2010, ജൂലൈ 8, വ്യാഴാഴ്‌ച

കൈ വെട്ടിയവരോട് രണ്ട് വാക്ക്

ഇമെയില്‍ വഴി ലഭിച്ച ഒരു ലേഖനം... ഇതെഴുതിയ ആളിനെ എനിക്കറിയില്ല എങ്കിലും ഇത് വായിച്ചപ്പോള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നി.
------------------------------------------------------------------------------
കൈ വെട്ടിയവരോട് രണ്ട് വാക്ക്

കുറെ ആളുകള്‍ ചേര്‍ന്നാല്‍ ഒരാളെ ഓടിച്ചിട്ട്‌ പിടിച്ച് കൈ വെട്ടാം, കൊല്ലാം, വരിഞ്ഞു കെട്ടി കുളത്തില്‍ താഴ്ത്താം. വലിയ പ്ലാനിംഗോ ആയുധങ്ങളോ ഇതിന് ആവശ്യമില്ല. കയ്യില്‍ ഒരു കത്തിയും ഹൃദയത്തിനുള്ളില്‍ ഒരു പിശാചും വേണം. കേരളത്തില്‍ ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും വേണ്ടത്ര ഉണ്ടായിട്ടുണ്ട്. അച്ഛനമ്മമാരുടെ മുന്നില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നിട്ടുണ്ട്, കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപകനെ തുണ്ടം തുണ്ടാമാക്കിയിട്ടുണ്ട്. ഏറെ നിരപരാധികളുടെ കഴുത്തറുക്കപ്പെട്ടിട്ടുണ്ട്. പലരെയും ചുട്ടുകൊന്നിട്ടുണ്ട്. ഇടതും വലതും പച്ചയും കാവിയും പ്രതിക്കൂട്ടില്‍ കയറിയിട്ടുണ്ട്. എല്ലാം അരങ്ങേറുമ്പോള്‍ കൊടികളും നിറങ്ങളുമില്ലാത്ത പച്ച മനുഷ്യര്‍ മാത്രം കരയും. അവര്‍ മാത്രം പരാജയപ്പെടും.

ന്യൂമാന്‍ കോളേജിലെ ജോസഫിന്‍റെ കൈ വെട്ടിയവര്‍ ഇപ്പോള്‍ നിറഞ്ഞ സംതൃപ്തിയിലായിരിക്കും. ഒരു മഹാ ദൌത്യം പൂര്‍ത്തിയാക്കിയതിന്റെ നിര്‍വൃതിയില്‍ അവര്‍ ആഹ്ലാദം കൊള്ളുന്നുണ്ടാവും. തങ്ങളുടെ പ്രവാചകനെ അപമാനിച്ചയാളെ പാഠം പഠിപ്പിച്ചതിന്റെ പേരില്‍ ഏതോ മാളങ്ങളില്‍ ഒളിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും. അത് നടക്കട്ടെ!. ജോസഫ്‌ തയ്യാറാക്കിയ ചോദ്യപേപ്പര്‍ തികഞ്ഞ അസംബന്ധം ആയിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. സാമാന്യ വിവരം ഇല്ലാത്ത പൊട്ടനായ ഒരദ്ധ്യാപകന്‍ എന്നേ അയാളെ വിളിക്കാന്‍ പറ്റൂ. കേരളം ആ സംഭവത്തോട് അതര്‍ഹിക്കുന്ന ഗൗരവത്തില്‍ തന്നെ പ്രതികരിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . മതവിശ്വാസികളും അല്ലാത്തവരും പ്രതിഷേധിച്ചു. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ മന്ത്രി ഉടന്‍ പ്രശനത്തില്‍ ഇടപെട്ടു. ചോദ്യപ്പേപ്പര്‍ പിന്‍വലിച്ചു. ആ അധ്യാപകനെ അറസ്റ്റ് ചെയ്തു, ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. അയാളും കോളേജ്‌ അധികൃതരും മാപ്പ് പറഞ്ഞു. ഒടുവില്‍ കുറേക്കാലം അയാള്‍ ഒളിവിലും കഴിഞ്ഞു. ചെയ്ത തെറ്റിന് അയാള്‍ ഏറെ അനുഭവിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അത് പാഠമാവുകയും ചെയ്തു. എല്ലാം കെട്ടടങ്ങിയ ശേഷം ഇങ്ങനെയൊരു കൊടും ക്രൂരത ചെയ്തത് വഴി ഈ അക്രമി സംഘം ചെയ്തിരിക്കുന്നത് കേരളത്തിന്റെ മനസ്സാക്ഷിയില്‍ ആഴത്തില്‍ ഒരു മുറിവുണ്ടാക്കുകയാണ്. പെട്ടൊന്നൊന്നും ഉണങ്ങാന്‍ സാധ്യതയില്ലാത്ത ഒരു മുറിവ്.

പ്രവാചകനോടുള്ള സ്നേഹമാണ് പോലും!!. കൈ വെട്ടിയവരോട് ഒന്ന് ചോദിച്ചോട്ടെ, ഏത് പ്രവാചകനെയാണ് നിങ്ങള്‍ കൊടുവാളുമായി സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്?. മുഹമ്മദ്‌ നബിയെ ആയിരിക്കാന്‍ ഏതായാലും ഇടയില്ല. നമസ്കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിയവരെ നോക്കി പുഞ്ചിരിച്ച പ്രവാചകന്‍ ആണ് മുഹമ്മദ്‌ നബി. തന്നെ ആട്ടിയോടിച്ച് കല്ലെറിഞ്ഞ് ചോര ചിന്തിച്ചവര്‍ക്ക് പൊറുത്തു കൊടുക്കണമേ എന്ന് പ്രാര്‍ത്ഥിച്ച പ്രവാചകന്‍. അത്യാവശ്യ ഘട്ടം വന്നപ്പോള്‍ തന്റെ പള്ളിയുടെ ഒരു ഭാഗം മറ്റു മതസ്ഥര്‍ക്ക് പ്രാര്‍ത്ഥനക്ക് വിട്ടുകൊടുത്ത മഹാ മനസ്കന്‍. തന്റെ ഉറ്റവരെ കൊന്നൊടുക്കിയ കൊലപാതകിക്ക് പോലും അധികാരം കയ്യില്‍ വന്നപ്പോള്‍ മാപ്പ് കൊടുത്ത മഹാമാനുഷി. തൊടുപുഴയിലെ ജോസഫിന്‍റെ കൈപ്പത്തി വെട്ടി മതത്തെ സംരക്ഷിക്കാന്‍ ഇറങ്ങിയ വിവരം കെട്ട നിങ്ങള്‍ക്ക്‌ ഇതൊന്നും മനസ്സിലാവില്ല. നിങ്ങളുടെയൊക്കെ തലയില്‍ കറങ്ങുന്ന മതം ചോരയുടെ മതമാണ്‌. പ്രതികാരത്തിന്റെ മതമാണ്‌. അതിനെ ഇസ്ലാം എന്ന് വിളിക്കരുത്.

നമ്മുടെ നാട്ടിലെ ‘ഇസ്‌ലാമിക വിമോചകന്‍മാരായ’ ചില തൊപ്പിക്കാരുടെ തീ തുപ്പുന്ന പ്രഭാഷണങ്ങളില്‍ നിന്നും സാഹിത്യങ്ങളില്‍ നിന്നും കിട്ടിയ ‘മഹാവിജ്ഞാന’ത്തിന്‍റെ പിന്ബലത്തില്‍ ആയിരിക്കണം വെട്ടുകത്തിയുമായി നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടത്. നിങ്ങളുടെയൊക്കെ പിച്ചാത്തിയുടെ സംരക്ഷണത്തില്‍ നിന്ന് പ്രവാചകനെ മോചിപ്പിക്കാനാണ് ഇവിടെ പോരാട്ടം നടക്കേണ്ടത്. ഇതൊക്കെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു തലമുറ വളര്‍ന്നു വരുന്നുണ്ട് എന്ന് ഓര്മ വേണം. ജാതിയും മതവും നോക്കാതെ ഒരു പാത്രത്തില്‍ ഉണ്ടു ഒരു പായയില്‍ ഉറങ്ങി ഒത്തൊരുമയോടെ ജീവിക്കാന്‍ കൊതിക്കുന്ന ഒരു മനസ്സാണ് ഈ കേരളക്കരയുടെ ജീവന്‍. അതാണ്‌ ഈ നാടിന്റെ നാഡിമിടിപ്പ്. അത്തരമൊരു ജീവിതം കണ്ടിട്ട് കലി വരുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി നീക്കി വെക്കാന്‍ ഒരിഞ്ചു ഭൂമി ഈ മണ്ണില്‍ ഇല്ല.

