത്തിലിറങ്ങുമ്പോള്‍ ലോകത്തിലെ നമ്പര്‍ വന്‍ തരങ്ങാളായ രോബിഞ്ഞോയും കക്കയും ഇടതും വലതുമായി കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കും..

ഇങ്ങനെയൊക്കെ യാണെങ്കിലും പ്രധിരോധ നിരയില്‍ വിള്ളല്‍ വീഴാനുള്ള സാധ്യതയാണ് ബ്രസീല്‍ ന്റെ ഏറ്റവും വലിയ ദൌര്‍ ഭാല്യം. ആ ചക്രവ്യോഹ പ്പിഴവിലൂടെ വെടിയുതിര്‍ ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരും ബ്രസീല്‍ ഫാന്സുകാര്‍ക്ക്. അല്ലെങ്കില്‍ തന്നെ ഹുങ്കിന്റെയും അഹങ്കാരത്തിന്റെയും മൂര്തീഭാവമായ ബ്രസീല്‍ ആരാധകര്‍ക്ക് ഈ മത്സരം ഒരു ഊരാക്കുടുക്കാന്. വിജയിച്ചാല്‍ തന്നെ ആഹ്ലാദിക്കാന്‍ വകുപ്പൊന്നും ഒന്നുമില്ല ( No.1 vs No.106) എങ്കിലും പരാച്ചയപ്പെട്ടാല്‍ പിന്നെ ഈ വട്ടം കപ്പ്‌ നേടിയാല്‍ പോലും മറികടക്കാനാവാത്ത ഒരു നാണക്കേടിന് കുട പിടിക്കെണ്ടാതായും വരും.

ടെക്ഫെനൈട്സ് നു വേണ്ടി ജുബൈലില്‍ നിന്നും റനീഷ്

BET..... WHO WILL WIN??? 5 SR Each...

Netherlandsvs.Denmark-14 Jun 1:30pm
Japanvs.Cameroon-14 Jun 4:00pm
Italyvs.Paraguay-14 Jun 8:30pm

2010, ജൂൺ 10, വ്യാഴാഴ്‌ച

പ്രണയം.....എന്റെ പ്രണയം...


പ്രണയം.....എന്റെ പ്രണയം...

ഞാന്‍ നിന്നെ പ്രണയിക്കുകയായിരുന്നു......
നിന്റെ നിശ്വാസങ്ങള്‍ എന്റെ പ്രാണനെ ജ്വെലിപ്പിക്കുന്നു......
നിന്റെ സ്നേഹം എന്റെ പ്രേമത്തെയും....

എന്റെ പ്രണയം നിന്റെ പ്രണയം കൊണ്ടാണ് ജീവിക്കുനത്
നിനക്ക് ജീവനുള്ളിടത്തോളം കാലം അത് നിന്റെ കൈക്കുള്ളിലായിരിക്കും
എന്നെ വിടാതെ പിടിച്ചു കൊണ്ട്.....

ഞാന്‍  നിന്നെ പ്രണയിക്കുകയാണ്....
രാവും പകലും......നിന്റെ നിശ്വാസങ്ങളില്.....രക്താണുക്കളില്......
ഞാനും എന്റെ പ്രണയവും....അലിയുകയാണ്......

നിന്നെ ഞാന് എന്ത് വിളിക്കും...........
നീ എന്നും എന്റെ പ്രിയ കാമുകിയായിരുന്നു ..............


dedicated to.....  രനിഷ് ലാല്‍ 

2010, ജൂൺ 5, ശനിയാഴ്‌ച

വേശ്യാലയങ്ങള്‍ തുറക്കട്ടെ...

