2010, ജൂലൈ 7, ബുധനാഴ്‌ച

പ്രഫസര്‍ ആക്രമിക്കപെട്ടത് ശരിയോ??

പ്രഫസര്‍ ആക്രമിക്കപെട്ടത് ശരിയോ??

 New man college പ്രഫസര്‍ ആക്രമിക്കപ്പെട്ടു .ഒരു സംഘം ആള്‍ക്കാര്‍ അദ്ധേഹത്തിന്റെ കയ്യ് വെട്ടി മാറ്റി. മുഹമ്മദ്‌ നബിയെ കുറിച്ചു മോശമായി ചോദ്യ പേപ്പറില്‍ എഴുതി വിവാദത്തില്‍ പെട്ട ഇദ്ദേഹത്തിനു ജോലിയില്‍ നിന്നും മാറ്റി നിറുത്തുകയും എല്ലാ മതേതര സംഘടനകള്‍ ഇതിനെതിരെ പ്രതിക്ഷേധികുകയും ചെയ്തിരുന്നു . ‍നമുടെ മഹാരാജ്യമായ ഇന്ത്യയില്‍ കേരളം പോലെ മതേതരത്വം ആഗ്രഹിക്കുന്ന ഒരു സംസ്ഥാനത്ത് ഇത് അനുവദിക്കാമോ?ആരോടാണ് ഈ തീവ്രവാദികള്‍ യുദ്ധം ചെയ്യുന്നത്? ആ ആള്‍ ചെയ്ത തെറ്റിന് ഭരണകൂടം അയാളെ ശിക്ഷിച്ചു കഴിഞ്ഞു.ആരാണ് ഇവിടെ നിയമം കയ്യില്‍ എടുക്കാന്‍ അധികാരം ഉള്ളവര്‍?നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു എഴുതൂ .... 


 P.TKunhumuhammed16.JPG

15 അഭിപ്രായങ്ങൾ:

  1. ഇത് ഭീകരത തന്നെയാണ്, മനുഷ്യത്വമില്ലായ്മ.... പ്രവാചകന്റെ മാനം കാക്കേണ്ടത് ഇങ്ങനെയോ...? ഏതു മതമാണ് ഇത്തരം ബീഭത്സത പഠിപ്പിച്ചത്? യഥാര്‍ത്ഥ വസ്തുത ഇതാണ്.. ഈ അദ്ധ്യാപകന്‍ ക്ലാസ്സ് പരീഷയില്‍ , 40 കുട്ടികള്‍ക്കായി ഒരു ക്വസ്റ്റന്‍ തയ്യാറാക്കുന്നു. പി.ടി കുഞ്ഞുമുഹമ്മദ്, തന്റെ സിനാമാ ഫ്രെയിമുകള്‍ക്ക് പ്രചോദനമായ ഒരു സംഭവം വിവരിക്കുന്ന, തിരക്കഥാ രചനയെക്കുറിച്ചുള്ള ലേഖനം അടങ്ങിയ ഒരു പുസ്തകം ആ കുട്ടികളുടെ റെഫറന്‍സ് പുസ്തകമായിരുന്നു. ആ ലേഖനത്തില്‍ ഒരു ഭ്രാന്തന്‍ ദൈവവുമായി സംസാരിക്കുന്ന ഭാഗമുണ്ട്. ആ ഭാഗം ചോദ്യപേപ്പറില്‍ നല്‍കി ആ ഭാഗത്തിന് കുത്തും കോമയും ഇടാന്‍ പ്രൊഫസര്‍ ആവശ്യപ്പെട്ടു. ഈ ഭ്രാന്തന് പ്രൊഫസര്‍ ഒരു പേര് നല്‍കി. അത് മുഹമ്മദ് എന്നായിപ്പോയി, ആ പേര് വേണമെങ്ങില്‍ അദ്ദേഹത്തിനു ഒഴിവാക്കാമായിരുന്നു. ഇതിനു ഇത്രോതോളം ഭീകരത ആവശ്യമുണ്ടോ? .... ഇതോടൊപ്പമുള്ള ഫോട്ടോകളില്‍ നിന്ന് ചോദ്യവും ലേഖനവും കാണാന്‍ കഴിയുന്നുണ്ട് .... നിങ്ങള്‍ തീരുമാനിക്കൂ അതില്‍ എത്രത്തോളം പ്രവാചക നിന്ദയുണ്ടെന്ന്.....

