2009 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ടെക്ഫെന്‍ ന്റെ സൈറ്റിലും കാമ്പിലും പാമ്പ് ശല്യം പെരുകുന്നു...



കമ്പനിയുടെ പരിസരങ്ങളില്‍ പാമ്പുളുടെ ശല്യം ക്രമാധീതമായി പെരുകുന്നുവെന്നു പരാതി. കഴിഞ്ഞ ആഴ്ചകളില്‍ മാത്രമായി പല സ്ഥലങ്ങളില്‍ വെച്ചാണ് പാമ്പുകളെ കാണാന്‍ സാധിച്ചത്. ഇതില്‍ ചിലതിനെ തൊഴിലാളികള്‍ തന്നെ കൊല്ലുകയും ചെയ്തിരുന്നു. മരുഭുമിയിലെ പാമ്പിനെ എന്തായാലും കാണാന്‍ നല്ല ഭംഗിയുണ്ട്. പക്ഷെ ഇതു അത്യധികം അപകടകാരിയാണെന്ന് പറയപ്പെടുന്നു. മൂര്‍ഖനെ പോലെ തോന്നിക്കുന്ന പാമ്പിനെയും ഇതിന് മുമ്പ് കണ്ടിരുന്നു. മരുഭുമിയിലെ പൊള്ളുന്ന ചുടില്‍ നിന്നും രക്ഷനേടാനാണ് കന്ടൈനെറുകളുടെയും പ്രൊജക്റ്റ്‌ മെടീരയാലുകലുടെയും അടിയിലുള്ള തണുപ്പത്ത് പാമ്പുകള്‍ കയറിക്കൂടുന്നത്.


ഇതിനിടയില്‍ ക്യാമ്പിലും ഇപ്പോള്‍ പതിവായി പാമ്പുകളെ കാണുന്നുന്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പല പമ്പുകളും താന്താങ്ങളുടെ മാളങ്ങളില്‍ ഒതുങ്ങിക്കൂടാറാണ് പതിവെങ്കിലും ചിലത് പുറത്തിറങ്ങി ശല്യം ചെയ്യുന്നതായി പലരും പരാതിപ്പെടുന്നു. രാത്രിസമയങ്ങളില്‍ മാത്രമാണ് ക്യാമ്പില്‍ പാമ്പുകളെ കണ്ടുവരുന്നതെന്നതും ശ്രദ്ധേയമാണ്. രണ്ടു ദിവസം മുന്പ് തന്റെ റൂമില്‍ കയറിയ ഒരു പാമ്പിനെ പേടിച്ചു രണ്ടു മണി വരെ ഉറങ്ങാന്‍ കഴിയാതിരുന്ന ഭയാനകമായ ഓര്‍മ്മ ജോജോ പങ്കു വെച്ചു. രണ്ടു മണിക്ക് ശേഷം പാമ്പ് മുറി വിട്ടിറങ്ങിയ ശേഷമാണ് അദ്ദേഹത്തിനുങ്ങാനായതെത്രേ എന്തായാലും പാമ്പുകളെ പേടിച്ചു ഇക്കാര്യങ്ങള്‍ അധികമാരും പുറത്തു പറയാറില്ല എന്നതാണ് സത്യം. ഒന്നിടവിട്ട ദിവസങ്ങള്‍ കാമ്പിലെതുന്നു ഒരു അണലി ഇനത്തില്‍ പെട്ട പാമ്പിനെ പലരും കാണാറുന്ടെത്രേ .. ഇതു കൊടിയ വിഷമുള്ള ഇനത്തില്‍ പെട്ട പാമ്പാണെന്ന് പറയപ്പെടുന്നു. റ്റെക്ഫെണെ പണ്ടേ വില പറഞ്ഞ ഒരു കമ്പനി വളര്‍ത്തുന്ന ഒരു മലമ്പാമ്പും ഭയമുര്‍ത്തുന്നു. മലമ്പാമ്പിനെ കണ്ടവര്‍ പറയുന്നതു എപ്പോഴും ഒരു ഇരയെ വിഴുങ്ങിയ പോലെയാണ് നടപ്പ് എന്നാണു. എന്തായാലും പാമ്പുകള്‍ ടെക്ഫെന്‍ ക്യാമ്പിനെ തന്നെ വിഴുങ്ങിക്കളയുമോ എന്നെ ഇനി കാത്തിരുന്നു കാണാനുള്ളൂ...

നിങ്ങളുടെ അഭിപ്രയങ്ങളും നിര്‍ദ്ദേശങ്ങളും കുറിക്കുക..