കാമുകനെ കൊന്ന്‌ പീസ്‌പീസാക്കിയ കേസിലെ പ്രതി ഡോ. ഓമനയെ ഒരിക്കല്‍ `ഗൃഹലക്ഷ്‌മി'ക്കുവേണ്ടി ഇന്റര്‍വ്യൂ ചെയ്‌തു. താനല്ല ആ കൃത്യം ചെയ്‌തതെന്ന്‌ അഭിമുഖത്തിനിടെ പലതവണ ഡോ. ഓമന ആവര്‍ത്തിച്ചു. അതോടൊപ്പം ഒരു കാര്യംകൂടി പറഞ്ഞു: `ഈ കേസില്‍ പ്രതിയായതില്‍പ്പിന്നെ ഏതു പാതിരായ്‌ക്കും കേരളത്തില്‍ എവിടെയും യാത്ര ചെയ്യാം...!
തലേന്നു രാത്രി കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡില്‍ വെച്ചുണ്ടായ അനുഭവം ഡോ. ഓമന വിവരിച്ചു. ``രാത്രി 11 മണിയായിട്ടുണ്ടാവും. കണ്ണൂരിലേക്ക്‌ ബസ്‌ കാത്തുനില്‍ക്കുകയാണ്‌ ഞാന്‍. ഒറ്റയ്‌ക്കൊരു സ്‌ത്രീ നില്‍ക്കുന്നത്‌ കണ്ടിട്ട്‌ പുരുഷകേസരികളില്‍ ഭൂരിഭാഗത്തിനും ഇരിക്കപ്പൊറുതിയില്ല. ശ്രദ്ധയാകര്‍ഷിക്കാനായി പലരും എന്റെ മുന്നില്‍ക്കൂടി ഉലാത്തുന്നു; ചിരിക്കുന്നു, മുഖംകൊണ്ട്‌ ഗോഷ്‌ഠികള്‍ കാണിക്കുന്നു... ഞാനിതെല്ലാം കണ്ട്‌ രസിച്ചുനില്‍ക്കുമ്പോള്‍ ഒരു ധൈര്യശാലി മെല്ലെ അടുത്തുവന്നിട്ടു ചോദിച്ചു: എന്താ ഒറ്റയ്‌ക്കുനില്‍ക്കുന്നത്‌? പോരുന്നോ? കാറുണ്ട്‌....'
ഞാന്‍ പറഞ്ഞു: `വരാം കക്ഷിക്ക്‌ സന്തോഷമായി. `എന്നാല്‍ നടക്ക്‌' എന്നായി കക്ഷി... നടക്കുന്നതിനിടെ ഞാന്‍ ചോദിച്ചു: `എന്നെ മനസിലായോ?' അയാള്‍ എന്നെ ആപാദചൂഡം നോക്കിയിട്ടു പറഞ്ഞു: `ഇല്ല...' ഞാന്‍ അല്‌പം അടുത്തുചേര്‍ന്നുനിന്നിട്ട്‌ ധൈര്യവാനോടുപറഞ്ഞു. `എന്റെ പേര്‌ ഡോ. ഓമന. അടുത്തകാലത്ത്‌ ഒരാളെ തുണ്ടംതുണ്ടക്കി നുറുക്കിയ കേസിലെ പ്രതി. ഓര്‍മയില്ലേ?...'
ഒരു ആര്‍ത്തനാദത്തോടെ നിന്നനില്‌പില്‍ പഞ്ചാരക്കുട്ടന്‍ അപ്രത്യക്ഷനായത്രേ. പൊട്ടിച്ചിരിയോടെ ഡോ. ഓമന ഇത്രയും കൂടി പറഞ്ഞു: `കൊലപാതകക്കേസിലെ പ്രതിയായ സ്‌ത്രീകള്‍ക്കുമാത്രമേ കേരളത്തില്‍ അര്‍ധരാത്രി സഞ്ചരിക്കാനാവൂ...'
പ്രബുദ്ധകേരളത്തിലെ സ്‌ത്രീജനങ്ങളുടെ സ്‌ഥിതിയാണിത്‌. മുമ്പൊരിക്കല്‍ ഒരു പ്രമുഖസാഹിത്യകാരി പറയുകയുണ്ടായി, `കേരളത്തിലെ ചെളിനിറഞ്ഞ റോഡുകളില്‍ക്കൂടി നടക്കുമ്പോള്‍ സാരിയൊന്ന്‌ അല്‌പം ഉയര്‍ത്തിയാല്‍ നൂറായിരം കണ്ണുകള്‍ സാരിത്തുമ്പിലെത്തു'മെന്ന്‌.
മലയാളികളെപ്പോലെ ഇത്രയുമധികം ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന ഒരു ഭൂവിഭാഗം ലോകത്തെവിടെയുമുണ്ടെന്ന്‌ തോന്നുന്നില്ല. നെറ്റ്‌ കഫേകളില്‍ എത്തുന്ന തൈക്കിഴവന്മാര്‍ മുതല്‍ ചെറുപ്പക്കാര്‍വരെ `എ' സൈറ്റുകളാണത്രേ തിരയുന്നത്‌. തിരക്കുള്ള റോഡില്‍ സ്‌ത്രീകളെ മുട്ടിയുരുമ്മാതെ മലയാളികള്‍ നടക്കാറില്ല. തിരക്കുള്ള ബസുകളില്‍ പുരുഷന്മാരുടെ ശീഘ്രസ്‌ഖലനത്തിന്റെ, അടയാളങ്ങളുമായി ഇറങ്ങിപ്പോകാനാണ്‌ മലയാളിയുവതിക്കു വിധി. `എ'പ്പട തിയേറ്ററുകളില്‍ തലയില്‍ മുണ്ടിട്ടു കയറുന്ന മലയാളി പുരുഷകേസരിമാര്‍ സി.ഡിഷോപ്പുകളില്‍ തിരയുന്നത്‌ നീല ചിത്രം മാത്രം. ഓഫീസുകളിലും സ്‌കൂളുകളില്‍പ്പോലും സ്‌ത്രീകളെ `മാന്താന്‍' ശ്രമിക്കുന്നവരാണ്‌ മലയാളികളിലേെറയും. (ഒരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന വനിതാസുഹൃത്ത്‌ ഈയിടെ പറഞ്ഞു, `എന്താ ഊണു കഴിച്ചില്ലേ' എന്നൊരു സഹപ്രവര്‍ത്തകനോടുചോദിച്ചാല്‍ മതി, രാത്രി എസ്‌.എം.എസ്‌ വരും: യു ഹാവ്‌ ടച്ച്‌ഡ്‌ മൈ ഹാര്‍ട്ട്‌. ഇതുവരെ ആരും എന്നോടിങ്ങനെ ചോദിച്ചിട്ടില്ല. യൂ ആര്‍ സോ സ്‌പെഷ്യല്‍...) ഏറ്റവുമധികം വിവാഹേതര ബന്‌ധങ്ങളുള്ള സമൂഹവും, ഇന്ത്യയില്‍, കേരളമാണത്രേ.
എന്താണിതിനു കാരണം? സാക്ഷരതയിലൂടെ ഉല്‍ബുദ്ധരായ മലയാളിപുരുഷന്മാര്‍ ഇങ്ങനെ കാമകൂത്തുക്കുള്‍ക്ക്‌ അടിപ്പെടാന്‍ എന്താണു കാരണം?
