2009, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ടെക്ഫെന്‍ ന്റെ സൈറ്റിലും കാമ്പിലും പാമ്പ് ശല്യം പെരുകുന്നു...



കമ്പനിയുടെ പരിസരങ്ങളില്‍ പാമ്പുളുടെ ശല്യം ക്രമാധീതമായി പെരുകുന്നുവെന്നു പരാതി. കഴിഞ്ഞ ആഴ്ചകളില്‍ മാത്രമായി പല സ്ഥലങ്ങളില്‍ വെച്ചാണ് പാമ്പുകളെ കാണാന്‍ സാധിച്ചത്. ഇതില്‍ ചിലതിനെ തൊഴിലാളികള്‍ തന്നെ കൊല്ലുകയും ചെയ്തിരുന്നു. മരുഭുമിയിലെ പാമ്പിനെ എന്തായാലും കാണാന്‍ നല്ല ഭംഗിയുണ്ട്. പക്ഷെ ഇതു അത്യധികം അപകടകാരിയാണെന്ന് പറയപ്പെടുന്നു. മൂര്‍ഖനെ പോലെ തോന്നിക്കുന്ന പാമ്പിനെയും ഇതിന് മുമ്പ് കണ്ടിരുന്നു. മരുഭുമിയിലെ പൊള്ളുന്ന ചുടില്‍ നിന്നും രക്ഷനേടാനാണ് കന്ടൈനെറുകളുടെയും പ്രൊജക്റ്റ്‌ മെടീരയാലുകലുടെയും അടിയിലുള്ള തണുപ്പത്ത് പാമ്പുകള്‍ കയറിക്കൂടുന്നത്.


ഇതിനിടയില്‍ ക്യാമ്പിലും ഇപ്പോള്‍ പതിവായി പാമ്പുകളെ കാണുന്നുന്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പല പമ്പുകളും താന്താങ്ങളുടെ മാളങ്ങളില്‍ ഒതുങ്ങിക്കൂടാറാണ് പതിവെങ്കിലും ചിലത് പുറത്തിറങ്ങി ശല്യം ചെയ്യുന്നതായി പലരും പരാതിപ്പെടുന്നു. രാത്രിസമയങ്ങളില്‍ മാത്രമാണ് ക്യാമ്പില്‍ പാമ്പുകളെ കണ്ടുവരുന്നതെന്നതും ശ്രദ്ധേയമാണ്. രണ്ടു ദിവസം മുന്പ് തന്റെ റൂമില്‍ കയറിയ ഒരു പാമ്പിനെ പേടിച്ചു രണ്ടു മണി വരെ ഉറങ്ങാന്‍ കഴിയാതിരുന്ന ഭയാനകമായ ഓര്‍മ്മ ജോജോ പങ്കു വെച്ചു. രണ്ടു മണിക്ക് ശേഷം പാമ്പ് മുറി വിട്ടിറങ്ങിയ ശേഷമാണ് അദ്ദേഹത്തിനുങ്ങാനായതെത്രേ എന്തായാലും പാമ്പുകളെ പേടിച്ചു ഇക്കാര്യങ്ങള്‍ അധികമാരും പുറത്തു പറയാറില്ല എന്നതാണ് സത്യം. ഒന്നിടവിട്ട ദിവസങ്ങള്‍ കാമ്പിലെതുന്നു ഒരു അണലി ഇനത്തില്‍ പെട്ട പാമ്പിനെ പലരും കാണാറുന്ടെത്രേ .. ഇതു കൊടിയ വിഷമുള്ള ഇനത്തില്‍ പെട്ട പാമ്പാണെന്ന് പറയപ്പെടുന്നു. റ്റെക്ഫെണെ പണ്ടേ വില പറഞ്ഞ ഒരു കമ്പനി വളര്‍ത്തുന്ന ഒരു മലമ്പാമ്പും ഭയമുര്‍ത്തുന്നു. മലമ്പാമ്പിനെ കണ്ടവര്‍ പറയുന്നതു എപ്പോഴും ഒരു ഇരയെ വിഴുങ്ങിയ പോലെയാണ് നടപ്പ് എന്നാണു. എന്തായാലും പാമ്പുകള്‍ ടെക്ഫെന്‍ ക്യാമ്പിനെ തന്നെ വിഴുങ്ങിക്കളയുമോ എന്നെ ഇനി കാത്തിരുന്നു കാണാനുള്ളൂ...

നിങ്ങളുടെ അഭിപ്രയങ്ങളും നിര്‍ദ്ദേശങ്ങളും കുറിക്കുക..