പോലീസോ സര്‍ക്കാരോ ഒരു ദയയും ഇത്തരക്കാരോട് കാണിച്ചു പോകരുത്

2010, ജൂലൈ 7, ബുധനാഴ്‌ച

പ്രഫസര്‍ ആക്രമിക്കപെട്ടത് ശരിയോ??

പ്രഫസര്‍ ആക്രമിക്കപെട്ടത് ശരിയോ??

 New man college പ്രഫസര്‍ ആക്രമിക്കപ്പെട്ടു .ഒരു സംഘം ആള്‍ക്കാര്‍ അദ്ധേഹത്തിന്റെ കയ്യ് വെട്ടി മാറ്റി. മുഹമ്മദ്‌ നബിയെ കുറിച്ചു മോശമായി ചോദ്യ പേപ്പറില്‍ എഴുതി വിവാദത്തില്‍ പെട്ട ഇദ്ദേഹത്തിനു ജോലിയില്‍ നിന്നും മാറ്റി നിറുത്തുകയും എല്ലാ മതേതര സംഘടനകള്‍ ഇതിനെതിരെ പ്രതിക്ഷേധികുകയും ചെയ്തിരുന്നു . ‍നമുടെ മഹാരാജ്യമായ ഇന്ത്യയില്‍ കേരളം പോലെ മതേതരത്വം ആഗ്രഹിക്കുന്ന ഒരു സംസ്ഥാനത്ത് ഇത് അനുവദിക്കാമോ?ആരോടാണ് ഈ തീവ്രവാദികള്‍ യുദ്ധം ചെയ്യുന്നത്? ആ ആള്‍ ചെയ്ത തെറ്റിന് ഭരണകൂടം അയാളെ ശിക്ഷിച്ചു കഴിഞ്ഞു.ആരാണ് ഇവിടെ നിയമം കയ്യില്‍ എടുക്കാന്‍ അധികാരം ഉള്ളവര്‍?നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു എഴുതൂ .... 


 P.TKunhumuhammed16.JPG

മഴച്ചിന്തുകള്‍

നാട്ടിലിപ്പോള്‍ കോരിച്ചൊരിയുന്ന മഴയാണ്.ഈ ഊഷരഭുമിയിലോ കഠിനമായ ചൂടും.പ്രകൃതിയുടെ ഓരോ മറിമായങ്ങള്‍ എന്നല്ലാതെ വേറെന്തു പറയാന്‍.ഓരോ പ്രവാസിക്കും മഴ ഗൃഹാതുരതയുടെ പര്യായമാണ്.അതവനെ ഓര്‍മ്മകളിലേക്ക് കൈപിടിച്ച് നടത്തുന്നു.മഴയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പലപ്പോഴും തുടങ്ങുന്നത് കുട്ടിക്കാലത്ത് നിന്നാണ്.പണ്ടെല്ലാം ജൂണ്‍-1നു സ്കൂള്‍ തുറക്കുന്ന അന്ന് തന്നെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു അതിഥിയെപ്പോലെ മഴ വിരുന്നെതുമായിരുന്നു.പുതിയ ഒരു അദ്ധ്യയന വര്‍ഷത്തിലേക്ക് സുഖ ശീതളമായ വരവേല്‍പ്പ്.പുത്തനുടുപ്പും,കുടയും,ബാഗുമെല്ലാമായി കൂട്ടുകാരോടൊപ്പം ആര്‍ത്തുല്ലസിച്ചു മഴയുടെ അകമ്പടിയോടെ സ്കൂളിലേക്കുള്ള യാത്ര ഒരു അനുഭവം തന്നെയാണ്.വീശിയടിക്കുന്ന കാറ്റില്‍ ചിലപ്പോഴെല്ലാം മഴ ഒരു കുരുന്നിന്റെ കൌതുകത്തോടെ ക്ലാസ്സ്മുരിയിലേക്ക് എത്തിനോക്കാറുണ്ട്.കുടയെടുക്കാതെ പോകുന്ന ദിവസങ്ങളില്‍ മഴ പെയ്താല്‍ അഭയം ചെമ്പിലയോ വാഴയിലയോ തന്നെ.കൂട്ടുകാരനോടൊപ്പം ഒരു കുടക്കീഴില്‍ പോകുമ്പോള്‍ പങ്കുവെയ്ക്കപ്പെടലിന്‍റെ ആദ്യ പാഠങ്ങള്‍ മഴ നമുക്ക് സമ്മാനിക്കുന്നു.

ചെറിയ ഒരു മുരള്ച്ചയോടു കൂടി മഴ വരവരിയിക്കുമ്പോഴാനു കുടയെടുക്കാന്‍ മറന്ന കാര്യം ചിന്തിക്കുക.ഓടാന്‍ തുടങ്ങുമ്പോഴേക്കും മേലാകെ നനച്ചു കടന്നു പോയിട്ടുണ്ടാകും പെരുമഴ.100 മീറ്റര്‍ അത് ലടിക്സ് ചാമ്പ്യന്‍ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട് പോലും തോറ്റു പോകും ഇക്കാര്യത്തില്‍ മഴയോട്. മഴക്കാലത്തെ പ്രധാന വിനോദങ്ങള്‍ ചൂണ്ടയിടുന്നതും,നിറഞ്ഞൊഴുകുന്ന പാടത്ത്‌ ചങ്ങാടം കെട്ടി തുഴയുന്നതും തന്നെ.ചൂണ്ടയിട്ടു പിടിക്കുന്ന മീന്‍ ഓലയില്‍ കോര്‍ത്ത്‌ വീട്ടില്‍ കൊണ്ടുവന്നു വറുത്തു തിന്നുന്നതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്.ടിവിയുടെയും,കമ്പ്യുട്ടറിന്‍റെയും,പ്ലേസ്റ്റേഷന്‍റെയും മുന്‍പില്‍ ബാല്യവും,കൌമാരവും ഹോമിക്കുന്ന പുതിയ തലമുറ നഷ്ടപ്പെടുത്തുന്നത് ഇത്തരം മധുരമുള്ള അനുഭവങ്ങളാണ്.

മഴ പലപ്പോഴും പ്രണയത്തിന്‍റെ പ്രതിരൂപമാണ്.മഴയെ സാക്ഷിയാക്കി എത്രയോ പ്രണയങ്ങള്‍ പൂത്തു തളിര്തിട്ടുണ്ട്‍.കോരിച്ചൊരിയുന്ന മഴയില്‍ മനപ്പൂര്‍വം കുടയെടുക്കാതെ ബസ് സ്റ്റോപ്പിലോ,കോളേജിലേക്കുള്ള വഴിയരികിലോ അവന്‍ കാത്തു നില്‍ക്കും,തന്‍റെ പ്രണയം അവളെ അറിയിക്കാനായി.അനുവാദം ചോദിക്കാതെ അവളുടെ കുടയിലേക്ക്‌ ഓടിക്കയറുമ്പോള്‍ തെല്ലു നീരസത്തോടെയുള്ള അവളുടെ പ്രതികരണം അവഗണിച്ച് ഒരുമിച്ചുള്ള നടത്തം പിന്നെപ്പിന്നെ ഒരു പതിവാകുമ്പോള്‍ പതിയെ ഒരു പ്രണയം മൊട്ടിടുകയായി(അവള്‍ക്കു തടിമിടുക്കുള്ള ആങ്ങളമാര്‍ ഉണ്ടെങ്കില്‍ ജീവിതത്തിലൊരിക്കലും പിന്നെയവന്‍ മഴയുടെ വിദൂര സാദ്ധ്യതയെ ഉള്ളുവെങ്കില്‍ പോലും കുടയെടുക്കാതെ പുറത്തിറങ്ങില്ല.അത് വേറെ കാര്യം).പിന്നെ മഴയ്ക്കു ശേഷവും അവരെ ഒരുമിച്ചു കാണാം കോളേജിന്‍റെ ഇടനാഴിയില്‍,കാന്ടീനില്‍,ക്യാമ്പസിലെ മരത്തണലില്‍.

