2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച

ബ്ലോഗ് ന്‍റെ പ്രവര്‍തതനങ്ങള്‍ക്ക് ഫലപ്രാപ്തി

ബ്ലോഗ് ന്‍റെ പ്രവര്‍തതനങ്ങള്‍ക്ക് ഫലപ്രാപ്തി

മലയാളീ റ്റെക്ഫെനൈട്സ് നു വേണ്ടി പ്രവര്ത്തിക്കുന്ന നമ്മുടെ ബ്ലോഗിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ഫലപ്രാപ്തി. ഇതു ആദ്യമായാണ് കമ്പനി ഒരു ബ്ലോഗിന് മുന്‍പില്‍ മുട്ട് മടക്കുന്നത്. ടെക്ഫേനിള്‍ പല കാരണങ്ങള്‍ പറഞ്ഞു ഓവര്‍ടൈം ആനുകൂല്യം നിഷേധിക്കുന്ന കമ്പനി യുടെ നിലപാടിനെതിന്രെ ബ്ലോഗ് അതി ശക്തമായി പ്രതികരിച്ചിരുന്നു. അതെ തുടര്‍ന്ന് വലിയ സമ്മര്‍ദ്ദങ്ങളാണ് മാനേജ്മെന്റ് തലത്തില്‍ തന്നെ ഉണ്ടായത്. അതെ തുടര്‍ന്നാണ്‌ ഈ നടപടി കമ്പനി ക്യാന്‍സല്‍ ചെയ്തത്. ബ്ലോഗിന്റെ പ്രവര്‍ത്തനത്തിന് കമ്പനി യുടെ പല ഭാഗത്ത് നിന്നും ആശംസകള്‍ അര്‍പിച്ചുകൊണ്ട്‌ നിരവധി പേരാണ് മെയിലുകള്‍ അയക്കുന്നത്.

ഇതു ബ്ലോഗ് ഇന്റെ മാത്രം പ്രവര്‍ത്തനഫലമല്ലെന്നും മലയാളികളുടെ കൂട്ടായ്മയുടെ ആകെതുകയാനെന്നും ബ്ലോഗ് ചീഫ് എക്സികുടിവ്‌ പ്രതികരിച്ചു. മലയാളികളുടെ ക്ഷേമം മാത്രം ലക്‌ഷ്യം വെച്ചുള്ള ഇത്യാദി പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും സര്‍വ്വ പിന്തുണയും അദ്ദേഹം അഭ്യര്തിക്കുകയുണ്ടായി.

ഈ വിജയം മലയാളികള്‍ക്ക് ഒരു പുത്തന്‍ ഉണര്‍വ്വാണ് സമ്മാനിച്ചിരിക്കുന്നത്.



ദയവായി കമന്റ്‌ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക



2009, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

വിവര സാങ്കേതിക വിഭാഗത്തിലെ ചതിക്കുഴികള്‍

വിവര സാങ്കേതിക വിഭാഗത്തിലെ ചതിക്കുഴികള്‍

രണ്ടുമാസം മുന്‍പാണ് കമ്പനിയിലെ സാങ്കേതിക വിഭാഗം തലവന്‍ തന്റെ സ്ഥാനം രാജിവയ്ക്കുന്ന രീതിയിലുള്ള സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ഇതേ തുടര്‍ന്ന് കമ്പനിയില്‍ ഇത് വളരെ ചര്‍ച്ചാ വിഷയമാകുകയും, മാനേജ്മെന്റ് കമ്പനിയിലെ സുരക്ഷാ വിഭാഗത്തെ ഇതാന്വേഷിക്കുന്നതിനു വേണ്ടി നിയോഗിക്കുകയുമുണ്ടായി. അന്വേഷണ സംഘത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുതലുകളിലേക്ക്..........

