വര്‍ഷങ്ങളായി കമ്പനിയുടെ മെസ്സ് ഹള്ളില്‍ ഭക്ഷണതോടൊപ്പം നല്‍കിയിരുന്ന മീന്‍ നിര്തലാക്കിയത്തില്‍വ്യാപകമായ പ്രധിഷേധം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും എന്തെങ്കിലും ഒരു നേരത്ത് നല്കാരുണ്ടായിരുന്നഅയില പൊരിച്ചത്, മാംസാഹാരം മാത്രം ഭക്ഷിച്ചു മടുക്കുന്ന മലയാളിക്കു ഒരു ആശ്വാസമായിരുന്നു. കടുത്തവേനലില്‍ മത്സ്യ ഭക്ഷണം കഴിച്ചാല്‍ അത് ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകും എന്നാണു ക്യാമ്പ് മാനേജ്മെന്റ്ഇതേക്കുറിച്ച് പ്രതികരിക്കുന്നത്.

പൌരാണിക കാലെത്തെന്നോ ജീവിച്ചിരുന്ന ആയിലകള്‍ ഉണക്കിയാണ് മെസ്സില്‍ നല്‍കിയിരുന്നത്. ഫ്രഷ് മത്സ്യങ്ങള്‍മാത്രം കണ്ടു ശീലിച്ച മലയാളിക്കു ഇതു ഒരു പുത്തന്‍ അനുഭവമായിരുന്നു. ഇതിനെ ഒരു രാജകീയ ഭക്ഷണമായാണ്മലയാളികള്‍ കണ്ടിരുന്നത്. ഈ ഭക്ഷണമാണിപ്പോള്‍ തികച്ചും ഏകപക്ഷീയമായി മാനേജ്മെന്റ്നിര്‍ത്തിയിരിക്കുന്നത്.
"ഇതിനെതിരെ വമ്പിച്ച ജനകീയ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടു വരണം. മാനുഷിക മൂല്യങ്ങളുടെലംഘനമാണിവിടെ നടക്കുന്നത്. യു ന്‍ എന്ത് കൊണ്ടാണ് ഇതു കണ്ടിട്ടും കയ്യും കെട്ടി നോക്കി നില്‍ക്കുന്നതെന്ന്എനിക്ക് മനസ്സിലാകുന്നില്ലാ.. ഇതില്‍ ആഗോള മൂലധനാധിപത്യ ശക്തികള്‍ക്കുള്ള തല്പര്യമെന്താണെന്ന്അന്വേഷിക്കണം." ഒരു മുന്‍ ഡി വൈ ഫ് ഐ വില്ലജ് സെക്രെട്ടെരി കുടിയായിരുന്ന ടെക്ഫെനൈറ്റ് അഭിപ്രായപ്പെട്ടു.
" കമ്പനി ഞങ്ങളുടെ ക്ഷമ പരിശോധിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഞങ്ങള്ക്ക് അധികം പിടിച്ചു നില്‍ക്കാന്‍പറ്റുമെന്നു തോന്നുന്നില്ലാ.. വെട്ടിച്ചിറ ഡയമന്ഡിനൊ കാരക്കൂട്ടില്‍ ദാസനോ ഒരു കൊട്ടേഷന്‍ കൊടുക്കേണ്ടിവന്നാല്‍ അതിന് പോലും ഞങ്ങള്‍ മടിക്കില്ല എന്ന് മാനേജ്മെന്റ് ഓര്‍ത്താല്‍ നന്ന്." 'അനുവാദ പത്രം' തയ്യാറാക്കുന്നത്തില്‍ മുഴുക്കിയ, ഒറ്റ നോട്ടത്തില്‍ ഒരു ഗുണ്ട എന്ന് തോന്നിക്കുന്ന ഒരു പ്രവാസി ക്ഷോഭിച്ചു.
"ഇവിടെ പ്രത്യെകിചും പണിയൊന്നും ഇല്ലാത്തതിനാല്‍ ഒരു ചൂണ്ട സങ്കടിപ്പിച്ചു തന്നാല്‍ കടലില്‍ പോയിചൂണ്ടയിട്ടു മത്സ്യം പിടിച്ചും ഈ പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ പ്രതിജ്ഞാ ബന്ധമാണെന്ന്" വ്യക്തിഗതഓഫീസിലെ ഒരു പ്രമുഖന്‍ വാഗ്ദാനം ചെയ്തു.
"മലയാളികളെ മാത്രം മുന്കൂട്ടി കണ്ടു കൊണ്ടുള്ള ഒരു ആക്രമണമാണിത്. മത്സ്യം നിര്‍ത്തിക്കഴിഞ്ഞാല്‍മലയാളികള്‍ സ്വയമേവ നിര്‍ത്തി പോകുമെന്നും അത് വഴി കമ്പനി ലാഭതിലക്കാമെന്നും അധികൃതര്‍ മനക്കോട്ടകെട്ടുകയാണ്. 1974 ലും ഇതിന് സമാനമായ കുരുട്ടു നാടകങ്ങള്‍ കമ്പനി ചെയ്തിട്ടുണ്ട്. അന്ന് 97% ആളുകളുംകമ്പനി വിട് പോയിട്ടും ഞാന്‍ മാത്രമാണ് പിടിചു നിന്നത്. എന്നെ തുരത്താനുള്ള കുത്സിത ശക്തികളുടെ ഏതൊരുനീക്കവും ചെറുത് തോല്പ്പികുക തന്നെ ചെയ്യും." കമ്പനി യുടെ പല അടവുകളും കണ്ടും കെട്ടും പരിചയിച്ച തലമൂത്ത ഒരു പ്രവാസി പറഞ്ഞു.
മത്സ്യം കിട്ടുന്നില്ല എണ്ണ ഒരു പരാതി എഴുതിത്തന്നാല്‍ എത്രയും പെട്ടന്ന് അവര്‍ക്ക് നാടിലേക്ക് പോയി ഇഷ്ടംപോലെ മത്സ്യം തിന്നാന്‍ ഉള്ള അവസരം ഏര്‍പ്പാടാക്കാം എന്നാണു കമ്പനി സെക്രെറെറി ആയ മലയാളിപ്രതികരിച്ചത്. അപേക്ഷ തരുമ്പോള്‍ നിശ്ചിത എയര്‍പോര്‍ട്ട് ന്‍റെ പേരു ശെരിയായി പൂരിപ്പിക്കണമെന്നും അദ്ദേഹംഓര്‍മ്മിപ്പിക്കുകയുണ്ടായി.
എന്തായാലും ഇതിലും വലിയ ഒരു പാടു പോരാട്ടങ്ങളും അതിജീവനങ്ങളും കണ്ടിട്ടുള്ള മലയാളി സമൂഹംഇതിലൊന്നും കുലുങ്ങാന്‍ പോകുന്നില്ലെന്ന് ഉറപ്പാണ്.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക...
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