ബോംബെ സിനിമയിലെ ഉയിരേ എന്നാ ഗാനം ചിത്രീകരിച്ചിരിക്കുന്നത് ബേക്കല്‍ കോട്ടയില്‍ നിന്നുള്ള മഴയുടെ അപൂര്‍വ്വ ദൃശ്യചാരുതയാണ്.മഴക്കാലത്ത് അവിടേക്കുള്ള ഒരു യാത്ര ഇതുവരെ നടന്നിട്ടില്ലെങ്കിലും മനസ്സിലുണ്ട്.ചുമരുകളില്‍ പച്ചപ്പായല്‍ പിടിച്ച ആ കോട്ടയുടെ മുകളില്‍ നിന്ന് മുഖത്തേക്ക് കാറ്റിന്‍റെ അകമ്പടിയോടുകൂടി പെയ്തിറങ്ങുന്ന ചാറ്റല്‍ മഴയില്‍ ആര്‍ത്തിരമ്പുന്ന കടലിന്‍റെ ദൃശ്യ ഭംഗി ആവോളം ആസ്വദിക്കാന്‍ വേണ്ടിയുള്ള ഒരു യാത്ര.മഴയ്ക്കു നമ്മുടെ ഭാവത്തെ സ്വാധീനിക്കാനുള്ള കഴിവ് അപാരമാണ്.സന്തോഷിച്ചാല്‍ നമ്മോടൊപ്പം പങ്കുചേര്‍ന്ന് സന്തോഷം ഇരട്ടിപ്പിക്കുന്നു.സങ്കടപ്പെട്ടാല്‍ നമ്മോടൊപ്പം വിതുമ്പിക്കരഞ്ഞു നമ്മുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

മഴയോടെന്നപോലെ പ്രിയങ്കരമാണ് എനിക്ക് മഴ രാഗങ്ങളും.കര്‍ണാടക സംഗീതത്തിലാണങ്കില്‍ അമൃതവര്‍ഷിണി.ഹിന്ദുസ്ഥാനിയില്‍ മേഘ്,മേഘമല്‍ഹാര്‍,മിയാന്‍ കി മല്‍ഹാര്‍ തുടങ്ങിയവയുണ്ട്.മഴയുള്ളപ്പോള്‍ കിഷോര്‍കുമാര്‍ ശര്‍മ്മയുടെ സന്തൂറിന്‍റെ തന്ത്രികളില്‍ നിന്നുതിരുന്ന മേഘ് രാഗം കേള്‍ക്കുന്നത് മഴത്തുള്ളികള്‍ ശരീരത്തില്‍ വന്നു പതിക്കുന്നത് പോലെയുള്ള ഒരു അനുഭുതിയാണ് സമ്മാനിക്കുക.ഇവിടെ ഈ മരുഭൂമിയില്‍ ഏ.സി യുടെ കൃത്രിമ ശീതളിമയില്‍ ലാപ്ടോപ്പിലോ മറ്റോ പ്ലേ ചെയ്ത് കണ്ണടച്ചിരുന്ന് ഇടയ്ക്കെല്ലാം അനുഭവിക്കാന്‍ ശ്രമിക്കാറുണ്ട് കിഷോര്‍ജിയുടെ സന്തൂറിന്‍റെ ആ മാജിക്.

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സ്ഥിരവാസികളവാന്‍ വിധിക്കപ്പെട്ട ഭാഗ്യവാന്മാരെ നിങ്ങളറിയുന്നില്ല നിസ്സാരമെന്നു കരുതി നിങ്ങള്‍ അനുഭവിച്ചു പോരുന്ന ഓരോന്നും നിങ്ങള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന്.അതറിയണമെങ്കില്‍ ഒരിക്കലെങ്കിലും ഒരിറക്കെങ്കിലും കുടിച്ചുനോക്കണം പ്രവാസമെന്ന കയ്പ്പുനീര്‍.
വീണ്ടും ഒരു പെരുമാഴക്കാലത്തിനായ് കാതോര്‍ത്തു കൊണ്ട്..........................

2010, ജൂലൈ 6, ചൊവ്വാഴ്ച

കുടിയിറക്കപെടുന്നവര്‍ [പ്രവാസി]


ഇവിടെ ഇന്ന് തന്‍റെ അവസാന രാത്രിയാണ് ഒന്നോ രണ്ടോ ദിവസമല്ല നീണ്ട മൂനരവര്‍ഷം 
ഇവിടെ ആയിരുന്നു. താന്‍ മാത്രമല്ല തന്‍റെ എല്ലാ ദുഖങ്ങളും, സ്വോപ്നങ്ങളും, പ്രതീക്ഷകളും
ഇവിടെ ആയിരുന്നു അന്നോരികള്‍ അവളില്‍ നിന്ന് എന്നെ വിധി പറിച്ചു മാറ്റിയത്‌ മുതല്‍ 
ഇവിടം ആയിരുന്നു .......എല്ലാം.... പറക്കമറ്റാത്ത മക്കളെയും മാറോടു ചേര്‍ത്ത് പിടിച്ചു കരയുകയായിരുന്നു അവള്‍. ഞാന്‍ യാത്ര പറയുംനേരം......
അല്ലെങ്ങിലും അവള്‍ക്ക്‌ എപ്പോളും നിറഞ്ഞ കണ്ണുകള്‍ ആയിരുന്നു......
ജീവിതത്തില്‍ കൂടുതലും അനത്വോതിന്റെ കനപ്പു നീരിറക്കി കഴിഞ്ഞ ബാല്യത്തിലും 
യവ്വ്വോനതിലും എല്ലാം അവള്‍ക്ക്‌ എന്നും കൂട്ട് ഈ കണ്ണുനീര്‍ മാത്രമായിരുന്നു........ അതിനു 
ചെറിയ ഒരു അവധികാലം തന്‍റെ ജീവിതതിലെക്കി കടന്നു വന്നപോളായിരുന്നു ഇപ്പോള്‍ ഇതാ
തന്നെ യാത്രയാക്കാന്‍ നേരം അവളുടെ കണ്ണുകളില്‍ വീണ്ടും ആ പഴയ കണ്ണുനീര്‍ തുള്ളികള്‍ 
നിറയാന്‍ തുടങ്ങി ഒരു ചെറിയ കാലത്തെ ഇടവേളയില്‍ വീണ്ടും അവളുടെ കണ്ണുകളിലെക്കി 
തിരിച്ചെത്താന്‍ കഴിഞ്ഞ സന്തോഷത്തില്‍ കണ്ണുനീര്‍ വല്ലാതെ ഒഴുകി കൊണ്ടിരുന്നു