ഈ പ്രൊജെക്ടിന്ടെ ആരംഭം മുതല്‍ സാങ്കേതിക വിഭാഗം തലവനായിരുന്ന "പുതിയ മനുഷ്യന്‍" രാജിവെക്കാനുണ്ടായ കാരണങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഇതിനു സമാനമായ സംഭവം കമ്പനിയില്‍ ഇതിനു മുന്‍പും അരങ്ങേരിയിട്ടുണ്ടെന്നും കണ്ടെത്തുകയുണ്ടായി. 2007 ഏപ്രിലില്‍ അന്നത്തെ സാങ്കേതിക വിഭാഗം തലവനായിരുന്ന "മാലാഖ" സമാനമായ സംഭവത്താല്‍ രാജി വെച്ചിരുന്നു. അവിടെ നിന്നുമാണ് സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങിയത്. അന്വേഷന്നതിനോടുവില്‍ രണ്ടു സംഭവങ്ങളിലും പ്രവര്‍ത്തിച്ചത് ഒരേ കരങ്ങലാണെന്നും വ്യക്തമായി. ഇതിനു വേണ്ടി പുതിയതായി ഈ വിഭാഗത്തിലേക്ക് വന്ന വ്യക്തി ചെയ്തത് നാട്ടില്‍ നിന്നും വരുമ്പോള്‍ "ജപിചൂതിയ" ആനക്കുട്ടിയെ പുതിയ മനുഷ്യന് കൊണ്ടുവന്നു സമ്മാനിക്കുകയായിരുന്നു. എന്തിനു വേണ്ടിയാണ് ഇദ്ധേഹം ഇത് ചെയ്യുന്നതെന്ന് അന്വേഷിച്ചപ്പോള്‍ ഈ വിഭാഗം തന്റെ നിയന്ത്രണത്തിലായാല്‍ കമ്പനിയുടെ വലകള്‍ അനധികൃതമായി മറ്റു സ്ഥാപനങള്‍ക്കും വ്യക്തികള്‍ക്കും വാടകക്ക് കൊടുത്തു കോടിക്കണക്കിനു ഡോളര്‍ അനധികൃതമായി സമ്പാധിക്കുകയാണ് കഷ്യമെന്നും അന്വേഷ ഏജന്‍സിക്ക് മനസ്സിലായി. ഇത് മൂലം കമ്പനിയിലെ പാവപ്പെട്ട തൊഴിലാളി വര്‍ഗത്തിന് 'വല' കിട്ടുക വളരെ ദുര്‍ലഭമാണ്.

ഈ വിഭാഗത്തില്‍ തന്റെ അപ്രമാദിത്വം ഉറപ്പിക്കുന്നതിനും താന്‍ നടത്തുന്ന അഴിമതികള്‍ മറ്റാരും അറിയാതിരിക്കുന്നതിനും വേണ്ടിയാണ് പുതിയ മനുഷ്യനെ കൂടോത്രത്താല്‍ അദ്ദേഹം ഒഴിവാക്കിയത്.ഇപ്പോള്‍ ഇതിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കി കൂടെയുള്ള സഹ തൊഴിലാളിയെ "സുഗന്ധത്തിന്റെ" പേര് പറഞ്ഞു ഒഴിവാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്, ഈ വ്യക്തി ജോലിക്ക് വരാത്ത ദിവസങ്ങളില്‍ കമ്പനിയുടെ 'വല' വളരെ വേഗത്തില്‍ ചലിക്കുന്നുണ്ടെന്നതും പകല്‍വെളിച്ചം പോലെ സത്യമാണ്. ഉന്നതങ്ങളിലുള്ള ഇദ്ദേഹത്തിന്റെ സ്വാധീനം നിമിത്തം പാവം തൊഴിലാളികള്‍ പുറത്തു പറയാന്‍ കഴിയാതെ വിഷമിക്കുകയാണ്. ഈ വ്യക്തിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഈ വിഭാഗത്തെ രക്ഷപ്പെടുത്താന്‍ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് പാവപ്പെട്ട തൊഴില്ലാളി വര്‍ഗം.