എന്റെ അഭിപ്രായത്തില്‍, അടക്കിപ്പിടിച്ച വികാരങ്ങളാണ്‌ നമ്മെക്കൊണ്ട്‌ ഇതു ചെയ്യിക്കുന്നത്‌. ലൈംഗികത കുറ്റമാണ്‌, പാപമാണ്‌ എന്നൊക്കെ പറഞ്ഞുപഠിപ്പിക്കപ്പെടുന്ന കേരളസമൂഹത്തിലെ പുരുഷന്മാര്‍ തരംകിട്ടുമ്പോള്‍ വേലിചാടുന്നതാണ്‌ മേല്‍പ്പറഞ്ഞ സംഭങ്ങളെല്ലാം. കേരളത്തില്‍ `എ' സിനിമ കാണുന്നത്‌ പാപമാണ്‌. പാര്‍ക്കില്‍ കാമുകീ കാമുകന്മാര്‍ ഒരുമിച്ചിരിക്കുന്നത്‌ കുറ്റകരമാണ്‌. (എറണാകുളത്ത്‌ പോര്‍ട്ട്‌ ട്രസ്‌റ്റിലെ പാര്‍ക്കില്‍ ഒരുമിച്ചിരിക്കുന്ന യുവമിഥുനങ്ങളെ വിരട്ടി പണംതട്ടുന്നത്‌ പൊലീസുകാരുടെ സ്‌ഥിരം വിനോദമാണ്‌.) ഉമ്മയെങ്ങാനുംവെച്ചാല്‍ സര്‍വം തകര്‍ന്നു! കൊച്ചുപുസ്‌തകങ്ങള്‍ എന്നറിയപ്പെടുന്ന `എ' പുസ്‌തകങ്ങള്‍ കടയില്‍ വിറ്റാല്‍ പൊലീസ്‌ റാഞ്ചും. പിന്നെ എവിടെയാണ്‌ മലയാളി പുരുഷന്‍ വികാരവിരേചനം അഥവാ കഥാര്‍സിസ്‌ സാധ്യമാകുന്നത്‌? അങ്ങനെ വരുമ്പോള്‍ അവന്‍ സ്‌ത്രീകളുടെ പിന്നില്‍ തോണ്ടും. മൂന്നുവയസുള്ള കുട്ടിയെ പീഡിപ്പിക്കും. 60 കാരിയെ ബലാല്‍സംഗം ചെയ്യും. ബസ്‌സ്‌റ്റാന്‍ഡില്‍ ഒറ്റയ്‌ക്കുനില്‍ക്കുന്ന തരുണീമണിയെ നോക്കി വിസിലടിക്കും. വിമന്‍സ്‌ കോളജിനെ നോക്കി നെടുവീര്‍പ്പിടും...
സമൂഹത്തിന്റെ കാമതൃഷ്‌ണയെ നിയമം എത്രകാലം അടക്കിവെയ്‌ക്കും? കടകളില്‍ കൊച്ചുപുസ്‌തകം വിറ്റാല്‍ എന്താതെറ്റ്‌? നീലച്ചിത്രങ്ങള്‍ വേണ്ടവരെല്ലാം കാണട്ടെ. വേശ്യാലയങ്ങള്‍ എല്ലാ നഗരത്തിലും നിയമവിധേയമായി തുറക്കട്ടെ.
വികാരവിരേചനം സാധ്യമാക്കാന്‍ വേെറവഴികള്‍ തുറന്നുകിട്ടുമ്പോള്‍ ഞെട്ടലും മുട്ടലും വിസിലടിയും നിലയ്‌ക്കും. പാതിരാത്രിയും പെങ്ങന്മാര്‍ക്ക്‌ വഴിനടക്കാന്‍ കഴിയും. അതല്ലേ വേണ്ടത്‌?
മുംബൈയിലെയോ ഡല്‍ഹിയിലെയോ കാര്യമെടുക്കുക. അവിടെ സ്‌ത്രീകള്‍ക്ക്‌ ഏതു പാതിരാത്രിയും ഇറങ്ങിനടക്കാം. കാരണം, അവിടെ നിയന്ത്രണങ്ങളില്ല. അവിടെ ബസില്‍ ആണും പെണ്ണും തൊട്ടുരുമ്മിയിരിക്കുന്നത്‌ പാപമല്ല. കാമാത്തിപുരയിലും േറാഡ്‌ നമ്പര്‍ 56 ലും ഏതു വികാരജീവിക്കും ഏതുനേരവും ചെന്നുകയറി വികാരം ശമിപ്പിക്കാം. അതുകൊണ്ട്‌ സ്‌ത്രീകള്‍ക്ക്‌ ബസിനുള്ളില്‍ `പിടിക്കപ്പെടാ'തെ യാത്ര ചെയ്യാം.
ഇത്രയും എഴുതേണ്ടിവന്നത്‌ ഐ.ടി നിയമത്തില്‍ സര്‍ക്കാര്‍ വരുത്താന്‍ പോകുന്ന പുതിയ ഭേദഗതികളെക്കുറിച്ച്‌ കേട്ടതുകൊണ്ടാണ്‌. ഇനി മുതല്‍ അശ്ലീലസൈറ്റുകളില്‍ പരതുന്ന ആരെയും പൊലീസിന്‌ വീട്ടില്‍കയറി അറസ്‌റ്റുചെയ്യാമത്രേ. നൈറ്റ്‌ കേഫകളില്‍ എപ്പോള്‍ വേണമെങ്കിലും കടന്നുകയറി `എ'പ്പടം കാണുന്ന ആരെയും അറസ്‌റ്റുചെയ്യാമെന്നും നിയമഭേദഗതി നിര്‍ദ്ദേശിക്കുന്നു.
അങ്ങനെ, ഇന്റര്‍നെറ്റിലൂടെയും വികാരശമനം പാടില്ല എന്നാകാന്‍ പോകുന്നു നിയമം. ഒരുവഴികൂടി അടഞ്ഞു! (അശ്ലീല വെബ്‌സൈറ്റുകള്‍ക്ക്‌ നിരോധനമുള്ള യു.എ.ഇയില്‍ വേശ്യാലയങ്ങള്‍ക്കും ഡാന്‍സ്‌ ബാറുകള്‍ക്കും ഒരു ക്ഷാമവുമില്ലെന്നറിയുക.)
പിന്‍കുറിപ്പ്‌: േഹാളണ്ടിന്റെ തലസ്‌ഥാനമായ ആംസ്‌റ്റര്‍ഡാമിലെ െറഡ്‌ സ്‌ട്രീറ്റ്‌ ഏരിയയില്‍ കണ്ണാടിക്കൂട്ടില്‍ നില്‍ക്കുന്ന വേശ്യകളെ കാണാം. തായ്‌ലന്‍ഡില്‍ എല്ലാനഗരങ്ങളിലും വേശ്യാത്തെരുവുകളുണ്ട്‌. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നീലച്ചിത്രങ്ങള്‍ക്കുമാത്രമായി തിയേറ്ററുകളുണ്ട്‌.
ഈ രാജ്യങ്ങളിലെല്ലാം സ്‌ത്രീകള്‍ക്ക്‌ സൈ്വര്യമായി സഞ്ചരിക്കാം. കാരണം മേല്‌പറഞ്ഞതുതന്നെ. അവിടെ ലൈംഗികത മൂടിവെയ്‌ക്കപ്പെടുന്നില്ല. വേണ്ടവന്‌ അനുഭവിക്കാന്‍ വേണ്ടുവോളം അവസരം.

