2009, സെപ്റ്റംബർ 5, ശനിയാഴ്ച
ശമ്പളം മുഴുവനായി കിട്ടുന്നില്ല എന്ന് പരാതി..
പോസ്റ്റ് ചെയ്തത്
റനിഷ് ലാല്‍
ല്‍
7:31 AM
Ma'aden പ്രോജെക്ടില്‍ ജോലി ചെയ്യുന്ന പല മൂന്നാം ദേശ സ്റ്റാഫ് ജീവനക്കാര്‍ക്കും വേതനം ശരിയാം വിധം കിട്ടുന്നില്ലെന്ന് പരാതി. കുടുതല്‍ സമയം ഇവരെകൊണ്ട് ജോലി ചെയ്യിപ്പിച്ചിട്ടും അതിന് തക്ക വേതനം തടഞ്ഞു വെക്കുന്നെന്നാണ് പരാതിക്കാര്‍ പറയുന്നതു. പേര്‍സണല്‍, ടോക്യുമെന്റ്റ്, ക്യാമ്പ് തുടങ്ങിയ ഏരിയകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ഈ ദുര്‍ഗ്ഗതി വന്നു ചേര്‍ന്നിരിക്കുന്നത്. പല തവണ പരാതി പെട്ടിട്ടും ഫലം കാണാത്തതിനാല്‍ ഇനിയേതു വേണമെന്ന ആലോചനയിലാണിവര്‍.
"Tekfen ന്റെ അടുത്ത ചരിത്രതിലൊന്നും ഇതിന് സമാനമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടില്ലാ!" അനാദി കാലം മുതലേ ടെക്ഫെന്റെ പല പ്രൊജക്റ്റ്കളിലും ജോലി ചെയ്തിട്ടുള്ള വില്‍സണ്‍ പറയുന്നു.
"ടെക്ഫെന് അതിന്റെ സുവര്‍ണ്ണ കാലഘട്ടങ്ങളില്‍ വാരിക്കോരി തന്നിട്ടില്ലേ.. ഇത് റിസിഷന്റെ കാലമാണ്. പല കമ്പനികളും ആളുകളെ കുറയ്ക്കുമ്പോള്‍ റെക്ഫെന്‍ മാത്രം ശമ്പളം വെട്ടിക്കുറച്ചു ജോലിക്കാരെ പരമാവധി നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. മൂന്നു മാസത്തേക്ക് മാത്രമെ ഈ പ്രശ്നം ഉണ്ടാകു. കമ്പനി യുടെ നല്ല സമയങ്ങളില്‍ ആനുകുല്യം ലഭിച്ചവര്‍ക്ക് ദുര്‍ഘടങ്ങളില്‍ ത്യാഗങ്ങള്‍ സഹിക്കുവാനും ബാധ്യതയുണ്ട്. അത്കൊണ്ടു സഹകരിക്കണം." സെക്രട്ടറി ഖാജ അഭിപ്രായപ്പെട്ടു.
എന്നാല്‍ സൌത്ത് ഇന്ത്യകാരോട് - വിശിഷ്യ മലയാളികളോട് മാത്രമെ ഈ വിവേചനം കാണിക്കുന്നുള്ളു എന്നും ഇതു കമ്പനിയുടെ ഒരു പോളിസിയാണെങ്കില്‍ എല്ലാവരോടും തുല്യത പുലര്‍ത്തണ്ടേ എന്നുമാണ് ഇവര്‍ ചോദിക്കുന്നത്. മാത്രമല്ല മൂന്നു മാസം എന്ന് പറയാന്‍ തുടങ്ങിയിട്ട് അഞ്ചു മാസമായെന്നും അടുത്ത മാസം അടുത്ത മാസം എന്ന് പറഞ്ഞു കമ്പനി തങ്ങളെ ചുറ്റിക്കുകയാനെന്നും ഇവര്‍ പറയുന്നു.
ആവശ്യമെങ്കില്‍ കമ്പനിക്ക് വേണ്ടി ഗള്‍ഫിലോ നാട്ടിലോ ഒരു ബക്കെറ്റ് പിരിവു നടത്താനും തങ്ങള്‍ തയ്യാറാണെന്ന് മുന്‍ പരിചയങ്ങളുടെ പട്ടിക നിരത്തി ഒരു മുന്‍ ഡിഫിക്കാരന് വികരാധീനനായി.
ഓരോ മാസത്തെ ശമ്പളം എണ്ണി വാങ്ങുമ്പോഴും അടുത്ത മാസമെന്കിലും എല്ലാം നേരെയാകും എന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഇവര്‍..
നിങ്ങളുടെ അഭിപ്രായങ്ങള്‍ കുറിക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ippol adutha maasam nereyaakum ennulla pratheeksha maatti adutha projectilengilum nereyaakum ennakki maattiyirikkunnu palarum......
മറുപടിഇല്ലാതാക്കൂസാമ്രാജ്യത്വ സക്തികളുടെ അധിനിവേശത്തിന്റെ ഇപ്പോള്‍ നടപ്പിലായിരിക്കുന്ന ആഗോളവത്കരണത്തിന്റെ ഫലമായി ലോകം മുഴുവന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ഇരകളാണ് ഈ പാവം തൊഴിലാളികള്‍. മുതലാളി തൊഴിലാളിയെ പണിയെടുപ്പിച്ച് കൂലി നല്‍കാതിരിക്കുന്ന പഴയകാലതിലെക്കുള്ള ഒരു തിരിച്ചു പൊക്കല്ലേ ഇത് സൂചിപ്പിക്കുന്നത്?
മറുപടിഇല്ലാതാക്കൂഇതിനെതിരെ ശക്തമായ പ്രധിഷേധം ഇരമ്പെണ്ടാതാണ് . വേണ്ടി വന്നാല്‍ ഈ ജോലിയുപേക്ഷിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോയി വെറുതെയിരിക്കാന്‍ വരെ നാം തയ്യാറായിരിക്കണം. ദരിദ്ര രാഷ്ട്രത്തിലെ മേലാളന്മാര് സമ്പന്ന രാഷ്ട്രത്തിലെ ഈരാലന്മാരുടെ കയ്യില്‍ നിന്നുംതട്ടിപ്പരിചെടുക്കുന്ന ഈ രീതി അവസാനിപ്പില്ലെന്കില്........
എനിക്കൊന്നെ പറയാനുല്ലു.. അപ്പോള്‍ കാണാം.....
ലാല്‍ സലാം.
nattil bakatu pirivvum,kodipidithavum ayi nadanna ne oke ennu tekfenil kaleduthu vecho annu thudangi companyude katakalavum.
മറുപടിഇല്ലാതാക്കൂTekfen enna company ullathu kondu niyum ninte veettukarum kanji kudikkunnu. Ennittum ninnakkokke ee companyodu pucham illlaaaa. ninnoyokke exit adikkan therumanicha Tekfen ninnoyoke thirichu vilichathano Tekfen company chaitha thett. ippol chayyunna panik ee salary thanne athikamalle annu Tekfen alojich kondirikkukayanu Kettooooo? Neeyoke sukshichoooooooooooooo........ By Aknjathan
മറുപടിഇല്ലാതാക്കൂ