നാട്ടിലെ അറിയപ്പെടുന്ന തൊഴില്ലാളി വര്‍ഗ ചിന്തകനായ ഇദ്ധേഹം ഇവടെ വന്നപ്പോള്‍ എങ്ങനെ ഒരു തൊഴിലാളി വര്‍ഗ വിരോധിയായി മാറി? - കാരണം മറ്റൊന്നല്ല അഴിമതിയും കയ്യിട്ടുവാരലും തന്നെ ലക്‌ഷ്യം.

തന്റെ ചോല്‍പ്പടിക്ക് നില്‍ക്കാതവരുടെ വല കട്ട്‌ ചെയ്യുകയും തന്റെ ഇഷ്ടക്കാര്‍ക്ക് വേണ്ടപോലെ വാരിക്കോരി നല്‍കുകയും ചെയ്യുന്ന ഇദ്ധേഹത്തെ തുരത്താന്‍ പാവം തൊഴിലാളികള്‍ക്ക്‌ മറ്റൊരാനക്കുട്ടിയെ നാട്ടില്‍ നിന്നും കൊണ്ടുവരേണ്ടി വരുമോ???

ഇദ്ധേഹം വിരിക്കുന്ന ബ്ലാക്ക്‌ വലകള്‍ ഉപയോഗിക്കുന്നവര്‍ ഇതൊന്നും എതിര്‍ക്കുകയില്ല. പട്ടിണിപ്പാവങ്ങളെ ദ്രോഹിക്കുന്ന ഇടതുപക്ഷ ചിന്താഗതിക്കാരനായ ഇദ്ദേത്തില്‍നിന്നും തൊഴിലാളി വര്‍ഗ്ഗത്തിന് മോചനമില്ലെ ???


റി : അനീഷ്‌ കാടമല


വാല്‍ക്കഷ്ണം: നാട്ടില്‍ പോകുന്നവര്‍ ദയവായി അറിയിക്കുക. വിളിക്കേണ്ട നമ്പര്‍. 0900000-൦൦

അഭിപ്രായങ്ങള്‍ എഴുതുക.

2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

നാടിലേക്ക് പണം അയക്കാന്‍ ബുദ്ധിമുട്ടെന്ന്പരാതി

റെക്ഫെന്‍ ന്റെ Maaden പ്രോജെക്ടില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ നാടിലേക്ക് പണം അയക്കാന്‍ ബുദ്ധിമുട്ടെന്ന്പരാതി. ഇപ്പോള്‍ തന്നെ ഇവിടെ നിന്നും 160 km അകലെയുള്ള ജുബൈല്‍ ലേക്കാണ് പണമയക്കാന്‍ വേണ്ടിപോകുന്നത്. സൗദി അറേബ്യയില്‍ തന്നെ ഏറ്റവും അധികം വിദേശികള്‍ ഉള്ള പട്ടണമാണ്‌ ജുബൈല്‍. ഇവിടെവൈകുന്നേരം പണമയക്കാന്‍ വേണ്ടി ഉച്ചക്ക് തന്നെ ക്യുവില്‍ നിക്കണം എന്നാണു ഇവര്‍ പറയുന്നതു. 9 മണി വരെക്യുവില്‍ നിന്നിട്ടും പണമടക്കാതെ മടങ്ങിയ ദിനങ്ങളുണ്ടെന്നും ഇവര്‍ പറയുന്നു. ഇവിടത്തെ തിരക്ക് കാരണം250km അകലെ യുള്ള ദമാമില്‍ പോയി പണമയക്കുന്നവരും കുറവല്ല.

ഇവിടെ നിന്നും ജൂബൈലിലേക്കുള്ള റോഡ് വളരെ അപകടകരമാണ്. ആദ്യത്തെ 30 km വെറും സിംഗിള്‍ വേആണ്.
ഇവിടെ അപകടങ്ങള്‍ പതിവാണ്. പലരും മാസങ്ങള്‍ കൂടുമ്പോഴാണ് പണമയക്കുന്നത്. ചിലര്‍മറ്റുള്ളവരുടെ കയ്യില്‍ കൊടുത്തു വിടാരാന് പതിവു.