2010, ജൂൺ 3, വ്യാഴാഴ്‌ച

ഫ്ലാഷ് ന്യൂസ്‌ .. - റെക്ഫന്‍ ഗ്രാമത്തിലെ അവിഹിത ഗര്‍ഭം നേതാവിന്റെ മുഖം മൂടി അഴിയുന്നു

അവള്‍ സുന്ദരിയാണ്.. അവളുടെ തലോടലുകള്‍ കൊതിക്കാത്തവര്‍ ആരും തന്നെ ഇല്ല ടെക്ഫെന്‍ ഗ്രാമത്തില്‍ . തുര്‍ക്കികളും ഇന്ത്യകാരും നെപാളികളും എല്ലാം അടങ്ങുന്ന ഈ ഗ്രാമത്തില്‍ അവള്‍ പാറി നടന്നു. കണ്ടു കൊതിക്കാനും അവളെ ഒന്ന് തൊടാന്‍ പോലും ആഗ്രഹിച്ച്ചവര്‍ പലര്‍. രാത്രിയിലെ യാമങ്ങളില്‍ അവളെ മനസ്സില്‍ ദ്യാനിച്ച്ചു കിടന്നു മേല്പോട്ട് വാണം വിട്ടവര്‍ വിരളിലെന്നിയാല്‍ തീരില്ല. ഭക്ഷണ ഹാളില്‍ അവളുണ്ടാക്കുന്ന സൂപ്പുകള്‍ കുടിക്കാന്‍ വേണ്ടി മാത്രം ചിലര്‍ അടിയുണ്ടാക്കാരുണ്ട്.. പക്ഷേന്കിലും അവളുടെ സൂപ്പ് ആദ്യം തന്നെ കുടിക്കുന്നതിനു വേണ്ടി ചിലര്‍ ഗ്രാമത്തിന്റെ എല്ലാ നിയമങ്ങളും മറികടന്നു കൊണ്ട് ഒരു പജീരോ ഉച്ച നേരങ്ങളില്‍ പറക്കുന്നതും എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.. പക്ഷെ അവള്‍ ഒരിക്കലും ആരെയും അടുപ്പിച്ച്ചില്ല. അവളുടെ ചാരിത്ര്യം അവള്‍ സൂക്ഷിച്ചിരുന്നു.
പക്ഷെ ഒരുദിവസം സൂര്യന്‍ പടിഞ്ഞാറ് ഉദിച്ചത് ടെക്ഫെന്‍ ഗ്രാമത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു. എല്ലാവരും ഗ്രാമത്തിലെ ക്ലീനിക്കിലേക്ക് ഓടി. അവരെല്ലാവരും കേട്ടാ വാര്‍ത്ത അവരെയെല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു.. ഗ്രാമത്തിലെ വൈദ്യര്‍ അവളുടെ നാടി പിടിച്ചു നോക്കി .. അയാള്‍ പറഞ്ഞു അവള്‍ ഗര്‍ഭിണി ആണ്.. രണ്ടു മാസം ആയി.. എല്ലാവരും പരസ്പരം ചോദിച്ചു ആരാണ് ആ ദുഷ്ടന്‍.. ചിലര്‍ പറഞ്ഞു ആരാണ് ആ ഭാഗ്യവാന്‍.. പക്ഷെ അവളൊന്നും പറഞ്ഞില്ല. ഗ്രാമത്തിലെ ജനങ്ങളെല്ലാം ചേര്‍ന്ന് ഗ്രാമ സഭ കൂടി .. സഭയില്‍ എല്ലാവരുടെയും തീരുമാനം CID യെ കൊണ്ട് വരണം എന്നായി.. ഗ്രാമ തലവന്‍ ഇഷ്ക്മാന്‍ കര്‍സായി അവസാനം ജനഗന്ളുടെ തീരുമാനത്തിനോട് യോജിച്ചു..