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2010, ജൂലൈ 7 4:55 PM

    ഒരു വ്യക്തി ചെയ്ത കാര്യം ശരിയോ തെറ്റോ എന്ന് തീരുമാനിക്കാന്‍ ആണ് ഇവിടെ ഭരണകൂടവും ലോ and ജസ്റ്റിസ്‌ ഒക്കെ ഉള്ളത് .കൊടും ഭീകരത കാണിച്ച കസബ് നെ പോലും വിചാരണ ചെയ്തു ശിക്ഷിക്കാന്‍ ആണ് ഇന്ത്യന്‍ ലോ തീരുമാനം .ഇവിടെ എന്താണ് നടന്നത് ഒരു വര്‍ഗീയ വേര്‍തിരിവ് ഉണ്ടാക്കുക അല്ലാതെ ആര്‍ക്ക് എന്ത് ഗുണം ഉണ്ടാകും???എന്തിനു നമ്മുടെ നാട്ടിലെ മനുഷ്യര്‍ ഈ ജാതിടെ അല്ലേല്‍ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നു, കൊല്ലുന്നു???ആര്‍ക്ക് എന്ത് ഗുണം ഉണ്ടാകുന്നു ?ഒരു സമൂഹം മുഴുവന്‍ തീവ്രവാദത്തിന്റെ പേരില്‍ ക്രൂഷിക്കപെടുന്നു ഇത് എരിതീയില്‍ എണ്ണ ഒഴിക്കുന്നതല്ലേ ??

    മറുപടിഇല്ലാതാക്കൂ
  3. ഈ സംഭവം ഒരു വൃത്തികെട്ട രാഷ്ട്രീയ പ്രവര്‍ത്തനം ആണേ . ഇതില്‍ കൂടി ഒരു സമുധായത്തോടെ ഭയം സൃഷ്ടിച്ചേ അതെ മുതലെടുകാന്‍ ശ്രമികുകയാനെ..ചില വ്യക്തികള്‍. .ഇതേ വളരെ അമാനുഷികമായി ഒരു പ്രവര്‍ത്തന മാനെ, മത സൌഹര്ധ തിനെ വിള്ളല്‍ തട്ടികാനുള്ള..ഈ ശ്രമത്തിനെ നമ്മള്‍ യെലാവരും ചെറുതു നില്കണം, ആ അദ്ധ്യാപകന്‍ ചിലപ്പോള്‍ അറിഞ്ഞു കൊണ്ട് ചിതികാത്ത ദിശ യിലോട്ടാനെ ഈ പ്രശ്നത്തെ വലിചിയയ്കുന്നത്തെ . .സോഷ്യലിസ്റ്റ്‌ യുഗമായ ഈകാലകെട്ടാതെ ഇതേ അനുവദിച്ചുകൂടാ . .പ്രിയ സഹ്രിധയരെ ..വരൂ ഒന്നികുവിന്‍.ഈങ്ങലോബ് സിന്ധാബാധ് . .