അല്‍ രഹ്ജി തഹ്വീല്‍, ടെലിമോണി തുടങ്ങിയ ഏജന്‍സികളെ യാണ് സാധാരണയായി പണമയക്കാന്‍ആശ്രയിക്കുന്നത്. ബാങ്കിലേക്ക്‌ പണമയക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും ഇപ്പോള്‍
കുഴല്‍പ്പണ ലോബികളെആശ്രയിക്കുന്നുണ്ട്. ഇതു കുഴല്‍പ്പണലോബി ശക്തിപ്പെടാന്‍ കാരണമായിട്ടുണ്ട്. ഇതു രാജ്യത്തിന്റെ സാമ്പത്തികഭദ്രത തന്നെ അപകടത്തിലാക്കുമെന്ന് സാംബതിക വിധഗ്ദനും കുടിയായ അനീഷ്‌ കാടമ ബി. കോം. അഭിപ്രായപ്പെട്ടു.

ഇത്തരം അസ്വകര്യങ്ങള്‍ കണക്കിലെടുത്ത് കമ്പനി ശമ്പളം രണ്ടു മാസത്തിലൊരിക്കല്‍ നല്‍കാനുള്ള നിര്‍ദേശംമുന്നോട്ടു വെച്ചിട്ടുണ്ടെന്ന് കമ്പനി യുടെ വക്താവ് അറിയിച്ചു.


2009, സെപ്റ്റംബർ 6, ഞായറാഴ്‌ച

ടെക്ഫെണില്‍ മീന്‍ അലെര്‍ജി !


വര്‍ഷങ്ങളായി കമ്പനിയുടെ മെസ്സ് ഹള്ളില്‍ ഭക്ഷണതോടൊപ്പം നല്‍കിയിരുന്ന മീന്‍ നിര്തലാക്കിയത്തില്‍വ്യാപകമായ പ്രധിഷേധം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും എന്തെങ്കിലും ഒരു നേരത്ത് നല്കാരുണ്ടായിരുന്നഅയില പൊരിച്ചത്, മാംസാഹാരം മാത്രം ഭക്ഷിച്ചു മടുക്കുന്ന മലയാളിക്കു ഒരു ആശ്വാസമായിരുന്നു. കടുത്തവേനലില്‍ മത്സ്യ ഭക്ഷണം കഴിച്ചാല്‍ അത് ത്വക്ക്‌ രോഗങ്ങള്‍ക്ക് കാരണമാകും എന്നാണു ക്യാമ്പ്‌ മാനേജ്മെന്റ്ഇതേക്കുറിച്ച് പ്രതികരിക്കുന്നത്.

പൌരാണിക കാലെത്തെന്നോ ജീവിച്ചിരുന്ന ആയിലകള്‍ ഉണക്കിയാണ് മെസ്സില്‍ നല്‍കിയിരുന്നത്. ഫ്രഷ്‌ മത്സ്യങ്ങള്‍മാത്രം കണ്ടു ശീലിച്ച മലയാളിക്കു ഇതു ഒരു പുത്തന്‍ അനുഭവമായിരുന്നു. ഇതിനെ ഒരു രാജകീയ ഭക്ഷണമായാണ്മലയാളികള്‍ കണ്ടിരുന്നത്‌. ഭക്ഷണമാണിപ്പോള്‍ തികച്ചും ഏകപക്ഷീയമായി മാനേജ്മെന്റ്നിര്‍ത്തിയിരിക്കുന്നത്.