TV യില്‍ വാര്‍ത്ത വായിക്കുന്ന അളകനന്ദ തുടര്‍ന്നു.. നിങ്ങള്‍ ഇതുവരെ കേട്ടത് ആ പെണ്‍കുട്ടിയുടെ കഥന കഥയാണ്‌.. ഈ കേസിന്റെ പുതിയ പുരോഗതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ നമുക്ക് തത്സമയം തരുന്നത് ശ്രീ അനീഷാണ്..

ഹല്ലോ അനീഷ്‌ " കേള്‍ക്ക്ന്നില്ലേ"

ആ അളകനന്ദ കേള്‍ക്കുന്നുണ്ട്..

" അനീഷ്‌ എന്താണ് പുതിയ സംഭവ വികാസനഗല്‍.. ഈ കേസില്‍ ഒരു ഇടതു പക്ഷ നേതാവ് ആണ് പ്രതി എന്ന് CID കള്‍ കണ്ടുപിടിച്ചതായി വിവരങ്ങള്‍ ലഭിച്ചു . എന്താണ് അതിന്റെ വിശദാംശങ്ങള്‍..

അളകനന്ദ ശരിയാണ്..

അനീഷ്‌ ഒന്ന് വിശദീകരികാമോ "

ഓക്കേ അളകനന്ദ പറയാം " ഈ ഗ്രാമത്തില്‍ ജോലി തേടിവന്നു ഇവിടെ സ്ഥിരതാമസകാരനായ ഒരു ഇടതു പക്ഷ നേതാവാണ്‌ പ്രതി.. ഇദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകന്‍ ഈ ഗ്രാമത്തില്‍ വല വില്ക്കുന്നുണ്ട്..CID കള്‍ ഈ സഹപ്രവര്‍ത്തകനെ അറെസ്റ്റ്‌ ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു.. അയാള്‍ വെളിപ്പെടുത്തിയത് വളരെ ഞെട്ടിക്കുന്ന സത്യങ്ങളാണ് അളകനന്ദ..
" അതായത് പഈ പെണ്‍കുട്ടി ഈ ഗ്രാമത്തിലെ എല്ലാവരുടെയും സ്വപ്നമാണ്.. ഈ നേതാവും ഈ കുട്ടിയുമായി കഴിഞ്ഞ ഒരു വര്‍ഷമായി പ്രനയത്തിലായിരുന്നത്രേ.. രണ്ടു മാസം മുന്പ് ഇദ്ദേഹം ജോജോ എന്നാ ഒരു കൃഷിക്കാരന്റെ കൃഷിയിടത്തിലേക്ക് ഈ പെണ്‍കുട്ടിയെ രാത്രിയില്‍ കൂട്ടി കൊണ്ട് പോവുകയും അവിടെ വച്ചു ഈ പെണ്‍കുട്ടിയുടെ ചാരിത്ര്യം നശിപ്പിക്കുകയും ചെയ്തതായി ഈ സഹ പ്രവര്‍ത്തകന്‍ CID കളോട് വെളുപ്പെടുത്തി.. അടുത്ത മാസം ഈ പെണ്‍കുട്ടിയുടെ മാസമുറ തെറ്റി എന്ന് പെണ്‍കുട്ടി നേതാവിനോട് പറഞ്ഞു.. നേതാവ് ഈ ഗര്‍ഭം അലസിപ്പിക്കാന്‍ വേണ്ടി നിര്‍ദ്ധേഷിച്ച്ചു.. പക്ഷെ ഈ പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡു പുതുക്കി കിട്ടാത്തത് കൊണ്ട് അവളെ ഗ്രാമത്തില്‍ നിന്നും പുറത്തു കടത്താന്‍ നേതാവിന് ആയില്ല .. രക്ഷയില്ലതയപ്പോള്‍ നേതാവ് അവളില്‍ നിന്നും ഒഴിഞ്ഞു മാറി .. പിന്നീട് തെളിവികള്‍ നശിപ്പിക്കാനുള്ള ശ്രമം ആയി.. അതിന്റെ ഭാഗമായി തന്റെ വല വില്‍ക്കുന്ന സഹപ്രവര്തകനോട് ജോജോയുടെ കൃഷിയിടത്തിലേക്ക് ഇനി വലകള്‍ കൊടുക്കരുതെന്ന് നിര്‍ദ്ധേഷിച്ച്ചു.. ആ കൃഷിയിടം ഇവര്‍ നശിപ്പിച്ചു..
ഉച്ച ഭക്ഷണം കൊടുക്കുന്ന ആ പെണ്‍കുട്ടിയില്‍ നിന്നും അകലാന്‍ രണ്ടു മാസം മുന്‍പ് വരെ സ്ഥിരമായി ഉച്ച ഭക്ഷണത്തിനു പോയിരുന്ന ഈ സഖാവ് കഴിഞ്ഞ ഒരു മാസമായി ഉച്ച ഭക്ഷണം ഒഴിവാക്കി.. എന്നുള്ളതും പിന്നീട് നടന്ന സമഗ്രമായ അന്വഷണത്തില്‍ ഇദ്ദേഹം തന്നെയാണ് പ്രതി എന്ന് ഉറപ്പു വരുത്തി.. ഇദ്ദേഹത്തിന്റെ അറസ്റ്റ് അല്പസമയത്തിനകം തന്നെ ഉണ്ടാകും അളകനന്ദ..
ഓക്കേ അനീഷ്‌ താങ്ക് യു..
" ഈ നേതാവിന് എന്ത് ശിക്ഷ കൊടുക്കണം എന്ന് ഗ്രാമ വാസികള്‍ ചര്‍ച്ചയിലാണ്.. ജന്മ നാട്ടില്‍ പല്ലിളിച്ചു കാട്ടുകയും സാമൂഹ്യ പ്രവര്‍ത്തകരുടെ വിലപെട്ട ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുകയും ചെയ്തിരുന്ന ഈ നേതാവ്.. കഴിഞ്ഞ വര്ഷം ഒരു വലതു പക്ഷ പ്രവര്‍ത്തകനെ പെണ്ണ് കേസില്‍ കുടുക്കാന്‍ വേണ്ടി അഗാത പരിശ്രമം നടത്തി. അത് പൊളിഞ്ഞപ്പോള്‍ അവിടെ നിന്നും മുങ്ങിയ ഈ നേതാവിന്റെ മുഖം മൂടി ഇപ്പോള്‍ അഴിഞ്ഞു വീണിരിക്കുകയാണ് .. ഇദ്ധെഹത്തിന്നു എന്ത് ശിക്ഷ കൊടുക്കാം എന്ന് മാന്യ പ്രേക്ഷകരായ നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖ പെടുത്താന്‍ അവസരം ഞങ്ങള്‍ നല്‍കുന്നുണ്ട്.. ഇനി പറയുന്ന വെബ്‌സൈറ്റില്‍ അഭിപ്രായങ്ങള്‍ രേഖപെടുത്തുക..