    മറുപടിഇല്ലാതാക്കൂ
  4. വളരെ വൃത്തികെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ് ഇവര്‍ നടത്തുന്നത്. ഒരു പഖെ ഈ അദ്ധ്യാപകന്‍ ഒരു ക്ര്യസ്ത്യന്‍ ആയതു കൊണ്ട് ഇതിങ്ങനെ തീര്‍ന്നെന്നു നമുക്കാശ്വസിക്കാം. അയാള്‍ ഒരു ഹിന്ദു വോ അതിലപ്പുറം ഒരു RSS കാരണോ ഒക്കെ ആയിരുന്നെങ്കില്‍ സ്ഥിതി എത്രയോ വഷ ലാ കു മായിരുന്നു. ചോധ്യക്കടലാസ്സ് പരിശോധിക്കുന്ന ആര്‍ക്കും തന്നെ ഒറ്റനോട്ടത്തില്‍ അത് നബിയെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നോന്നുമില്ലാ. അതിനെ പോസ്റ്മോര്‍തോം ചെയ്തു അങ്ങിനെ ആക്കിതീര്‍ക്കാം എന്ന് മാത്രം. രാഷ്ട്രീയ ലാഭം കണ്ടു ഇതിനെ ആദ്യം അങ്ങിനെ ആക്കി തീര്‍ത്തത് മുസ്ലിം ലീഗ് ആണ്. അതിന്റെ പ്രത്യാഖാതങ്ങലാണ് ഇപ്പോള്‍ ഇങ്ങനെ ആയതു. തീക്കൊള്ളി കളിക്കാന്‍ എന്തോ നമ്മുടെ നാട്ടില്‍ വലിയ ആവെഷമാനിപ്പോള്‍ അതിനെ വേണ്ടും വിധം പ്രോത്സാഹിപ്പിക്കുന്നുണ്ട് നമ്മുടെ മാധ്യമങ്ങളും. മനപൂര്‍വ്വമല്ലാതെ സംഭവിച്ച ഒരു അബദ്ധത്തിനു ആ അദ്ധ്യാപകന്‍ വേണ്ടതിലധികം അനുഭവിച്ചു കഴിഞ്ഞിരുന്നു. സമൂഹത്തില്‍ ഒരു അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ വേണ്ടി ചില കുത്സിത ബുദ്ധികള്‍ നടത്തുന്ന ഗൂടാലോചനയില്‍ നമ്മളെങ്കിലും കരുതിയിരിക്കുക...