"ഇതിനെതിരെ വമ്പിച്ച ജനകീയ പ്രക്ഷോഭം ഉയര്‍ത്തികൊണ്ടു വരണം. മാനുഷിക മൂല്യങ്ങളുടെലംഘനമാണിവിടെ നടക്കുന്നത്. യു ന്‍ എന്ത് കൊണ്ടാണ് ഇതു കണ്ടിട്ടും കയ്യും കെട്ടി നോക്കി നില്‍ക്കുന്നതെന്ന്എനിക്ക് മനസ്സിലാകുന്നില്ലാ.. ഇതില്‍ ആഗോള മൂലധനാധിപത്യ ശക്തികള്‍ക്കുള്ള തല്പര്യമെന്താണെന്ന്അന്വേഷിക്കണം." ഒരു മുന്‍ ഡി വൈ ഫ് വില്ലജ് സെക്രെട്ടെരി കുടിയായിരുന്ന ടെക്ഫെനൈറ്റ്‌ അഭിപ്രായപ്പെട്ടു.

" കമ്പനി ഞങ്ങളുടെ ക്ഷമ പരിശോധിക്കുകയാണ്. ഇങ്ങനെ
പോയാല്‍ ഞങ്ങള്ക്ക് അധികം പിടിച്ചു നില്‍ക്കാന്‍പറ്റുമെന്നു തോന്നുന്നില്ലാ.. വെട്ടിച്ചിറ ഡയമന്ഡിനൊ കാരക്കൂട്ടില്‍ ദാസനോ ഒരു കൊട്ടേഷന്‍ കൊടുക്കേണ്ടിവന്നാല്‍ അതിന് പോലും ഞങ്ങള്‍ മടിക്കില്ല എന്ന് മാനേജ്മെന്റ് ഓര്‍ത്താല്‍ നന്ന്." 'അനുവാദ പത്രം' തയ്യാറാക്കുന്നത്തില്‍ മുഴുക്കിയ, ഒറ്റ നോട്ടത്തില്‍ ഒരു ഗുണ്ട എന്ന് തോന്നിക്കുന്ന ഒരു പ്രവാസി ക്ഷോഭിച്ചു.

"ഇവിടെ പ്രത്യെകിചും പണിയൊന്നും ഇല്ലാത്തതിനാല്‍ ഒരു ചൂണ്ട സങ്കടിപ്പിച്ചു തന്നാല്‍ കടലില്‍ പോയിചൂണ്ടയിട്ടു മത്സ്യം പിടിച്ചും പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ പ്രതിജ്ഞാ ബന്ധമാണെന്ന്" വ്യക്തിഗതഓഫീസിലെ ഒരു പ്രമുഖന്‍ വാഗ്ദാനം ചെയ്തു.

"മലയാളികളെ മാത്രം മുന്കൂട്ടി കണ്ടു കൊണ്ടുള്ള ഒരു ആക്രമണമാണിത്. മത്സ്യം നിര്‍ത്തിക്കഴിഞ്ഞാല്‍മലയാളികള്‍ സ്വയമേവ നിര്‍ത്തി പോകുമെന്നും അത് വഴി കമ്പനി ലാഭതിലക്കാമെന്നും അധികൃതര്‍ മനക്കോട്ടകെട്ടുകയാണ്. 1974 ലും ഇതിന് സമാനമായ കുരുട്ടു നാടകങ്ങള്‍ കമ്പനി ചെയ്തിട്ടുണ്ട്. അന്ന് 97% ആളുകളുംകമ്പനി വിട് പോയിട്ടും ഞാന്‍ മാത്രമാണ് പിടിചു നിന്നത്. എന്നെ തുരത്താനുള്ള കുത്സിത ശക്തികളുടെ ഏതൊരുനീക്കവും ചെറുത്‌ തോല്പ്പികുക തന്നെ ചെയ്യും." കമ്പനി യുടെ പല അടവുകളും കണ്ടും കെട്ടും പരിചയിച്ച തലമൂത്ത ഒരു പ്രവാസി പറഞ്ഞു.