http://tekfenites.blogspot.com/

മറ്റു വാര്തകളിലേക്ക്.....

ബംഗാളില്‍ മമത തരംഗം

ബംഗാളില്‍ മമത തരംഗം :ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം ആകുന്നുവോ?

 

അടുത്ത ഊഴം കേരളത്തിന് .

തൊഴിലാളി പാര്‍ട്ടി യെ
 
കോര്‍പ്പറേറ്റ് ഭീമന്‍ മാരുടെ പാര്‍ട്ടിയാക്കി മാറ്റിയതിന്റെ

അനന്തര ഫലമോ ഇതു ?

ആരാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ശത്രു....ഒരു ദുരന്തവും ചില ശവം തീനികളും

മംഗലാപുരം ബാജ്പേ എയര്‍ പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം ഇന്ത്യയെ എന്നല്ല ലോകത്തെ മുഴുവന്‍ നടുക്കിയ അപകടം ഉണ്ടായി. ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനം ലാന്റിങ്ങിനിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മുഴുവനായും കത്തി നശിച്ചു. നിമിഷങ്ങള്‍ കൊണ്ട് നൂറ്റി അറുപതോളം മനുഷ്യ ജീവനുകള്‍ വെന്തു മരിച്ചു.രക്ഷപ്പെട്ടവര്‍ വെറും വിരലിലെണ്ണാവുന്നവര്‍ മാത്രം. അതും ഭാഗ്യത്തിന്റെ ഒരൊറ്റ കാരുണ്യം കൊണ്ട് മാത്രം.

പത്തുനൂറു കുടുംബങ്ങള്‍ അനാഥമായി.കുടുംബം ഒന്നടങ്കം ഇല്ലാതായവരും അനേകം.മരിച്ചവരില്‍ എയര്‍ ഇന്ത്യയുടെ ജീവനക്കാരും ഉള്‍പ്പെടുന്നു. എങ്ങും നഷ്ടങ്ങളും നഷ്ടപ്പെടലുകളും മാത്രം.

അടുത്ത കാലത്തായി കേരളത്തിലെ ദുരന്ത മുഖങ്ങളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി ദുരന്ത മേഖലയിലെ നാട്ടുകാര്‍ കൈ മെയ് മറന്നു രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.തീയണക്കാനും ജീവന്‍ ബാക്കിയായവരെ രക്ഷപ്പെടുത്താനും എല്ലാമെല്ലാം അവര്‍ ഒരൊറ്റ മനസ്സും ശരീരവുമായി മുന്നിട്ടിറങ്ങി.