2009 സെപ്റ്റംബർ 15, ചൊവ്വാഴ്ച

ബ്ലോഗ് ന്‍റെ പ്രവര്‍തതനങ്ങള്‍ക്ക് ഫലപ്രാപ്തി

ബ്ലോഗ് ന്‍റെ പ്രവര്‍തതനങ്ങള്‍ക്ക് ഫലപ്രാപ്തി

മലയാളീ റ്റെക്ഫെനൈട്സ് നു വേണ്ടി പ്രവര്ത്തിക്കുന്ന നമ്മുടെ ബ്ലോഗിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് ഫലപ്രാപ്തി. ഇതു ആദ്യമായാണ് കമ്പനി ഒരു ബ്ലോഗിന് മുന്‍പില്‍ മുട്ട് മടക്കുന്നത്. ടെക്ഫേനിള്‍ പല കാരണങ്ങള്‍ പറഞ്ഞു ഓവര്‍ടൈം ആനുകൂല്യം നിഷേധിക്കുന്ന കമ്പനി യുടെ നിലപാടിനെതിന്രെ ബ്ലോഗ് അതി ശക്തമായി പ്രതികരിച്ചിരുന്നു. അതെ തുടര്‍ന്ന് വലിയ സമ്മര്‍ദ്ദങ്ങളാണ് മാനേജ്മെന്റ് തലത്തില്‍ തന്നെ ഉണ്ടായത്. അതെ തുടര്‍ന്നാണ്‌ ഈ നടപടി കമ്പനി ക്യാന്‍സല്‍ ചെയ്തത്. ബ്ലോഗിന്റെ പ്രവര്‍ത്തനത്തിന് കമ്പനി യുടെ പല ഭാഗത്ത് നിന്നും ആശംസകള്‍ അര്‍പിച്ചുകൊണ്ട്‌ നിരവധി പേരാണ് മെയിലുകള്‍ അയക്കുന്നത്.

ഇതു ബ്ലോഗ് ഇന്റെ മാത്രം പ്രവര്‍ത്തനഫലമല്ലെന്നും മലയാളികളുടെ കൂട്ടായ്മയുടെ ആകെതുകയാനെന്നും ബ്ലോഗ് ചീഫ് എക്സികുടിവ്‌ പ്രതികരിച്ചു. മലയാളികളുടെ ക്ഷേമം മാത്രം ലക്‌ഷ്യം വെച്ചുള്ള ഇത്യാദി പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും സര്‍വ്വ പിന്തുണയും അദ്ദേഹം അഭ്യര്തിക്കുകയുണ്ടായി.

ഈ വിജയം മലയാളികള്‍ക്ക് ഒരു പുത്തന്‍ ഉണര്‍വ്വാണ് സമ്മാനിച്ചിരിക്കുന്നത്.



ദയവായി കമന്റ്‌ ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക



2009 സെപ്റ്റംബർ 14, തിങ്കളാഴ്‌ച

വിവര സാങ്കേതിക വിഭാഗത്തിലെ ചതിക്കുഴികള്‍

വിവര സാങ്കേതിക വിഭാഗത്തിലെ ചതിക്കുഴികള്‍

രണ്ടുമാസം മുന്‍പാണ് കമ്പനിയിലെ സാങ്കേതിക വിഭാഗം തലവന്‍ തന്റെ സ്ഥാനം രാജിവയ്ക്കുന്ന രീതിയിലുള്ള സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ഇതേ തുടര്‍ന്ന് കമ്പനിയില്‍ ഇത് വളരെ ചര്‍ച്ചാ വിഷയമാകുകയും, മാനേജ്മെന്റ് കമ്പനിയിലെ സുരക്ഷാ വിഭാഗത്തെ ഇതാന്വേഷിക്കുന്നതിനു വേണ്ടി നിയോഗിക്കുകയുമുണ്ടായി. അന്വേഷണ സംഘത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുതലുകളിലേക്ക്..........

ഈ പ്രൊജെക്ടിന്ടെ ആരംഭം മുതല്‍ സാങ്കേതിക വിഭാഗം തലവനായിരുന്ന "പുതിയ മനുഷ്യന്‍" രാജിവെക്കാനുണ്ടായ കാരണങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഇതിനു സമാനമായ സംഭവം കമ്പനിയില്‍ ഇതിനു മുന്‍പും അരങ്ങേരിയിട്ടുണ്ടെന്നും കണ്ടെത്തുകയുണ്ടായി. 2007 ഏപ്രിലില്‍ അന്നത്തെ സാങ്കേതിക വിഭാഗം തലവനായിരുന്ന "മാലാഖ" സമാനമായ സംഭവത്താല്‍ രാജി വെച്ചിരുന്നു. അവിടെ നിന്നുമാണ് സുരക്ഷാ വിഭാഗം അന്വേഷണം തുടങ്ങിയത്. അന്വേഷന്നതിനോടുവില്‍ രണ്ടു സംഭവങ്ങളിലും പ്രവര്‍ത്തിച്ചത് ഒരേ കരങ്ങലാണെന്നും വ്യക്തമായി. ഇതിനു വേണ്ടി പുതിയതായി ഈ വിഭാഗത്തിലേക്ക് വന്ന വ്യക്തി ചെയ്തത് നാട്ടില്‍ നിന്നും വരുമ്പോള്‍ "ജപിചൂതിയ" ആനക്കുട്ടിയെ പുതിയ മനുഷ്യന് കൊണ്ടുവന്നു സമ്മാനിക്കുകയായിരുന്നു. എന്തിനു വേണ്ടിയാണ് ഇദ്ധേഹം ഇത് ചെയ്യുന്നതെന്ന് അന്വേഷിച്ചപ്പോള്‍ ഈ വിഭാഗം തന്റെ നിയന്ത്രണത്തിലായാല്‍ കമ്പനിയുടെ വലകള്‍ അനധികൃതമായി മറ്റു സ്ഥാപനങള്‍ക്കും വ്യക്തികള്‍ക്കും വാടകക്ക് കൊടുത്തു കോടിക്കണക്കിനു ഡോളര്‍ അനധികൃതമായി സമ്പാധിക്കുകയാണ് കഷ്യമെന്നും അന്വേഷ ഏജന്‍സിക്ക് മനസ്സിലായി. ഇത് മൂലം കമ്പനിയിലെ പാവപ്പെട്ട തൊഴിലാളി വര്‍ഗത്തിന് 'വല' കിട്ടുക വളരെ ദുര്‍ലഭമാണ്.