മത്സ്യം കിട്ടുന്നില്ല എണ്ണ ഒരു പരാതി എഴുതിത്തന്നാല്‍ എത്രയും പെട്ടന്ന് അവര്‍ക്ക് നാടിലേക്ക് പോയി ഇഷ്ടംപോലെ മത്സ്യം തിന്നാന്‍ ഉള്ള അവസരം ഏര്‍പ്പാടാക്കാം എന്നാണു കമ്പനി സെക്രെറെറി ആയ മലയാളിപ്രതികരിച്ചത്. അപേക്ഷ തരുമ്പോള്‍ നിശ്ചിത
എയര്‍പോര്‍ട്ട് ന്‍റെ പേരു ശെരിയായി പൂരിപ്പിക്കണമെന്നും അദ്ദേഹംഓര്‍മ്മിപ്പിക്കുകയുണ്ടായി.

എന്തായാലും ഇതിലും വലിയ ഒരു പാടു പോരാട്ടങ്ങളും അതിജീവനങ്ങളും കണ്ടിട്ടുള്ള മലയാളി സമൂഹംഇതിലൊന്നും കുലുങ്ങാന്‍ പോകുന്നില്ലെന്ന് ഉറപ്പാണ്.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക...

2009, സെപ്റ്റംബർ 5, ശനിയാഴ്‌ച

ശമ്പളം മുഴുവനായി കിട്ടുന്നില്ല എന്ന് പരാതി..

ഫോട്ടോ : റനീഷ്

Ma'aden പ്രോജെക്ടില്‍ ജോലി ചെയ്യുന്ന പല മൂന്നാം ദേശ സ്റ്റാഫ്‌ ജീവനക്കാര്‍ക്കും വേതനം ശരിയാം വിധം കിട്ടുന്നില്ലെന്ന് പരാതി. കുടുതല്‍ സമയം ഇവരെകൊണ്ട് ജോലി ചെയ്യിപ്പിച്ചിട്ടും അതിന് തക്ക വേതനം തടഞ്ഞു വെക്കുന്നെന്നാണ് പരാതിക്കാര്‍ പറയുന്നതു. പേര്‍സണല്‍, ടോക്യുമെന്റ്റ്, ക്യാമ്പ്‌ തുടങ്ങിയ ഏരിയകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ദുര്‍ഗ്ഗതി വന്നു ചേര്‍ന്നിരിക്കുന്നത്. പല തവണ പരാതി പെട്ടിട്ടും ഫലം കാണാത്തതിനാല്‍ ഇനിയേതു വേണമെന്ന ആലോചനയിലാണിവര്‍.

"Tekfen ന്‍റെ അടുത്ത ചരിത്രതിലൊന്നും
ഇതിന് സമാനമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടില്ലാ!" അനാദി കാലം മുതലേ ടെക്ഫെന്റെ പല പ്രൊജക്റ്റ്‌കളിലും ജോലി ചെയ്തിട്ടുള്ള വില്‍‌സണ്‍ പറയുന്നു.

"ടെക്ഫെന്‍ അതിന്‍റെ സുവര്‍ണ്ണ കാലഘട്ടങ്ങളില്‍ വാരിക്കോരി തന്നിട്ടില്ലേ.. ഇത്‌ റിസിഷന്റെ കാലമാണ്. പല കമ്പനികളും ആളുകളെ കുറയ്ക്കുമ്പോള്‍ റെക്ഫെന്‍ മാത്രം ശമ്പളം വെട്ടിക്കുറച്ചു ജോലിക്കാരെ പരമാവധി നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. മൂന്നു മാസത്തേക്ക് മാത്രമെ പ്രശ്നം ഉണ്ടാകു‌. കമ്പനി യുടെ നല്ല സമയങ്ങളില്‍ ആനുകുല്യം ലഭിച്ചവര്‍ക്ക് ദുര്‍ഘടങ്ങളില്‍ ത്യാഗങ്ങള്‍ സഹിക്കുവാനും ബാധ്യതയുണ്ട്.
അത്കൊണ്ടു സഹകരിക്കണം." സെക്രട്ടറി ഖാജ അഭിപ്രായപ്പെട്ടു.