രാഷ്ട്രീയവും പ്രാദേശികവുമായ ഒരു ചേരിതിരിവുകളുമില്ലാതെ ജന പ്രതിനിധികളും നേതാക്കളും സ്വാന്തനമായെത്തി. കേന്ത്ര മന്ത്രിമാരും എം പിമാരും കേരള കര്‍ണാടക സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എന്ന് വേണ്ട അറിയപ്പെടുന്നതും അല്ലാത്തതുമായ മുഴുവന്‍ നേതൃത്വവും അവിടെ ക്യാമ്പ് ചെയ്തു സ്വാന്ത്വന പ്രക്രിയയില്‍ ഒത്തു ചേര്‍ന്ന്. ഒരുമയുടെ ശബ്ദമായിരുന്നു രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.പോലീസും ഫയര്‍ ഫോര്സുമടങ്ങുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും എണ്ണയിട്ട യന്ത്രം കണക്കെ പെരുമാറി.

പ്രധാന മന്ത്രിയും പ്രസിഡന്റും ഈ ദുരന്തത്തിനു അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി.ദുഖിതരുടെ വേദനയില്‍ പങ്കു ചേരുകയും ചെയ്തു. അതെ പോലെ യു എ ഇ പ്രസിഡന്റും പ്രധാന മന്ത്രിയും മരണമടഞ്ഞവരുടെ ബന്ധുക്കളുടെയും ഈ രാജ്യത്തിന്റെയും ദുഖത്തില്‍ പങ്കു ചേര്‍ന്നു. അവര്‍ക്കുള്ള സമാശ്വാസ പ്രക്രിയയില്‍ പങ്കാളികളാവുകയും ചെയ്തു.

ഉറ്റവര്‍ വേര്‍പ്പെട്ടത്തിന്റെ നഷ്ടം നികത്താനാവാത്തതാനെങ്കിലും ആ വേദനയുടെ ആഴം കുറക്കാനെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇത്രയും ഈ ദുരന്തത്തിനിടയില്‍ കണ്ട നന്മയുടെ മുഖങ്ങളാണെങ്കില്‍ ഇവിടെയുമുണ്ടായിരുന്നു കരിഞ്ഞ ശവങ്ങളുടെ ഗന്ധം ലഹരിയാക്കിയ ശവംതീനിക്കഴുകന്മാരുടെ ചിറകടികള്‍.പ്രവാസ ഇന്ത്യ ക്കാരുടെ രക്തവും മാംസവും കൊണ്ട് കൊഴുത്ത ഇന്ത്യന്‍ വിമാന കമ്പനികള്‍ അവര്‍കൂടി ഭാഗഭാക്കായ ഈ ദുരന്തത്തിലും അവരുടെ യഥാര്‍ത്ത സ്വഭാവം തന്നെ കാണിച്ചു.

ദുരന്തം നടന്ന ഉടനെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളെ സൌജന്യമായി നാട്ടില്‍ എത്തിക്കും എന്ന് പ്രഖ്യാപിച്ച ഈ കമ്പനികള്‍ ഉള്ള വിമാനം പോലും റദ്ദു ചെയ്തു എല്ലാം നഷ്ടപ്പെട്ടവന്റെ വേദനയുടെ തീയിലേക്ക് അവര്‍ക്കാവുന്നത് പോലെ എണ്ണ ഒഴിക്കുകയാണ് ചെയ്തത്. സൌജന്യ പ്രഖ്യാപനം നടത്തിയവരുടെ വിമാനന്ത്തില്‍ കാശും കൊടുത്തു ടിക്കെറ്റ് എടുത്ത ഈ പാവങ്ങളെ ഇരുപത്തിനാല് മണിക്കൂര്‍ ദുബായി എയര്‍ പോര്‍ട്ടില്‍ കയറില്ലാതെ കെട്ടിയിട്ട അവസ്ഥയിലായിരുന്നു.സ്വന്തം ഭാര്യയും മക്കളും ബന്ധുക്കളും വേര്‍പ്പെട്ട ദുഖഭാരത്തോടെ കയ്യില്‍ നിന്നും കാശും ചിലവാക്കി ടിക്കെറ്റെടുത്ത് നാട്ടിലെത്താന്‍ ശ്രമിച്ചവരെ ചെക്ക്‌ ഇന്‍ ചെയ്യിച്ചു കൃത്യം ഇരുപത്തിനാല് മണിക്കൂര്‍ അവിടെ ഇരുത്താന്‍ ഇവര്‍ കാണിച്ച ശുഷ്കാന്തി പ്രശംസനീയം തന്നെയായിരുന്നു. മറ്റു രാജ്യങ്ങളുടെയും കമ്പനികളുടെയും വിമാനങ്ങളില്‍ പോവാന്‍ തങ്ങളെ അനുവദിക്കണം എന്ന ഈ പാവങ്ങളുടെ കണ്ണീരിന്നു പോലും അലിയിക്കാനാവുന്ന ഒരു മനസ്സ് ഇവര്‍ക്കില്ല എന്നത് വീണ്ടും തെളിയിക്കപെട്ടു.