    മറുപടിഇല്ലാതാക്കൂ
  5. ഇതാണോ പ്രവാചക സ്നേഹം?. മുഖത്ത് കാര്‍ക്കിച്ചു തുപ്പിയവര്‍ക്ക് പോലും വിട്ടുവീഴ്ച് ചെയ്ത നബിയുടെ അനുയായികളുടെ മൂര്‍ത്തമായ ദീനി പ്രവര്‍ത്തനം ഇതാണോ?...ഈ സംഭവത്തില്‍ യഥാര്‍ത്ഥ ഓരോ മുസ്ലിമും പ്രതികരിക്കണം.പ്രവാചകന്‍ നമുക്ക്‌ പഠിപ്പിക്കാത്ത ഈകാര്യം
    എന്ത് ഇസ്ലാമിന്‍റെ പേരിലാണ് ഇവര്‍ ചെയ്യുന്നത്. എന്ത് ന്യായമാനുള്ളത്.ഈ സംഭവവും ഇസ്ലാമിന്‍റെ പേരില്‍
    കെട്ടിവെക്കാനെ ഫാസിസ്റ്റുകള്‍ ശ്രമിക്കുകയുള്ള്‌ു..
    പ്രവാചകനിന്ദക്കെതിരെ ഉയര്‍ന്നുവന്ന ജനാധിപത്യപരവും ധാര്‍മികവുമായ സമരത്തെ തകര്‍ക്കാനുള്ള നീക്കംകൂടിയാണിത്.ഒരു നിലക്കും വ്യക്തികളോ ,സംഘങ്ങളോ, വ്യവസ്ഥാപിതമായ ഒരു ഭരണകൂടത്തിന് കീഴില്‍ നിയമം കയ്യാളുന്നത് ഇസ്‌ലാമികമായി ന്യായീകരിക്കത്തക്കതല്ല.... അത്തരം കുറ്റവാളികളെ ഏത് ഭരണകൂടവും പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം. പ്രകോപനപരമായ കാര്യങ്ങള്‍ ആര് ചെയ്താലും അതിന് നടപടി സ്വീകരിക്കണം എന്ന് മതപക്ഷത്ത് നിന്ന് തന്നെ പറയാന്‍ പലപ്പോഴും നിര്‍ബന്ധിതമാകുന്നത് അല്‍പബുദ്ധികളായ വിശ്വാസികള്‍ ഇത്തരം പ്രവര്‍ത്തനത്തിലേര്‍പ്പെടുമെന്ന് കരുതിയാണ്.....
    ഇസ്‌ലാമിനെ ക്രൂരമായി തെറ്റിദ്ധരിപ്പിക്കാനും ഒരു വിഭാഗത്തെ വേട്ടയാടാനും ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തപ്പെടുന്നു. കഷ്ടം!!! എന്ന് പറഞ്ഞ് മാറിനില്‍ക്കാതെ യഥാര്‍ഥ മതത്തിന്റെ വഴികാണിക്കാന്‍ നേതാക്കള്‍ പരസ്പരം തീവ്രവാദാരോപണം നിര്‍ത്തി ഒരുമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ......
    മനോരോഗികളെ ആരും കല്ലെറിയില്ല..വെട്ടി പരിക്കെല്പ്പിക്കുകയുമില്ല .. 'പൊതു ദേശീയ ബോധത്തിന്റെയും ' സാമ്രാജ്വത്തിന്റെയും ഭാഷായില്‍ ഇത്തരം കാടത്ത രീതികളെ സ്വാഭാവിക പ്രതികരണമെന്ന് ഓമന പേര് നല്‍കി വിശേഷിപ്പിക്കാമെങ്കിലും ഒരു ആദര്ശ സമൂഹത്തിനു നിരക്കാത്ത നടപടി ആയിപ്പോയി ഇപ്പോള്‍ നടന്ന അക്രമമെന്ന് പറയാതെ വയ്യ..സ്വന്തം മാതാവിനെ അപഹസിക്കുന്നവരോട് ആരും വേദമോതന്‍ നില്‍ക്കാറില്ല എന്നാ പോലെ മാതാവിലേറെ ലോകത്തിലാരേക്കാളും തങ്ങള്‍ സ്നേഹിക്കുന്ന നേതാവിനെ അപഹസിച്ചവരോടുള്ള അനുയായികളുടെ സ്വാഭാവിക പ്രതികരണമായി ഇതിനെ ന്യയികരിക്കുന്നവരും ഉണ്ടാകും ..അബു ഉബൈടത് ബിനു ജര്‍രഹിന്റെ ചരിത്രവും അവര്‍ക്ക് തെളിവയെക്കും. പക്ഷെ അവരോടു പറയാനുള്ളത് ശത്രു ലക്ശ്യങ്ങളെ നിങ്ങള്‍ തിരിച്ചരിയനമെന്നാണ്..ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്നതാണ് ശത്രു ലക്‌ഷ്യം...അതിനു ഒരിക്കലും വിവേകമുള്ള വിശ്വാസി ഇരയകതിരിക്കട്ടെ...തീര്‍ച്ചയായും ഇതിനു പിന്നിലെ ഗൂടലോച്ചനകളെ സത്യസന്ധമായ അന്വേഷണത്തിലൂടെ പുറത്തു കൊണ്ട് വരേണ്ടത് നാടിന്‍റെ എന്നപോലെ സമുദായത്തിന്റെയും ആവശ്യമാണ്...

    മറുപടിഇല്ലാതാക്കൂ
  6. പ്രഫസര്‍ ആക്രമിക്കപ്പെട്ടു ഒരു ദിവസം കഴിഞ്ഞിട്ടും അതിനെ അപലപിക്കാന്‍ ഒരു മുസ്ലിം സംഘടനയും മുന്നോട്ടു വന്നില്ല എന്ന്തു ഖേദകരമാണു,അതു അക്രമികള്‍ക്കു പിന്തുണ നല്‍കുന്നു എന്ന ചിന്ത സമൂഹത്തില്‍ ഉണ്ടാക്കും എന്നവര്‍ ഓര്‍ക്കുന്നില്ലെ? ഇതു പോലത്തെ അക്രമി സംഘടനകളേ സമൂഹത്തില്‍ നിന്നും ഒഴിവാക്കേണ്ടതിനു മുസ്ലിം ജന വിഭാഗം തന്നെ മുന്നോട്ടു വരണം,അപ്പൊളേ പ്രശ്നക്കാര്‍ എല്ലാം അവരാണെന്നുള്ള സമൂഹത്തിന്റെ കാഴ്ച്ചപാടു മാറു,ഇനി ഈ പ്രശ്നത്തിന്റെ പേരില്‍ ക്രിസ്റ്റ്യന്‍ മത വിഭാഗം കൂടി അക്രമപാതയില്‍ വന്നാല്‍ പിന്നെ നമ്മുടെ കേരളം എങിനെയാവും ? പിന്നെ എന്റെ ഒരു അഭിപ്രായം (വ്യക്തിപരം) നബിയെ അപമാനിച്ചു എന്നതിനു ഇത്ര പ്രാധാന്യം കൊടുക്കണമായിരുന്നില്ല,നബി നമ്മെ പടിപ്പിച്ചിരിക്കുന്നതു എന്തും സഹിക്കാനും ത്യജിക്കാനുമാണു,നമ്മള്‍ ചെയ്തതു നേരെ വിപരീതവും,അപമാനിച്ചയാള്‍ക്കുള്ള ശിക്ഷ ദൈവം തന്നെ കൊടുത്തോളുമായിരുന്നു,നമ്മളാരും ദൈവമാകണ്ടായിരുന്നു, അപമാനിച്ചയാളോടും എനിക്കു പറയാനുള്ളതു :- വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതു .

    മറുപടിഇല്ലാതാക്കൂ
  7. ഇ ചോദ്യ പേപ്പറില്‍ ആദ്യപകന്‍ മുഹമെദ് എന്ന പേര് ഏതു അര്‍ത്ഥത്തിലാണ് എന്ന് ആരും നോകിയില്ല .അയാള്‍ ഒരു മുസ്ലിം പേര് മാത്രം കൊടുത്തത് കൊണ്ട് അത് മുസ്ലിമിനെ ഹനിക്കുന്ന രീതിയിലകുമോ? ഇവിടെ നബിയെയോ മുസ്ലിം സമുദായതെയോ അവഹേളിക്കുന്ന യാതൊരു പ്രസ്താവനയും ഞാന്‍ കാണുന്നില്ല . ഇനിയെങ്കിലും കണ്ണ് തുറന്നു വായിക്കാന്‍ ശ്രമിക്കു

    മറുപടിഇല്ലാതാക്കൂ
  8. അജ്ഞാതന്‍2010, ജൂലൈ 8 10:41 AM

    അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ടി.ജെ ജോസഫിന് അടിയന്തിര ശസ്ത്രക്രീയക്ക് 10 യൂണിറ്റ് ബി-പോസിറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ ഓര്‍ഗനൈസര്‍ വി.എ സലിമിനെയാണ് വിളിച്ചത്. അപ്പോള്‍തന്നെ 10 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഓടിയെത്തി രക്തം നല്‍കുകയുണ്ടായി. സോളിഡാരിറ്റി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത് പ്രവാചകന്‍ മുഹമ്മദ്(സ) പ്രബോധനം ചെയ്ത ഇസ്ലാമാണ്. അതുകൊണ്ടാണ് ടി.ജെ ജോസഫിന് രക്തം നല്‍കിയത്. വേണമെങ്കില്‍ ഇനിയും നല്‍കും. ആ ുടുംബത്തിന്റെ പ്രയാസത്തില്‍ കഴിയുന്നത്ര പങ്കുചേരും. നമസ്‌കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്റ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത നരാധമന് മാപ്പ് കൊടുത്തതാണല്ലോ മുഹമ്മദ് നബിയുടെ മാതൃക. അതിലും വലിയ ഒരു പ്രവാചക നിന്ദയൊന്നുമല്ലല്ലോ ജോസഫ് ചെയ്തത്. വി നടന്നു പോകുമ്പോള്‍ തന്റെ മുകളില്‍ നിത്യേനെ ചപ്പുചവറുകളും എച്ചിലും വലിച്ചെറിഞ്ഞ പെണ്‍കുട്ടി രോഗബാധിതയായപ്പോള്‍ അടുത്ത ചെന്ന് കണ്ണീര്‍ വാര്‍ത്ത് രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണല്ലോ കാരുണ്യത്തിന്റെ പ്രവാചകന്‍ ചെയ്തത്. അവളുടെ കൈപ്പത്തി വെട്ടിമാറ്റിയില്ലല്ലോ!. ഈ പ്രവാചകന്റെ ദര്‍ശനത്തില്‍ നിന്ന് പ്രവര്‍ത്തിക്കുനന് സോളിഡാരിറ്റിക്ക് ജോസഫിന് രക്തം നല്‍കാന്‍ മടിയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് നേരിട്ട് കൊടിയ ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള പരിശ്രമമാണ് സോളിഡാരിറ്റിയുടേത്. എന്നോട് ഫോണില്‍ വിളിച്ച് ഒരാള്‍ പറഞ്ഞത് സോളിഡാരിറ്റി ഭീരുക്കളായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ്. കാരുണ്യവാന് മാത്രമേ ധീരനാവാന്‍ സാധിക്കുകയുള്ളൂ. ക്രൂരന്‍മാരാവുക എപ്പോഴും ഭീരുക്കളുമാണ്. വൃദ്ധയായ മാതാവിന്റെ ഭാര്യയുടെ സഹോദരിയുടെ മുനിനിലിട്ട് ഒരാളെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നത് എന്ത് ധീരതാണ് സുഹൃത്തുക്കളേ!. അത് ചെയ്ത നിങ്ങളും ഗര്‍ഭത്തിലെ കുഞ്ഞിനെ ശൂലത്തില്‍ കുത്തിയെടുത്ത നരാധമന്‍മാരും തമ്മില്‍ എന്ത് വ്യത്യാസം? പിഞ്ച് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്്ധ്യാപകനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയവരും നിങ്ങളും തുല്യര്‍ തന്നെയാണ്!.

