
വളരെ നാളുകളായി സര്‍പകാവില്‍ കൊണ്ടാടിയിരുന്ന കൊടുങ്ങല്ലൂര്‍ ഭരണിയും പ്രസാദം വിളമ്പലും ഇന്നലെ രാത്രി പത്തു മണിയോടെ കൊടിയിറങ്ങി. അണലിയും മഞ്ഞ ചേരയും വട്ടകൂറയും ഇരുതല മുറിയനും നീര്‍കോലിയും നതോളിയും തുടങ്ങി ഒട്ടു മിക്ക പമ്പുകളും സര്‍പക്കാവില്‍ ഒത്തുകൂടുകയും മനോഹരമായി ആടിതിമിര്‍ക്കുകയും ഉണ്ടായി. ശേഷം അണലി ഹൃദ്യമായ മാംസാഹാര സദ്യ വിളമ്പി, ഉത്സവത്തിന് കുരുടിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല, കാരണം കുരുടി ആഗോള പാമ്പുകള്‍ വിളഞാടുന്ന സമ്മേളനത്തില്‍ പന്കെടുകാനായി പാലം കടന്നു അക്കരയിലേക്ക് പോയി. എന്നാലും കുരുടിക്ക് വേണ്ടി പ്രസാദം ഇരുതല മുറിയന്‍ സേവിച്ചു. തുടര്‍ന്ന് നടന്ന ATSA യുടെ മേനബര്മാരുടെ മീറ്റിംഗില്‍ പ്രധാനമായും നടന്ന ചര്‍ച്ച സഖാവ് വടകൂരയുടെ തലയിലെ മറു പറിച്ചു കളയുന്നതായിരുന്നു. മേന്ബര്മാരെല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രയപെട്ടിട്ടും കുലുക്കമില്ലാതെ നിന്ന വട്ടകൂറയുടെ നേര്‍ക്ക് അണലി തെറിയഭിഷേകം നടത്തി. പക്ഷെ മഞ്ഞ ചേര മാത്രം ഒന്നും പറഞ്ഞില്ല എല്ലാം മാളത്തില്‍ പോയിട്ട് കൊടുകാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം, ""എന്തായാലും കാത്തിരുന്നു കാണാം മഞ്ഞ ചേര തലയില്‍ മറു വളര്‍ത്തുന്നത്"". മീറ്റിങിന്‍റെ ഇടയില്‍ നീര്‍കോലി എല്ലാവര്‍ക്കും സേവനപരസയണം വിളമ്പി.
തുടര്‍ന്നു അണലിയുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് എല്ലാ മെമ്പര്‍മാരും കൂടി സര്‍പകാവിലെ ഭരണിയും പ്രസാദം വിളമ്പലും നിര്ത്തിവകുന്ന കരാറില്‍ ഒപ്പിട്ടു. തുടര്‍ന്നു F-3 സര്‍പ്പക്കാവ് പൊളിച്ചുകളഞ്ഞു അവിടെ ഒരു ശുദ്ധികലശ പൂജയും നടതുവാന്‍ തീരുമാനിച്ചു. പ്രസാദ വിതരനകരായ കുരുടിയെയും നീര്‍കോലിയെയും അതില്‍ നിന്നും രാജി വക്കാന്‍ ആവശ്യപെടുകയും ഉണ്ടായി.
അവസാനമായി കൊല്ലം സ്വദേശി അഹങ്കാരി വെള്ളമുതുവിന്‍റെ പാതാളവെടികെട്ടോട്കൂടി സര്‍പകാവിലെ ഭരണിക്ക് സമാപനമായി. എല്ലാ പാമ്പുകളും അവരിടെ വള ഊരികളഞ്ഞു പുതിയ ഒരു മാറ്റത്തിലേക്ക് ഇഴയാന്‍ തുടങ്ങി. സര്പകാവിന്‍റെ അധിപനായിരുന്ന അണലി സര്പകാവിന്‍റെ ബോര്‍ഡ് എടുത്തുകളഞ്ഞു പിന്നീട് വെള്ളം തെളിച്ചു ശുദ്ധമാക്കി സുഖമായി കിടന്നുറങ്ങി. ഇനിയൊരിക്കലും ആ സര്‍പ്പകാവ് പ്രസാദം വിളമ്പാന്‍ തുറക്കില്ല എന്നറിഞ്ഞതോടുകൂടി കുരുടിയും നീര്‍കോലിയും വിഷമത്തോടെ അവരവരുടെ മാളത്തിലേക്ക് പോയി.
ശുഭം.
"""ഒന്ന് നന്നാവഡെയ്, അല്ലങ്കില്‍ ഒന്ന് നന്നാവാന്‍ നോക്കഡെയ്, """ പുല്ലു നടന്നത് തന്നെഡെയ് അപ്പി....... """""
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