പിടിച്ചു എഴുനെല്‍പ്പിച്ചു മാറോടു ചേര്‍ത്ത് നിര്‍ത്തി .കുറെനേരം അങ്ങിനെ നിന് പോയി ആ
നിമിഷത്തിന്റെ ആയസു തീരുന്നു എന്നറിയിക്കാന്‍ പുറത്തു നിന്നും തനിക്കു പോകാനുള്ള 
വാഹനത്തിന്റെ ഹോണ്‍ മുഴങ്ങാന്‍ തുടങ്ങി " ജീവിതം തീരാന്‍ പോകുന്നു എന്നാ കാലന്റെ 
മുന്നറിയിപ്പ്" പോലെ ആയിരുന്നു അത് മനസ്സില്‍ വന്നത് ചേര്‍ന്നത്
അടരാന്‍ മടിച്ചുനിന്ന അവളുടെ ശരീരത്തില്‍ നിന്നും ആ മുഖം ഒന്നുയര്‍ത്തി നോക്കുമ്പോള്‍ 
കണ്ണുകള്‍ നിറഞ്ഞു ഒഴുകികൊണ്ടേ ഇരിക്കുന്നു കണ്ണുനീര്‍ ചാലുകള്‍ തീര്‍ത്ത ആ മുഖത്ത്‌ 
ഒന്നമര്‍ത്തി ചുംബിക്കുമ്പോള്‍ തന്‍റെ ചുണ്ടുകളില്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത അവളുടെ 
കണ്ണുനീരിന്റെ ഉപ്പും കനപ്പും തന്‍റെ ചുണ്ടില്‍ പടര്‍ന്നുകയറി
ചുളിവില്ലാതെ അവള്‍ അലക്കി തേച്ചു തന്ന തന്‍റെ ഷര്‍ട്ടില്‍ ഇപ്പോള്‍ അവളുടെ കണ്ണുനീരില്‍ 
കലങ്ങിയ കണ്മക്ഷി പടര്‍ന്നിരുന്നു .
തന്നില്‍ നിന്നവളെ അന്ന് അടര്‍ത്തി മാറ്റാന്‍ ബലം പ്രയോഗിക്കേണ്ടി വന്നു
ഒടുക്കം മകനെയും കയ്യിലെടുത്തു വാഹനതിനരികിലെക്കി നടക്കുമ്പോള്‍ പുറകില്‍ അവളുടെ 
തേങ്ങല്‍ നിലക്കാതെ തന്‍റെ കാതുകള്‍ പിന്തുടര്‍ന്ന് കൊണ്ടിരുന്നു

ആ വാഹനം തന്‍റെ മക്കളെയും തന്‍റെ ജീവന്റെ പാതിയായ ഭാര്യയെയും വിറക്കുന്ന കൈകളാല്‍
ശിരസില്‍ തഴുകി അനുഗ്രഹിച്ച അമ്മയെയും പുറകിലാക്കി മുന്നോട്ടു കുതിച്ചു തന്‍റെ വീട്,  
ഗ്രാമം , നാട് , നാടിന്റെ സൌന്ദര്യം തന്‍റെ ഭാഷ , രാജ്യം അങ്ങിനെ അങ്ങിനെ തന്‍റെ  
സ്വോന്തമായുള്ള എല്ലാം പുറകിലാക്കി ആ യാത്ര തന്നെ ഇവിടെ കൊണ്ടിറക്കുകയായിരുന്നു .
കാലങ്ങളായി മനസിന്റെ കണ്ണാടികൂട്ടില്‍ സൂക്ഷിച്ച ആകാശയാത്ര എന്നാ ആ മോഹം
യഥാര്‍ത്ഥ്യം 
ആകുന്നത് മനസ് അറിഞ്ഞിരുന്നില്ല "യമപുരിയിലെക്കി കാലന്‍റെ രഥത്തില്‍ പോകുന്ന യാത്ര 
" പാതി 
മരിച്ച ശരീരവും മുഴുവനായി മരിച്ച മനസും ആ ആകാശ യാത്രയെ അങ്ങിനെ ആയിരുന്നു 
കണ്ടത്‌

നാടിന്‍റെ ശീതളചായയില്‍ നിന്ന് മണലുരുകുന്ന ഈ മരുഭൂമിയില്‍ തന്നെ ഇറക്കി വിട്ട് 
ആകാശത്തിലെ ആ വലിയ പക്ഷി തിരിച്ചു പറന്നു തന്നെ പോലുള്ള ഹതഭാഗ്യരെ തേടി. 
നഗരഹൃദയത്തോട് അടുക്കാന്‍ വെമ്പി നില്‍ക്കുകയായിരുന്നു അന്നിവിടം ഇപ്പോള്‍ താന്‍ 
നില്‍ക്കുന്ന ഈ കൂറ്റന്‍ ബില്‍ഡിങ്ങ് അന്നില്ല പകരം കുറെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ 
മാത്രം അതിന്റെ ഒരരുകില്‍ ഒരു കരോന്‍ അവിടെ തന്നെ ഇറക്കി വിട്ട് ആ ദുഷിച്ച 
വിയര്‍പ്പു മണക്കുന്ന പാക്സ്ഥാനി കൈവീശി കൊണ്ട്പറഞ്ഞു " അസ്സലാമു അലൈകും "
അത് വരെ അയ്യാള്‍ പറഞ്ഞതില്‍ തനിക്കു മനസിലായത്‌ അത് മാത്രം
ആവി പറക്കുന്ന മണല്‍ കൂനയില്‍ വെച്ച ആദ്യ കാല്‍ പ്രവാസത്തിന്‍റെ ചൂടറിയിച്ചു 
പിന്നീട് ശരീരം ഒരു യന്ത്രവല്‍ക്ര്‍ത്ത മനുഷ്യനെ പോലെ ചലിക്കുകയായിരുന്നു തൊഴില്‍ 
പ്രാഗല്‍ഭ്യം ഇല്ലാത്തതിനാല്‍ എല്ലാ ജോലികളും സഹായിയുടെ വേഷം ചുട്ടു പൊള്ളുന്ന 
മരുഭൂമിയില്‍ താന്‍ അന്നൊക്കെ നടക്കുകയായിരുന്നില്ല ഓടുകയായിരുന്നു മനസ്സിന്‍റെ 
വേദനകളെ തോല്‍പ്പിക്കാന്‍ ശരീരത്തെ വേദനിപ്പിച്ചു ചൂടിലും അദ്വോനത്തിലും പരമമായ
ഒരാനന്ദം കണ്ടെത്തി