ഈ വിഭാഗത്തില്‍ തന്റെ അപ്രമാദിത്വം ഉറപ്പിക്കുന്നതിനും താന്‍ നടത്തുന്ന അഴിമതികള്‍ മറ്റാരും അറിയാതിരിക്കുന്നതിനും വേണ്ടിയാണ് പുതിയ മനുഷ്യനെ കൂടോത്രത്താല്‍ അദ്ദേഹം ഒഴിവാക്കിയത്.ഇപ്പോള്‍ ഇതിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കി കൂടെയുള്ള സഹ തൊഴിലാളിയെ "സുഗന്ധത്തിന്റെ" പേര് പറഞ്ഞു ഒഴിവാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്, ഈ വ്യക്തി ജോലിക്ക് വരാത്ത ദിവസങ്ങളില്‍ കമ്പനിയുടെ 'വല' വളരെ വേഗത്തില്‍ ചലിക്കുന്നുണ്ടെന്നതും പകല്‍വെളിച്ചം പോലെ സത്യമാണ്. ഉന്നതങ്ങളിലുള്ള ഇദ്ദേഹത്തിന്റെ സ്വാധീനം നിമിത്തം പാവം തൊഴിലാളികള്‍ പുറത്തു പറയാന്‍ കഴിയാതെ വിഷമിക്കുകയാണ്. ഈ വ്യക്തിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഈ വിഭാഗത്തെ രക്ഷപ്പെടുത്താന്‍ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് പാവപ്പെട്ട തൊഴില്ലാളി വര്‍ഗം.

നാട്ടിലെ അറിയപ്പെടുന്ന തൊഴില്ലാളി വര്‍ഗ ചിന്തകനായ ഇദ്ധേഹം ഇവടെ വന്നപ്പോള്‍ എങ്ങനെ ഒരു തൊഴിലാളി വര്‍ഗ വിരോധിയായി മാറി? - കാരണം മറ്റൊന്നല്ല അഴിമതിയും കയ്യിട്ടുവാരലും തന്നെ ലക്‌ഷ്യം.

തന്റെ ചോല്‍പ്പടിക്ക് നില്‍ക്കാതവരുടെ വല കട്ട്‌ ചെയ്യുകയും തന്റെ ഇഷ്ടക്കാര്‍ക്ക് വേണ്ടപോലെ വാരിക്കോരി നല്‍കുകയും ചെയ്യുന്ന ഇദ്ധേഹത്തെ തുരത്താന്‍ പാവം തൊഴിലാളികള്‍ക്ക്‌ മറ്റൊരാനക്കുട്ടിയെ നാട്ടില്‍ നിന്നും കൊണ്ടുവരേണ്ടി വരുമോ???

ഇദ്ധേഹം വിരിക്കുന്ന ബ്ലാക്ക്‌ വലകള്‍ ഉപയോഗിക്കുന്നവര്‍ ഇതൊന്നും എതിര്‍ക്കുകയില്ല. പട്ടിണിപ്പാവങ്ങളെ ദ്രോഹിക്കുന്ന ഇടതുപക്ഷ ചിന്താഗതിക്കാരനായ ഇദ്ദേത്തില്‍നിന്നും തൊഴിലാളി വര്‍ഗ്ഗത്തിന് മോചനമില്ലെ ???


റി : അനീഷ്‌ കാടമല


വാല്‍ക്കഷ്ണം: നാട്ടില്‍ പോകുന്നവര്‍ ദയവായി അറിയിക്കുക. വിളിക്കേണ്ട നമ്പര്‍. 0900000-൦൦

അഭിപ്രായങ്ങള്‍ എഴുതുക.