എന്നാല്‍ സൌത്ത് ഇന്ത്യകാരോട് - വിശിഷ്യ മലയാളികളോട് മാത്രമെ വിവേചനം കാണിക്കുന്നുള്ളു‌ എന്നും ഇതു കമ്പനിയുടെ ഒരു പോളിസിയാണെങ്കില്‍ എല്ലാവരോടും തുല്യത പുലര്‍ത്തണ്ടേ എന്നുമാണ് ഇവര്‍ ചോദിക്കുന്നത്. മാത്രമല്ല മൂന്നു മാസം
എന്ന് പറയാന്‍ തുടങ്ങിയിട്ട് അഞ്ചു മാസമായെന്നും അടുത്ത മാസം അടുത്ത മാസം എന്ന് പറഞ്ഞു കമ്പനി തങ്ങളെ ചുറ്റിക്കുകയാനെന്നും ഇവര്‍ പറയുന്നു.

ആവശ്യമെങ്കില്‍ കമ്പനിക്ക് വേണ്ടി ഗള്‍ഫിലോ നാട്ടിലോ ഒരു ബക്കെറ്റ് പിരിവു നടത്താനും തങ്ങള്‍ തയ്യാറാണെന്ന് മുന്‍ പരിചയങ്ങളുടെ പട്ടിക നിരത്തി ഒരു മുന്‍ ഡിഫിക്കാരന്‍ വികരാധീനനായി.

ഓരോ മാസത്തെ ശമ്പളം എണ്ണി വാങ്ങുമ്പോഴും അടുത്ത മാസമെന്കിലും എല്ലാം നേരെയാകും എന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഇവര്‍..


നിങ്ങളുടെ അഭിപ്രായങ്ങള്‍ കുറിക്കുക.

2009, സെപ്റ്റംബർ 3, വ്യാഴാഴ്‌ച

TEKFEN മലയാളികള്‍ ഒരുക്കിയ ഓണസദ്യ ഹൃദ്യമായി.


TEKFEN മലയാളികള്‍ ഒരുക്കിയ ഓണസദ്യ ഹൃദ്യമായി.


റാസ്‌ അല്‍ സ്വര്‍, സെപ്റ്റംബര്‍ 2 : കടുത്ത ചുടിനിടയിലും റെക്ഫെനിലെ മലയാളികള്‍ ഒരുക്കിയ ഓണസദ്യ കുളിര്‍മയേകി. ക്യാമ്പിലെ സ്ഥിരം വെപ്പുകരായ ടിലോര്‍ പ്ലാന്‍ ജീവനക്കാരാണ് റെക്ഫെന്‍ തൊഴിലാളികള്‍ക്ക്‌ വേണ്ടി സദ്യയൊരുക്കിയതു. അവിയലും പുളിശേരിയും ഉപ്പേരിയും ഒക്കെ കൂട്ടി സംബാരോഴിച്ചു കുത്തരിചോറൊരു പിടി പിടിക്കുമ്പോള്‍ പലരും വികാരാധീനരായി. ഉണ്ടു കഴിഞ്ഞ പലര്‍ക്കും എഴുന്നേല്‍ക്കാന്‍ പോലും വിഷമം. അട പ്രഥമന്‍ വയറു നിറയെ കഴിച്ച പലരും ക്ഷീണം കാരണം ഓവര്‍ടൈം പോലും വേണ്ടെന്നു വെച്ചു.




നോമ്പ് കാരണം ഒത്തിരി പേര്‍ക്കു പങ്കെടുക്കാന്‍ കഴിയാതെ പോയതു എല്ലാവര്ക്കും വിഷമമായി. ഇവര്‍ക്ക് വേണ്ടി പാര്‍സല്‍ ഒരുക്കുകയാണ് ചെയ്തത്.


ചിത്രങ്ങള്‍ കാണാന്‍ വേണ്ടി ഇവിടെ ക്ലിക്ക്
ചെയ്യുക

നിങ്ങളുടെ അഭിപ്രയങ്ങള്‍ രേഖപ്പെടുത്തുക.