ഇടക്കി എപ്പോളോ കാറ്റ് തനിക്കു അല്‍പ്പം അനുകൂലമായോന്നു വീശി ജോലിയോടുള്ള 
അര്‍പ്പണംബോധം അല്ലെങ്കില്‍ സത്യസന്തത കണ്ടിട്ടായിരിക്കണം സ്പോണ്‍സര്‍ തന്നെ 
കഠിനമായ ആ സഹായി എന്ന സ്ഥാനത്ത്‌ നിന്ന് സൈറ്റ്കീപ്പര്‍ ആക്കി തന്‍റെ സ്ഥാനം 
അല്‍പ്പം ഉയര്‍ത്തി വെച്ചു സാമ്പത്തികമായി നേരിയ വര്‍ദ്ധനവോടെ .. മനസ്സില്‍ ഇടക്കി 
അല്‍പ്പം സന്തോഷം വിരിയാന്‍ തുടങ്ങി .
പക്ഷെ കാറ്റ് എപ്പോളും എല്ലാര്‍ക്കും അനുകൂലമാകില്ലല്ലോ തനിക്കു നേരെ കാറ്റ് വീണ്ടും
ആഞ്ഞു വീശി താന്‍ അതിനെ അതിജീവിച്ചു എന്ന് പറയാം കഴിയില്ല എങ്കിലും ആടിയും 
ഉലഞ്ഞും വീഴാതെ നിന്ന് .
ഒരു ബംഗാളിയുടെ അശ്രദമൂലം വന്ന അപകടത്തില്‍ തന്‍റെ ഇടതു കാലില്‍ അസ്ഥിയില്‍ 
ഓരോടിവ് തന്ന് സര്‍വശക്തന്‍ തന്‍റെ നേരെ വീണ്ടും തീ കാറ്റ് വീശി കുടുംബം പട്ടിണിയുടെ
വഴിതാരയിലെക്കി വീണ്ടും പോകാന്‍ തുടങ്ങി
മക്കളുടെ പഠിപ്പും അമ്മയുടെ രോഗങ്ങളും തന്‍റെ അസാനിധ്യവും തീര്‍ക്കുന്ന കണ്ണുനീര്‍ കടല്‍ 
പോലെ അവളുടെ കത്തുകളിലൂടെ കടല്‍ കടന്നു വന്നു . അവശതകള്‍ മറന്നു വീണ്ടും 
ജോലിയില്‍ പ്രവേശിച്ചു ചൂടും ചൂടുകാറ്റും ദുരിതം കൂട്ടി കൊണ്ടിരുന്നപ്പോളും മനസ്സില്‍ 
പ്രതീക്ഷകള്‍ക്ക് കണ്ണുനീര്‍ നനച്ചു കാത്തിരുന്നു "എനിക്ക് വിശക്കുന്നു അമ്മാ " എന്ന് 
നിലവിളിക്കുന്ന മക്കളുടെ മുഖം സ്വോപ്നങളില്‍ വന്നു തന്നെ ആക്രമിക്കുന്നു
അങ്ങിനെ വലിയ ദുഖങ്ങളും ചെറിയ സുഖങ്ങളുമായി കാലം കുറെ കടന്നു പോയി 
പക്ഷെ അപ്പോളേക്കും തന്നില്‍ താന്‍ പോലും അറിയാതെ ഒരു കാലില്‍ ബലക്ഷയം കടന്നു 
വന്നിരുന്നു ഇടതു കാലിനെ മുന്നോട്ടു വലിച്ചു കൊണ്ട് പോകേണ്ട കടമ കൂടി വലതു കാല്‍ 
ചെയ്യേണ്ടി വന്നു
എങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി താനിവിടെ ഉണ്ട് ഒരു ദിവസം പോലും ഇവിടെ നിന്ന് 
മാറി നിന്നിട്ടില്ല ഊണും ഉറക്കവും സ്വോപങ്ങളും എല്ലാം ഇവിടെ തന്നെ ബില്ടിംഗ് ഒന്നിനും 
മുകളില്‍ ഒന്നായി നിലകള്‍ ഉയരുമ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷമായിരുന്നു
ഈ കൂറ്റന്‍ കെട്ടിടത്തിന്‍റെ ഓരോ മുക്കും മൂലയും തന്‍റെ മനസ്സില്‍ വരച്ചു വെച്ചിരുന്നു
ചൂടിലും തണുപ്പിലും എല്ലാം താന്‍ ഈ കെട്ടിടത്തില് ഒറ്റക്കായിരുന്നു ഒറ്റ ബള്‍ബിന്റെ 
വെളിച്ചത്തില്‍ ഇവിടെ
എല്ലാം താനായിരുന്നു എജീനീയര്‍ മുതല്‍ എല്ലാര്‍ക്കും എപ്പോളും പേരെടുത്തു വിളിക്കാനും 
സഹായവും സംശയങ്ങളും തീര്‍ക്കാന്‍ താന്‍ മാത്രം അതില്‍ താന്‍ അല്‍പ്പം അഭിമാനിച്ചിരുന്നു .
രാവുംപകലും കണ്ണുകളിലെക്കി ഉറക്കത്തെ കടത്തിവിടാതെ കാവല്‍ ഇരുന്നു അതൊന്നും ആരും
തന്നില്‍ ഏല്‍പ്പിച്ച ജോലികള്‍ ആയിരുന്നില്ല തന്‍റെ കടമ എന്ന് കരുതി ചെയ്യുന്ന കാര്യങ്ങള്‍ എല്ലാ 
വസ്തുകളിലും തന്‍റെ ഒരു നോട്ടം എങ്കിലും പതിഞ്ഞിരിക്കും കള്ളന്മാരും കള്ളതരങ്ങള്‍ക്കും 
തന്‍റെ സാന്നിധ്യം ഒരു ചെറിയ തടസമല്ല ഉണ്ടാക്കുന്നത് പ്രലോപനങ്ങളും സമ്മര്‍ദ്ടങ്ങലുമായി 
പലരും വന്നിട്ടും ഒന്നിനും വഴങ്ങാതെ നിന്നു ആ നിമിഷങ്ങളില്‍ മക്കളെയും കുടുംബത്തെയും
ഓര്‍മ്മയിലെക്കി കൊണ്ട് വരാതെ സര്‍വ്വശക്തന്‍ തന്നെ കാത്തു ഒരു പക്ഷെ അവരെ 
ഓര്‍ത്തിരുന്നെങ്കില്‍ ഇപ്പോള്‍ തന്‍റെ ദുരിതങ്ങള്‍ പാതി പോലും കാണില്ലായിരുന്നു .
എല്ലാം തീരുന്നു... ഇന്നായിരുന്നു ബില്‍ഡിങ്ങ് പുതിയ കമ്പനിക്ക്‌ ഹന്ടോവേര്‍ ചെയ്യുന്നത് 
ഇനി തനിക്കോ തന്‍റെ കമ്പനിക്കോ ഇവിടെ ഒരു സ്ഥാനവുമില്ല നാളെ........ നാളെ പകല്‍ വെട്ടം 
വീഴുമ്പോള്‍ ഇവിടെ നിന്നിറങ്ങേണ്ടി വരും "തന്‍റെ എന്തെങ്ങിലും ഉണ്ട് എങ്കില്‍ എല്ലാം 
എടുത്തു മാറ്റണം " എന്നാ പുതിയ അവകാശികളുടെ വാക്കുകളാണ് താന്‍ കുടിയിറക്ക പെടുന്ന
എന്നാ സത്യം മനസിലെക്കി കൊണ്ട് വന്നത്.
വേണം തന്‍റെ എല്ലാം എടുത്തു മാറ്റണം
ഓര്‍മ്മകള്‍ ,സ്വോപ്നങ്ങള്‍ ,എല്ലാം ....
ഞാന്‍ ഇവിടെ ആരുമല്ല ....
ഇപ്പോള്‍ ഇവിടെ ആര്‍ക്കും തന്നെ അറിയില്ല .....
പക്ഷെ അറിയാം തന്നെ അറിയുന്നവര്‍ ഉണ്ടിവിടെ ഈ കെട്ടിടത്തിന്റ ഓരോ ചുമരുകളും 
അതിലെ ഓരോ മണല്‍തരിക്കി പോലും തന്നെ അറിയാം അവര്‍ക്ക്‌ എന്റെ സ്പര്‍ശം 
അറിയാം ഞാന്‍ ഇവിടെ പൊഴിച്ച എന്‍റെ വിയര്‍പ്പിന്റെ ഗന്ധമറിയാം എന്‍റെ സ്പര്‍ശം
അറിയാം ഞാന്‍ കരഞ്ഞു പറഞ്ഞ എന്‍റെ ദുഃഖങ്ങള്‍ അറിയാം എന്‍റെ പ്രിയതമയും ഞാനും
പങ്കുവെച്ച മധുര നിമിഷങ്ങളുടെ കഥകള്‍ അറിയാം എന്റെ രക്ത്തിന്റെ രുചിയറിയാം 
എന്റെ ഉറക്കത്തിന്‍റെ ആഴമറിയാം എന്നിലെ സത്യമറിയാം പക്ഷെ പക്ഷെ അവരെല്ലാം 
തന്നെ പോലെ തന്നെ അശക്തരാണ് പ്രതികരിക്കാന്‍ പരിതപിക്കാന്‍ പോലും കഴിവില്ലാത്തവര്‍
തനിക്കിനി ഇവിടെ സ്ഥാനമില്ല ഞാന്‍ വീണ്ടും പറിച്ചു നടപെടുന്നു ..
സത്യത്തില്‍ ഈ കെട്ടിടം എനിക്ക് വെറും ഒരു ജോലി സ്ഥലം ആയിരുന്നോ അല്ല ഇത് 
തന്‍റെകുടുംബമായിരുന്നു ..
പക്ഷെ നാളെ ഞാന്‍ .....
ഈ രാത്രികൂടി എനിക്ക് മുന്നില്‍ എന്‍റെ ഈ കുടുംബത്തെ സ്നേഹിക്കാന്‍, യാത്രപറയാന്‍ , 
 നാളെ നമ്മള്‍ കാണില്ല മക്കളെ എന്ന് പറഞ്ഞു ഒന്ന് പൊട്ടികരയാന്‍ എല്ലാ നിലകളിലും 
കയറി ഒന്ന് വിതുമ്പാന്‍ ഉള്ള നേരം ...
കാലത്തെ തന്നെ വേറെ സൈറ്റ്ലെക്കി കൊണ്ട് പോകാന്‍ വണ്ടി വരും അതിനു മുന്നേ 
തന്‍റെ എല്ലാം എടുത്തു വെക്കണം അല്ലെങ്കിലും തനിക്കു എടുത്തു വെക്കാന്‍ എന്തുണ്ട്
ഇവിടെ ഒന്നുമില്ല കീറി പറിഞ്ഞ കുറച്ചു കവറോളുകള്‍ പൊട്ടി പൊളിഞ്ഞ സേഫ്റ്റി ഷൂസ് 
എല്ലാം ഒരു കവറില്‍ നിറച്ചു ഇനി ബാക്കി ഉള്ളത്‌ ഇവിടെ ഈ മരുഭൂമിയില്‍ വന്നിറങ്ങിയപ്പോള്‍
തന്‍റെ കയില്‍ ഉണ്ടായിരുന്ന ആ പഴയ ബാഗ്‌ മാത്രം അതില്‍ അന്നവള്‍ മടക്കി വെച്ചതും 
കണീരില്‍ നനച്ചഷര്‍ട്ടും മടക്കി വെച്ച രണ്ടു ജോഡി വസ്ത്രങ്ങളും ..
നേരം പരപരാ വെളുക്കാന്‍ തുടങ്ങുന്നു മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭാരം രൂപപെടുന്നു 
ചുണ്ടുകള്‍ വിറക്കുന്നു കണ്ണില്‍ നിന്നും താനറിയാതെ കണ്ണുനീര്‍ വരുന്നോ കണ്ണുകള്‍ തന്നെ 
ചതിക്കുന്നുവ്വോ ...
ഏകാന്തതക്കി വിരാമമിട്ടുകൊണ്ട് എവ്ടെയോ കേട്ട ഒരു ശബ്ദം
"അസ്സലാമു അലൈക്കും ...."
ശെരിയാണ് ഈ ശബ്ദം പരിചിതം തന്നെ നാല് വര്‍ഷങ്ങള്‍ക്ക്‌ മുന്നേ തന്നെ നിന്നും ഇവിടെ
കൊണ്ടിറക്കിയ അതെ പാകസ്താനി രാജ്യങ്ങള്‍ തമ്മില്‍ തമ്മില്‍ വെട്ടി മരിക്കുന്നത് ഒന്നും
അറിഞ്ഞോ അറിയാതെയോ ആ പാവം സ്നേഹത്തോടെ ചോതിച്ചു
"കൈയ്സ് ഭായ്‌ ? "
അതെ അവനു ഞാന്‍ സഹോദരനാണ് കാരണം അവനും ഞാനും ഒരേ വര്‍ഗമാണ് 
ജീവിക്കാന്‍ വേണ്ടി ജീവിതം കളഞ്ഞു കൊണ്ടിരിക്കുന്ന പ്രവാസ തൊഴിലാളികള്‍ .
ടിക്കെ ഭായ്‌ ആപ്പ്‌ കൈസ്സെ ?
"
ടിക്കെ "
തന്‍റെ ബാഗും എടുത്തു അവന്റെ വണ്ടിയിലെക്കി കയറി അവന്‍ എന്തോ പറഞ്ഞുകൊണ്ട് 
വണ്ടി മുന്നോട്ടെടുത്തു
വീണ്ടും ഞാന്‍ യാത്രയാകുന്നു.....
എന്‍റെ സ്ഥിരം കാഴ്ചകളെ പുറകിലാക്കി മുന്നോട്ടു ..........
അകന്നു കൊണ്ടിരിക്കുന്ന ആ കെട്ടിടത്തോട് ഞാന്‍ നിറകണ്ണുകളോടെ യാത്ര പറഞ്ഞു 
പ്രതികരിക്കാന്‍ കഴിയാത്ത ആ ഗ്ലാസ്‌ ബില്ടിംഗ് അപ്പോളും എന്നെ നോക്കി നിന്ന് 
കണ്ണുകള്‍ കാഴ്ച്ചയെ മൂടാന്‍ തുടങ്ങുന്നു ബാഗ്‌ തുറന്നു തന്‍റെ പ്രിയതമയുടെ കണ്മക്ഷി 
പുരണ്ട കണ്ണുനീര്‍ പറ്റിയ ആ ഷര്ട്ടിലെക്കി മുഖം പൂഴ്ത്തി വെചു അവളുടെ  ആ 
ണ്ണുനീരിലെക്കി .......