    മറുപടിഇല്ലാതാക്കൂ
  9. പ്രൊഫസറുടെ ഭാഷയാണോ പി.ടി യുടെ ഭാഷയാണോ മോശം ???
    സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് ഭാഷയെപ്പറ്റി എങ്ങനെ സംസാരിക്കണം....
    ഒ.വി വിജയന്റെ തീട്ട പുരാണം ടെക്ശ്റ്റ് ബുക്കായിരുന്നല്ലോ....???
    കുട്ടികള്‍ക്ക് പഠിക്കാനുള്ള യൂണിവേഴ്സിറ്റി നിര്‍ദ്ദേശിച്ചിട്ടുള്ള പുസ്തകത്തിലെ ആഖ്യാനം വരുന്ന ഭാഗം
    ചിഹ്നങ്ങള്‍ ഇടുവാനായി കൊടുത്തു എന്ന അപരാധമേ ആ മനുഷ്യന്‍ ചെയ്തിട്ടുള്ളൂ...
    വൈസ് ചാന്‍സലറുടെ കയ്യും വെട്ടുമോ ആവോ???...
    പിന്നെ ഭ്രാന്തന് മുഹമ്മദ് എന്നുദ്ദേശിച്ചത് നബിയെ അല്ലെന്നും സാക്ഷാല്‍ പി.ടി കുഞ്ഞുമുഹമ്മദിനെ തന്നെയാണെന്നും
    പ്രൊഫസറോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. അതായത് കുഞ്ഞുമുഹമ്മദിനെ കളിയാക്കുക മാത്രമായിരുന്നു
    അയാളുടെ ലക്ഷ്യമെന്നും പറയാം...
    മതാന്ധത മാറ്റിവെച്ച് മുകളില്‍ കാണുന്ന ലേഖനവും ചോദ്യവും ഒരിക്കല്‍ കൂടി മനസ്സിരുത്തി വായിക്കുക... ..

    മറുപടിഇല്ലാതാക്കൂ
  10. പൊതുവായ ഒരു മതനിരപേക്ഷ കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്നതില്‍ ഈ ചര്‍ച്ച വലിയ സംഭാവന ചെയ്യുന്നു. ചര്‍ച്ചക്ക് വഴിവെച്ച jojo chiramel നെ അകമഴിഞ്ഞ് പ്രശംസിക്കുന്നു. എല്ലാ കുത്സിത ശ്രമങ്ങള്‍ക്കും ഉപരിയായി കേരളത്തിന്റെ മനസാക്ഷി എങ്ങനെ ചിന്തിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണിതു

    മറുപടിഇല്ലാതാക്കൂ
  11. പ്രൊഫസര്‍ ജോസെഫ് തന്‍റെ കൈവെട്ടിയവരോട് ക്ഷമിച്ചിരികുന്നു .തനിക്ക് ആരോടുംപകയില്ല എന്നും, യുനിവേര്‍സ്റ്റി നിര്‍ദേശിച്ച പുസ്തകത്തില്‍ നിന്നും ഒരു ഭാഗം ചേര്‍ത്തു എന്നും, ഒരുപ്രശ്നം ഉണ്ടായപോള്‍ ആരും സഹായിച്ചില്ല എന്നും അദേഹം പറഞ്ഞു

    മറുപടിഇല്ലാതാക്കൂ
  12. മതം എന്തിനാണ്??. മതങ്ങള്‍ മനുഷ്യന്റെ നന്മയ്ക്ക് എന്നാണ്പറയാറ്. ഈ ലോകത്തില്‍ മതങ്ങള്‍ എന്ത് നന്മയാണ് ചെതിട്ടുള്ളത് ? . നേരെ മറിച്ചു എന്തെല്ലാം കൊള്ളരുതായ്മകള്‍ മതം മൂലം നടക്കുന്നു. ഇവിടെ പ്രശ്നം ഇസ്ലാമിനോ ഒന്നും അല്ല "മതത്തിനാണ്".ആ ചോദ്യ പേപ്പറിലെ ആദ്യത്തെ ചോദ്യം ശ്രദ്ധിച്ചാല്‍ തന്നെ ഈ അധ്യാപകന്‍ ഒരു മുസ്ലിം വിരോധി അല്ല എന്ന് വ്യക്തമാകും .അദ്ദേഹം ഒരു ഇസ്ലാം വിരോധി ആയിരുന്നെങ്കില്‍ എന്തിനു ഒരു മ്സ്ലിം എഴുതിയ ബുക്കില്‍ നിന്ന് പാഠഭാഗം ഉധരിക്കണം .അദ്ദേഹത്തിനെതിരെ നടപടിയെടുത്ത സര്‍ക്കാരിനെ അപലപിക്കെണ്ടിയിരിക്കുന്നു .ഏഴാം തരത്തിലെ പാഠഭാഗത്തെ അനുകൂലിച്ച സര്‍ക്കാര്‍ ഈ നിലപാടെടുത്തത് ന്യുന പക്ഷ പ്രീണനം തന്നെ ആകാം.പക്ഷം ഏതായാലും ഒരു സര്‍ക്കാര്‍ ന്യായത്തിന്റെ കൂടെ നില്‍ക്കണം.വര്‍ഗീയ കഴ്ച്ചപാടുള്ള പാര്‍ട്ടികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം. നമ്മുടെ നാട്ടില്‍ നിക്ഷ്പക്ഷ നിലപാടെടുക്കാനും മതേതരത്വം സംരക്ഷിക്കാനും മതേതര മൂല്യങ്ങളുള്ള സര്‍ക്കാരിനേ കഴിയു .ഇതു ഒരു മത വിഭാഗത്തിന്റെ പ്രശ്നമല്ല . .മതങ്ങളുടെ അനുയായികള്‍ ക്രിസ്തുവിനെയും നബിയേയും എല്ലാം മറക്കുന്നു . അവരുടെ വാക്കുകള്‍ മറക്കുന്നു .എല്ലാ മനുഷ്യരെയും സഹിഷ്ണുതയോടെ കാണാന്‍ പഠിക്കണം .

    മറുപടിഇല്ലാതാക്കൂ
  13. jojo paranjathaanu seri. prasnam sradhayil peta udane thanne (kala pettennu kettappol kayaredukaanodiya pole) sambavathil oru prathamika vilayiruthal polum nadathaathe adhyaapakanethire nadapati eduthathu vazhi matha theevravadhikalude aaropanangal seriyaanennu angeekarichu kodukkukayaanu sarkkaar cheythathu. athu vazhi oru pakshe aa adhyaapakan islaam virodhiyaayum aa chodyam nabiye pati ullathaayum chithreekarikka pettu (sarkkaar thanne sadhookarichu). Itharam vishayangalil bharanakoodam kurachu koodi vivekathode pravarthikkanamaayirunnu.

    മറുപടിഇല്ലാതാക്കൂ