പ്രവാസി ഇന്ത്യക്കാരുടെ സേവനത്തിനും സംരക്ഷനത്തിനുമായി നില കൊള്ളുന്ന ഇന്ത്യന്‍ കൊണ്സിലെറ്റും തങ്ങള്‍ക്കു ഇതൊന്നും ഒരു ഒരു പ്രശ്നമേ അല്ല എന്നത് ഈ അവസ്ഥയിലും തെളിയിക്കുകയും ചെയ്തു. യു എ ഇ യിലെ അടിസ്ഥാന വര്‍ഗങ്ങളായ ഇന്ത്യന്‍ സമൂഹത്തോട് യു എ ഇ ഭരണകൂടത്തിനുള്ള സ്നേഹവും സഹതാപവും നമ്മുടെ സ്വന്തം കൌണ്‍സിലെറ്റിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കെണ്ടതില്ല എന്നതും തെളിഞ്ഞു. നാട്ടില്‍ നിന്നും വരുന്ന വി വി ഐ പി കളുടെ ചാരെ നടക്കാനല്ലാതെ ഇവരെക്കൊണ്ട് പ്രവാസികള്‍ക്ക് വേറെ ഒരു ഉപകാരവും ഉണ്ടാവില്ല എന്നത് നേരത്തെ തന്നെ തെളിഞ്ഞ കാര്യവുമാണ്.

ഇവര്‍ അകലെയിരിക്കുന്ന ബന്ധുക്കളുടെ നെഞ്ചിലാണ് അവരുടെ നഖമുനകള്‍ ആഴ്ത്ത്തിയതെങ്കില്‍ കത്തികരിഞ്ഞ ശവ ശരീരങ്ങളുടെ മേലെ പറന്നു അവയുടെ രുചിയറിയുന്ന വേറൊരു വിഭാഗവുമുണ്ടായിരുന്നു ദുരന്തഭൂമിയില്‍. നമ്മുടെ ദൃശ്യ മാധ്യമ വര്‍ഗ്ഗം.

ഓരോ ദുരന്തങ്ങളും വാര്ത്തകലാനെന്നതും ആ വാര്‍ത്തകള്‍ ജനങ്ങളിലെക്കെത്തിക്കേണ്ടത് വാര്‍ത്താ ചാനലുകാരുടെ ഉത്തരവാധിത്വവും ആണെന്ന് സമ്മതിക്കുന്നു. പക്ഷെ കത്തികരിഞ്ഞ മൃത ദേഹങ്ങള്‍ വീണ്ടും വീണ്ടും ക്ലോസപ്പില്‍ കാണിച്ചു ഈ വാര്‍ത്ത ആദ്യം കൊടുക്കുന്നത് ഞങ്ങളാണ് എന്ന രീതിയില്‍ ഉള്ള ഇവരുടെ മത്സരം ശവം തീനികളുടെ ചിറകുകുടയലുകളാവുന്നു.

പൊള്ളിക്കരിഞ്ഞ മൃതദേഹങ്ങളുടെ ക്ലിപ്പിങ്ങുകള്‍ പലതവണ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ കാണുന്നവന്റെ മനോവികാരം എന്തായിരിക്കും എന്ന് ഈ ശവംതീനികള്‍ക്ക് അറിയാഞ്ഞിട്ടാണോ എന്തോ?. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ഒരു മൃതദേഹം താഴെ വീഴുന്നത് തന്നെ ഒരു ചാനല്‍ പല തവണ കാണിക്കുന്നത് കണ്ടിരുന്നു.

ഇത്തരം ശവം തീനികള്‍ അത് ഏത് ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരായാലും എഡിറ്റെര്മാരായാലും അവര്‍ എന്തു സംസ്കാരമാണ് അവരുടെ വാര്‍ത്തകളോടൊപ്പം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരള ജനത ഒന്നടങ്കം അവരെപ്പോലെ ഹൃദയം നഷ്ടപ്പെട്ടവരാനെന്ന മിത്യാധാരണയാണോ ഇവരെ ഭരിക്കുന്നത്‌.

ഇത്തരം ശവം തീനികളോട് ഒരൊറ്റ വാക്കേ പറയാനുള്ളൂ . ഇവിടെ നഷ്ടപ്പെട്ടവന്റെ കണ്ണീര്‍ തുള്ളി ഒരു ശാപമായി നിങ്ങളുടെ മേല്‍ പതിച്ചാല്‍ ഏഴു ജന്മങ്ങള്‍ കൊണ്ട് പോലും ശാപമോക്ഷം കിട്ടില്ല. നിങ്ങള്ക്ക് ഇങ്ങിനെയൊരു അനുഭവം ഒരു തവണയല്ല ഒരായിരം തവണ അനുഭവിക്കെണ്ടിയും വരും.

പ്രവാസികളായ മുഴുവന്‍ പേര്‍ക്കും ഈ മരണമടഞ്ഞ സഹോദരന്മാരോട് ചെയ്യാനാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി പ്രവാസികളുടെ രക്തവും മാംസവും ഭക്ഷണമാക്കുകയും ആവശ്യത്തിനു ഉപകരിക്കാതിരിക്കുകയും ചെയ്യുന്ന ഈ ഇന്ത്യന്‍ വിമാനകമ്പനികളെ കഴിയുന്നതും ഒഴിവാക്കുക എന്നത് തന്നെയായിരിക്കും. സേവനം എന്തെന്നറിയാത്ത ഇത്തരം വിമാന കമ്പനികളെ നിലക്ക് നിര്‍ത്താന്‍ വേറെ ആരെകൊണ്ടും കഴിയുകയില്ല എന്നതും അറിയുക.