2010, ജൂലൈ 5, തിങ്കളാഴ്‌ച

മനസ്സ് പ്രക്ഷുബ്ധമാണ്..

Fun & Info @ Keralites.net
പണ്ടൊക്കെ എന്ത് സുഖമായിരുന്നു...
ഓര്‍മ്മകള്‍, അവ ഞാനൊന്ന് അയവിറക്കുന്നു..
ചം, ചം, ചം..

"ഹായ് മനു, ആര്‍ യൂ മാരീഡ്?"
"നോ, നോ, ഐയാം എ ബാച്ചി"
"ബാച്ചി?"
"യെസ്സ്, ബാച്ചി"
മച്ചി, കൊച്ചി, പിച്ചി എന്നൊക്കെ പറയുന്ന പോലെ ബാച്ചി!!!
പറയാനും, കേള്‍ക്കാനും ഇമ്പമുള്ള വാക്ക്.

ഓഫീസില്‍  ചെല്ലുമ്പോള്‍ ബോസ്സ് 'എന്താടാന്ന്'
ചോദിച്ചാല്‍ 'നീ പോടാന്ന്' പറയാനുള്ള ചങ്കൂറ്റം, ഇനി ഇവിടെ ജോലി ചെയ്യേണ്ടാന്ന് എച്ച്.ആര്‍ പറഞ്ഞാല്‍, 'ചുവന്ന നൈലോണ്‍ സാരിയില്‍ നിങ്ങള്‍ സുന്ദരിയാണെന്ന്' സൂചിപ്പിക്കാനുള്ള മഹാമനസ്ക്കത, ഇത്രേം ശമ്പളമേ തരൂന്ന് കമ്പനി പ്രഖ്യാപിച്ചാല്‍ 'ഐ ഡോണ്ട് ലൈക്ക് ദിസ്സ് ഡേര്‍ട്ടി കമ്പനി' എന്ന് വിളിച്ച് കൂവാനുള്ള ആര്‍ജ്ജവം, എന്നിങ്ങനെ എണ്ണപ്പെട്ട കഴിവുകള്‍ ഈ ബാച്ചി ലൈഫില്‍ എന്നോടൊപ്പമുണ്ടായിരുന്നു.

പക്ഷേ കല്യാണം കഴിഞ്ഞതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു...
ജോലി ഉണ്ടായിട്ട് വക വയ്ക്കാത്തവര്‍ (ഭാര്യയല്ല!), ജോലി ഇല്ലെങ്കില്‍ എങ്ങനെ ട്രീറ്റ് ചെയ്യും എന്നത് മനോമുകുരത്തില്‍ മൊട്ടായി വിരിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു, ഓഫീസില്ഇനി ഞാന്‍ ഒരു മര്യാദരാമന്‍ ആയിരിക്കും.അങ്ങനെ ഞാന്‍ ഒരു പുതിയ ജീവിതം ആരംഭിച്ചു, അതോടെ എന്‍റെ ദിവസങ്ങള്‍ തിരക്ക് പിടിച്ചതായി തുടങ്ങി.

എന്നും രാവിലെ സഹധര്‍മ്മിണിയുടെ ആവലാതികള്‍..
"ചേട്ടാ, ഉപ്പില്ല, മുളകില്ല, പാലില്ല, തൈരില്ല...."
വൈകിട്ട് കൊണ്ട് വരാമേ!!!!

ഓഫീസില്‍ പ്രോജക്റ്റ് മാനേജരുടെ അന്വേഷണങ്ങള്‍..
"ഡോക്കുമെന്‍റ്‌ എവിടെ? കോഡ് എവിടെ? ആപ്ലിക്കേഷന്‍ എവിടെ?"
ഇപ്പോ തയാറാക്കാമേ!!!!

ഇടക്കിടെ എച്ച്. ആര്‍ (കമ്പനിയിലെ ഏറ്റവും സുന്ദരി) വരും..
കുണുങ്ങി കുണുങ്ങിയുള്ള വരവ് കാണുമ്പോള്‍ ഊഹിച്ചോണം, ഇട്ടിരിക്കുന്നത് പുതിയ ഡ്രസ്സാ.അതിനെ പറ്റിയുള്ള അഭിപ്രായം അറിയാനുള്ള വരവാ.നമ്മളായിട്ട് എന്തിനാ കുറക്കുന്നത്, വെറുതെ വച്ച് കാച്ചി:
"മേഡം, ഈ ഡ്രസ്സില്‍ സുന്ദരി ആയിരിക്കുന്നു"
അവരൊന്ന് വെളുക്കെ ചിരിച്ചു, എന്നിട്ട് പരിഭവത്തോടെ ചോദിച്ചു:
"എന്താ മനു, ഈ ഡ്രസ്സിടുമ്പോള്‍ മാത്രമാണോ ഞാന്‍ സുന്ദരി ആയത്?"
'അയ്യോ അല്ലേ, ഡ്രസ്സൊന്നും ഇട്ടില്ലെങ്കിലും മാഡം സുന്ദരിയാണേ' എന്ന് പറയാന്‍ വന്നത് മനപൂര്‍വ്വം വിഴുങ്ങി, പകരം ഒരു ചിരി ചിരിച്ചു, നാക്ക് വച്ച് ചുണ്ടൊന്ന് നനച്ചു(വെറുതെ!), അത്രമാത്രം.

വൈകിട്ട് വീട്ടിലെത്തി സഹധര്‍മ്മിണിയോട് ഈ തമാശ ഉണര്‍ത്തിച്ചു, എല്ലാം കേട്ടപ്പോള്‍ അവളും പൊട്ടിച്ചിരിച്ചു.തുടര്‍ന്ന് കിരണ്‍ ടീവി ഓണ്‍ ചെയ്തു കൊണ്ട് ഊണ്‌ കഴിക്കാന്‍ ഇരുന്നു.വിഷമങ്ങള്‍ മറന്ന് പൊട്ടിച്ചിരിക്കാന്‍ താഹ ഒരുക്കിയ മലയാളം പടം..
ഈ പറക്കും തളിക!!
ദിലീപിന്‍റെയും ഹരിശ്രീ അശോകന്‍റെയും തമാശകള്‍ കണ്ട്കൊണ്ട്, മാമ്പഴപുളിശ്ശേരിയും, കടുമാങ്ങായും കൂട്ടി കുഴച്ച് വലിയൊരു ഉരുള വായിലേക്ക് വച്ചപ്പോള്‍ സഹധര്‍മ്മിണി ചോദിച്ചു:
"എച്ച്. ആറിലെ ആ പെണ്ണ്‌ അത്ര സുന്ദരിയാണോ?"
ഗ്ലും!!!!
ഉരുള അറിയാതെ വിഴുങ്ങി പോയി!!!
കര്‍ത്താവേ, പണിയായോ??
"ആണോ ചേട്ടാ, സുന്ദരിയാണോ?"
ആയി, പണിയായി!!!
ശെടാ, ഒന്നും വേണ്ടായിരുന്നു.
ഒടുവില്‍ അവള്‍ക്ക് സമാധാനമാകട്ടെ എന്ന് കരുതി പറഞ്ഞു:
"ഹേയ്, ഇന്ന് ആ ഡ്രസ്സില്‍ കൊള്ളാമെന്ന് തോന്നി, അതാ പറഞ്ഞത്"
ഇത് കേട്ടതും വാമഭാഗത്തിന്‍റെ മുഖമിരുണ്ടു.
"ഹും!
ഞാന്‍ എത്രയോ പുതിയ ഡ്രസ്സിട്ടിരിക്കുന്നു.അന്നൊന്നും നിങ്ങളിത് പറഞ്ഞിട്ടില്ലല്ലോ?"
ഹാവു, പൂര്‍ത്തിയായി!!

എന്താണാവോ ഈ സന്ദര്‍ഭത്തിനു ചേര്‍ന്ന പഴംചൊല്ല്..
മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണെന്നോ??
അതോ നായരു പിടിച്ച പുലി വാലെന്നോ??
എന്തായാലും ഭേഷായി!!

എന്തൊക്കെയോ വിളിച്ച് കൂവി കൊണ്ട് അവള്‍ അടുക്കളയിലേക്ക് കയറി.ഏതൊക്കെയോ പാത്രങ്ങള്‍ താഴെ വീഴുന്ന ശബ്ദം, നാലഞ്ച് പ്ലേറ്റുകള്‍ അന്തരീക്ഷത്തിലൂടെ പറന്നു പോയി.സംഭവവികാസങ്ങളെ കുറിച്ച് അറിയാതെ ആ മുഹൂര്‍ത്തത്തില്‍ വീട്ടിലേക്ക് കടന്ന് വന്ന അളിയന്‍ ഒന്ന് അമ്പരന്നു, എന്നിട്ട് അന്തം വിട്ട് ചോദിച്ചു:

"എന്താദ്?"

അതിനു മറുപടി എണ്ണായിരം രൂപ കൊടുത്ത് ഞാന്‍ വാങ്ങിയ ടീവിയുടെ വക ആയിരുന്നു..

"പറക്കും തളിക..
ഇത് മനുഷ്യരെ കറക്കും തളിക.."

അത് കേട്ടിട്ടും മനസിലാവാത്ത അളിയന്‍ വീണ്ടും തിരക്കി::
"എന്താ ചേട്ടാ കാര്യം?"
"ഒരു ബാച്ചിയല്ലാത്ത ഞാനൊരു തമാശ കാച്ചി, അത് കേട്ട് അവളെന്നെ കീച്ചി"
"എന്ത് തമാശ?"
ഛേ, ഛേ, അതൊരു വൃത്തികെട്ട തമാശയാ, അളിയന്‍ കേള്‍ക്കേണ്ടാ!!

ഇതാണ്‌ ജീവിതം.

കൊച്ചു കൊച്ചു ടെന്‍ഷനുകളുമായി എന്നും ഒരോ പുകിലുകള്‍.മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ പാമ്പായി എന്നെ കൊത്തി തുടങ്ങി.വന്ന് വന്ന് എല്ലാത്തിലും ടെന്‍ഷനായി.അങ്ങനെ വിഷമിച്ചിരിക്കെ സഹപ്രവര്ത്തകയായ ശാലിനി എന്‍റെ അരികില്‍ വന്നു..
"എന്താ മനു, എന്ത് പറ്റി?"
ഒട്ടും കുറച്ചില്ല, ഇച്ഛിരി കട്ടിക്ക് പറഞ്ഞു:
"മനസ്സ് പ്രക്ഷുബ്ധമാണ്‌ ശാലിനി"
അര്‍ത്ഥം മനസിലായില്ലെങ്കിലും,
ഞാന്‍ ടെന്‍ഷനിലാണെന്ന് അവള്‍ക്ക് മനസിലായി.അവള്‍ എന്നെ ഉപദേശിച്ചു:
"മനു യോഗക്ക് പോ, മനസ്സ് ശാന്തമാകും, മാത്രമല്ല നല്ല കണ്‍ട്രോളും കിട്ടും"
ഓഹോ, എന്നാ അതൊന്ന് പരീക്ഷിച്ചിട്ട് തന്നെ!!

അങ്ങനെ ശാലിനി സ്ഥിരമായി യോഗ ചെയ്യുന്നിടത്ത് എന്നെയും കൂട്ടി കൊണ്ട് പോയി.അവിടെ ശാലിനിയെ കൂടാതെ എന്‍റെ ഓഫീസിലെ കുറേ ലലനാമണികളും, സുന്ദരകുട്ടപ്പന്‍മാരും ഉണ്ട് എന്നത് എനിക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നു.

യോഗ പഠിപ്പിക്കുന്ന രവീന്ദ്രന്‍മാഷ് ആഗതനായി.
ശാലിനി എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയപ്പോള്‍ മാഷ് ചോദിച്ചു:
"ആസനം വല്ലതും അറിയാമോ?"
അയ്യേ!!!
എന്ത് വൃത്തികെട്ട ചോദ്യം!!!!
ശാലിനിയുടെ മുമ്പില്‍ വച്ച് എന്ത് മറുപടി നല്‍കുമെന്ന് കരുതി തല താഴ്ത്തി നിന്നപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു:
"പറയൂ, ആസനം വല്ലതും പരിചയമുണ്ടോ?"
"അത് ഓഫീസില്‍ കൂടെ ജോലി ചെയ്യുന്നവരുടെ എല്ലാം മുഖം പരിചയമുണ്ട്, പക്ഷേ...."
"പക്ഷേ....?"
"ആസനം ഒന്നും പരിചയമില്ല"
ഠോ!!!
രവീന്ദ്രന്‍ മാഷിന്‍റെ തലക്കകത്ത് ഒരു കതിന പൊട്ടി!!!
അദ്ദേഹത്തിനു എന്നെ കുറിച്ച് നല്ല മതിപ്പായെന്ന് തോന്നുന്നു.

അന്ന് അവിടുന്ന് ഇറങ്ങിയപ്പോള്‍ ശാലിനി എന്നോട് പറഞ്ഞു:
"സാറ്‌ ആസനം എന്ന് പറയുന്നത് ക്രിയക്കാ"
"എന്ത് ക്രിയക്ക്?"
"യോഗയിലെ ഒരോ മുറകള്‍ക്ക്"
"ഓഹോ, അപ്പോള്‍ ശരിക്കുള്ള ആസനത്തിനു ഇങ്ങേര്‌ എന്തോന്നാ പറയുന്നത്?"
ഇക്കുറി കതിന പൊട്ടിയത് ശാലിനിയുടെ തലക്കകത്താ!!
പാവം കൊച്ച്..
എന്‍റെ ബുദ്ധിപരമായ ചോദ്യത്തിനു അവള്‍ക്ക് മറുപടിയില്ല!!
അല്ലേലും ഞാന്‍ പണ്ടേ ഇങ്ങനാ, എന്‍റെ സംശയങ്ങള്‍ ആരുടെയും വാ അടപ്പിക്കും.

യോഗാഭ്യാസത്തിന്‍റെ ആദ്യദിനങ്ങള്‍...
രവീന്ദ്രന്‍ മാഷ് ക്രീയകള്‍ ഒരോന്ന് കാണിച്ച് തന്നു തുടങ്ങി..
നല്ല പെടപ്പ് സാധനങ്ങള്‍, ഒരോന്നിനും വെടിക്കെട്ട് പേരുകളും,
ഒട്ടും സഹിക്കാന്‍ പറ്റാതെ പോയത് അവയുടെ ഗുണങ്ങള്‍ വിവരിച്ചതാണ്.

"ഇത് പവനമുക്താസനം, മലശോധന മെച്ചപ്പെടാന്‍ ഗംഭീരം"
"ഇതാണ്‌ മല്‍സ്യാസനം, ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കും"
"ഇപ്പോ കാണുന്നത് ധനുരാസനം, പൃഷ്ഠത്തിലെ പേശികള്‍ക്ക് നല്ല വ്യായാമം തരും"

മേല്‍ സൂചിപ്പിച്ചതൊന്നും എന്നെ ബാധിക്കുന്നത് അല്ലാത്തതിനാലും, മേലനങ്ങി പണി എടുക്കുന്നത് പണ്ടേ ഇഷ്ടമല്ലാത്തതിനാലും ഞാന്‍ സത്യം ബോധിപ്പിച്ചു:
"അട്ട ചുരുളുന്ന പോലെ ഉള്ളതല്ലാതെ വേറെ ഒന്നും ഇല്ലേ?"
അതിനു മറുപടിയായി മലര്‍ന്ന് കിടന്ന് അദ്ദേഹം മൊഴിഞ്ഞു:
മേല്‍ സൂചിപ്പിച്ചതൊന്നും എന്നെ ബാധിക്കുന്നത് അല്ലാത്തതിനാലും, മേലനങ്ങി പണി എടുക്കുന്നത് പണ്ടേ ഇഷ്ടമല്ലാത്തതിനാലും ഞാന്‍ സത്യം ബോധിപ്പിച്ചു:
"അട്ട ചുരുളുന്ന പോലെ ഉള്ളതല്ലാതെ വേറെ ഒന്നും ഇല്ലേ?"
അതിനു മറുപടിയായി മലര്‍ന്ന് കിടന്ന് അദ്ദേഹം മൊഴിഞ്ഞു
:
"ഇത് തനിക്ക് പറ്റിയതാ, ശവാസനം"
ശവം!!!
വെളുപ്പാന്‍ കാലത്ത് സ്വന്തം ബഡ്റൂമില്‍ കിടന്നുറങ്ങേണ്ട ഞാന്‍, മാസം അഞ്ഞൂറ്‌ രൂപ ഫീസു കൊടുത്ത് രവീന്ദ്രന്‍ മാഷിന്‍റെ യോഗക്ലാസില്‍ പോയി ശവാസനം ചെയ്യാന്‍ തുടങ്ങി.അഞ്ഞൂറ്‌ രൂപ പോയെങ്കിലെന്താ മനസ്സ് ശാന്തമായി.വിവരം അറിഞ്ഞപ്പോള്‍ അപ്പച്ചിയുടെ മോള്‍ ഗായത്രിയോട് ചോദിച്ചു:
"മനുവിന്‍റെ ടെന്‍ഷന്‍ ഒക്കെ മാറിയോ?"
"ഉം. യോഗ ചെയ്തതില്‍ പിന്നാ"
അതോടെ ചേച്ചിയുടെ ചോദ്യം എന്‍റെ നേരെയായി:
"മനു, ഇവിടുത്തെ ചേട്ടനു അവിടൊരു അഡ്മിഷന്‍ ശരിയാക്കാമോ?"
അഞ്ഞൂറ്‌ രൂപ കൊടുത്ത് ശവാസനം ചെയ്യാന്‍ ഒരാള്‍ കൂടി!!
ചേച്ചിയെ നിരാശപ്പെടുത്താനായി പറഞ്ഞു:
"എന്‍റെ കൂടെ ജോലി ചെയ്യുന്ന ശാലിനിയാ അവിടെ എനിക്ക് അഡ്മിഷന്‍ ശരിയാക്കിയത്, അവളോട് ചോദിച്ച് നോക്കട്ടെ, ഉറപ്പില്ല"
"ശരി, അത് മതി"
ചേച്ചി പോയപ്പോള്‍ ഗായത്രി അരികിലെത്തി:
"ആരാ ഈ ശാലിനി?"
ഈശ്വരാ!!!!!
പുലിവാലായോ?? തേങ്ങാ വീണോ??
"അത് കൂടെ ജോലി ചെയ്യുന്ന പെണ്ണാ" അലക്ഷ്യമായ മറുപടി.
"അവടെ കൂടാണോ ഇത്ര നാളും യോഗക്ക് പോയത്?" ഒരു ക്ലാരിഫിക്കേഷന്‍ ചോദ്ദ്യം.
യെസ്സ് ഓര്‍ നോ?? എന്തോ പറയും??
സത്യം ദുഃഖമാണുണ്ണി, കള്ളമല്ലോ സുഖപ്രദം!!
"ഹേയ് അല്ല, ശാലിനി യോഗ ചെയ്യില്ല"
ഇങ്ങനെ കൊച്ച് കൊച്ച് കള്ളങ്ങളുമായി ജീവിതം വീണ്ടും മുമ്പോട്ട്.
മനസ്സ് ഇപ്പോഴും പ്രക്ഷുബ്ധമാണ്..
ആണല്ലേ??നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!

2010, ജൂലൈ 3, ശനിയാഴ്‌ച

ബ്രസീല്‍......വിട പറഞ്ഞിരിക്കുന്നു.......

ലോക ഫൂട് ബോള്‍ പ്രേമികളെ നിരാശയുടെ പടുകുഴിയിലേക്കു തള്ളിയിട്ടുകൊണ്ടു ബ്രസീല്‍ ലോകകപ്പു വേദിയോട് വിട പറഞ്ഞിരിക്കുന്നു.......